തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയവരെ ഇസ്ലാമിക തീവ്രവാദികള്‍ എന്ന് വിശേഷിപ്പിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ സൈബര്‍ സഖാക്കളും ഇസ്ലാമിസ്റ്റുകളും.
അഭിമന്യു കൊല്ലപ്പെട്ടതിന്റെ രണ്ടാം വാര്‍ഷികമായിരുന്ന ഇന്ന് കടകംപള്ളി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ.
അഭിമന്യു …
ഇസ്ലാമിക തീവ്രവാദികള്‍ ഇല്ലാതാക്കിയതാണ്…
നന്മ നിറഞ്ഞ ഈ ചിരി
പക്ഷേ, ഒരിക്കലും മായില്ല…
അഭിമന്യു കോറിയിട്ട
മുദ്രാവാക്യവും…
‘ വര്‍ഗീയത തുലയട്ടെ
ഇടത് ലേബലിലുള്ള ഇസ്ലാമിസ്റ്റുകള്‍ ഒന്നടങ്കം ഇതിനെതിരെ രംഗത്തെത്തി. മന്ത്രിയെ സംഘിയാക്കാനും അവര്‍ മത്സരിച്ചു. മുസ്ലിം വിരുദ്ധമാണ് പരാമര്‍ശമെന്നാണ് ആരോപണം. ഇടത്, മുസ്ലിം ഗ്രൂപ്പുകളിലും മന്ത്രിക്കെതിരെ നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. അതേസമയം സിപിഎമ്മിലെ മറ്റ് നേതാക്കള്‍ കടകംപള്ളിയെ പിന്തുണക്കാനും തയ്യാറായിട്ടില്ല. മന്ത്രി ഇസ്ലാമോലെഫ്റ്റിസ്റ്റുകളുടെ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുമ്പോഴും ഇടത്പക്ഷത്തെ യുവനേതാക്കളുടെ ഉള്‍പ്പെടെ പ്രൊഫൈലുകള്‍ മൗനത്തിലാണ്.
Discussion about this post