കൊല്‍ക്കത്ത: ബംഗാളില്‍ സിപിഎം അധികാരത്തില്‍ തിരിച്ചെത്തുമെന്ന് സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര. 2021ലാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. വ്യവസായ വിരുദ്ധ, വര്‍ഗ്ഗീയ ശക്തികള്‍ പരാജയപ്പെടുമെന്നും തൃണമൂലിനെയും ബിജെപിയെയും ലക്ഷ്യമിട്ട് മിശ്ര പറഞ്ഞു. 1977ലാണ് സിപിഎം സംസ്ഥാനത്ത് ആദ്യമായി ഭരണത്തിലെത്തിയത്. അക്കാലത്തേക്കാള്‍ വലിയ വെല്ലുവിളിയാണ് പാര്‍ട്ടി നിലവില്‍ നേരിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തി 1977ല്‍ ഭരണത്തിലെത്തിയ സിപിഎം പിന്നീട് 34 വര്‍ഷം ബംഗാള്‍ ഭരിച്ചു. തൃണമൂല്‍ മതേതരത്വത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നവരല്ല. ആര്‍എസ്എസ്സിന് വളരാനുള്ള സാഹചര്യം ഒരുക്കി. മറ്റ് വര്‍ഗ്ഗീയ ശക്തികളും സംസ്ഥാനത്ത് സജീവമാണ്. ഇടത് പക്ഷം മാത്രമാണ് ബദല്‍. മിശ്ര വിശദീകരിച്ചു.
എന്നാല്‍ സിപിഎമ്മിന്റെ അവകാശവാദം ഒരിക്കലും നടക്കാത്ത സ്വപ്നമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുന്നത്. സംഘടനാ സംവിധാനം ദുര്‍ബ്ബലരായി. കഴിഞ്ഞ ലോക്സബാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും ഇടതുമുന്നണിക്ക് ഇവിടെ ലഭിച്ചില്ല. തൃണമൂലിന്റെ അക്രമങ്ങളെ പ്രതിരോധിക്കാനും പാര്‍ട്ടിക്ക് സാധിക്കുന്നില്ല. ഇതോടെ ബിജെപിയിലേക്ക് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഒഴുകുകയും ചെയ്യുന്നുണ്ട്. വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയാണ് ഇടത് പാര്‍ട്ടികള്‍ മത്സരിക്കുന്നത്.
Discussion about this post