തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട സ്വര്‍ണ്ണക്കടത്തില്‍ മുഖ്യകണ്ണിയായ സ്വപ്ന സുരേഷിന് മന്ത്രി കെ ടി ജലീലുമായി അടുത്ത ബന്ധമെന്ന് വിവരം. സ്വപ്നയെ കൂടുതല്‍ തവണ ഫോണ്‍ വിളിച്ചത് ജലീലാണ്. നൂറിലധികം തവണ സ്വപ്നയുടെ ഫോണിലേയ്ക്ക് ജലീലിന്റെ ഫോണ്‍ എത്തി. തിരിച്ചും വിളികള്‍ നിരവധി. കേസില്‍ പ്രതിയാക്കപ്പെട്ട എല്ലാവരുടേയും കോള്‍ ലിസ്റ്റ് കസ്റ്റംസ് ശേഖരിച്ചിരുന്നു.
സ്വപ്നാ സുരേഷ് പ്രധാന സംഘടകയായി നിറഞ്ഞു നിന്ന പലപരിപാടികളുടേയും പ്രധാന ആസൂത്രകന്‍ ജലീല്‍ ആയിരുന്നു.ഷാര്‍ജ ഭരണാധികാരി ഡോ ഷെയ്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ കേരള സന്ദര്‍ശനമാണ് തുടക്കം. കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് നല്കാന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജലീലാണ് സുല്‍ത്താനെ ക്ഷണിച്ചു കൊണ്ടുവന്നത്. കേരള സഭ, കൊച്ചിയിലും തിരുവനന്തപുരത്തും നടന്ന വികസന ഉച്ചകോടികള്‍ എന്നിവയുടെ സംഘാടനത്തിലും ജലീലും സ്വപ്നയും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചത്.
2016ല്‍ മോദി സര്‍ക്കാര്‍ ജലീലിന് സൗദി യാത്രക്ക് നയതന്ത്ര പാസ്പോര്‍ട്ട് നിഷേധിച്ചതും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. ഇതെ തുടര്‍ന്ന് മന്ത്രി യാത്ര ഉപേക്ഷിച്ചിരുന്നു. സൗദി അറേബ്യയില്‍ ജോലി നഷ്ടപ്പെട്ട് ലേബര്‍ ക്യാമ്പുകളില്‍ ദുരിതമനുഭവിക്കുന്ന മലയാളികളെ കാണാന്‍ സൗദിക്ക് പോകുമെന്നാണ് ജലീല്‍ പറഞ്ഞിരുന്നത്. കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി സംസ്ഥാന സര്‍ക്കാരും സിപിഎമ്മും രംഗത്തെത്തിയിരുന്നു. മോദി സര്‍ക്കാരിന്റേത് ദീര്‍ഘവീക്ഷണമുള്ള നടപടിയായിരുന്നുവെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന അഭിപ്രായം.
Discussion about this post