Indus Scrolls Malayalam
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
Indus Scrolls Malayalam
No Result
View All Result
Home Entertainment

പൃഥ്വിരാജ് ചേരില്ല, സുരേഷ് ഗോപി വേണം; നയം വ്യക്തമാക്കി കുറുവച്ചന്‍

Indus Scrolls Bureau by Indus Scrolls Bureau
Jul 19, 2020, 06:53 pm IST
പൃഥ്വിരാജ് ചേരില്ല, സുരേഷ് ഗോപി വേണം; നയം വ്യക്തമാക്കി കുറുവച്ചന്‍
Share on FacebookShare on TwitterTelegram

കൊച്ചി: കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന സിനിമയില്‍ നായകനായി സുരേഷ് ഗോപി മതിയെന്ന് ഒറിജിനല്‍ കുറുവച്ചന്‍. കടുവാക്കുന്നേല്‍ കുറുവച്ചന്‍ സുരേഷ് ഗോപി തന്നെ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അല്ലെങ്കില്‍ മോഹന്‍ലാല്‍ ചെയ്യണമെന്ന് ഫേസ്ബുക്കിലൊക്കെ വരുന്നുണ്ട്. കുറുവച്ചനായി പൃഥ്വിരാജ് ചെയ്യരുതെന്നും ചേരില്ലെന്നും പിള്ളേര് സെറ്റ് പറയുന്നു. എനിക്കും മനസില്‍ സുരേഷ് ഗോപിയാണ്. നമ്മുക്ക് അഭിനയിക്കാന്‍ അറിയില്ല, അല്ലേല്‍ ഇത്രയും ചെയ്ത സ്ഥിതിക്ക് ഞാന്‍ ചെയ്യുമല്ലോ. പൃഥ്വിരാജിന് ഇഷ്ടക്കേടില്ല, അദ്ദേഹത്തിന്റെ സിനിമകള്‍ കാണാറുണ്ട്. കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ പറഞ്ഞു.

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന സിനിമയുടെ വിവാദത്തിന് പിന്നാലെ സിനിമയുടെ പ്രമേയം തന്റെ ജീവിതത്തില്‍ നിന്നെടുത്തതാണെന്ന അവകാശവാദവുമായി പാലാ സ്വദേശി കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ രംഗത്ത് വന്നിരുന്നു. മോഹന്‍ലാലിനെ നായകനാക്കി 21 വര്‍ഷം മുമ്പ് രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് തന്റെ ജീവിതം സിനിമയാക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും കുറുവച്ചന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മോഹന്‍ലാല്‍ ആണ് തന്റെ കഥാപാത്രമാകാന്‍ അനുയോജ്യനെന്നായിരുന്നു കുറുവച്ചന്റെ അഭിപ്രായം.

മോഹന്‍ലാല്‍ ചെയ്യാത്ത സാഹചര്യത്തില്‍ സുരേഷ് ഗോപി ചെയ്യണമെന്നാണ് മനസിലെന്ന് കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ പറയുന്നു. രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതണമെന്നും സുരേഷ് ഗോപി ചെയ്യണമെന്നുമാണ് ആഗ്രഹം. ഷാജി കൈലാസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. രണ്‍ജി പണിക്കരുടെ ഡയലോഗുകളും ഇഷ്ടമാണ്. രണ്‍ജി പണിക്കരോട് അനുഭവം പറഞ്ഞപ്പോഴാണ് സിനിമ പിടിക്കാനുളള കഥയുണ്ടല്ലോ എന്ന് ചോദിച്ചത്. ഇതിന് വ്യാഘ്രം എന്ന് പേരിടുമെന്നും പറഞ്ഞു. അത് സിനിമയാക്കാം എന്ന് ഷാജി കൈലാസും രഞ്ജി പണിക്കരും പറഞ്ഞു. അദ്ദേഹം ചൂണ്ടിക്കാട്ടി. സുരേഷ് ഗോപിയുടെ സിനിമ കടുവാക്കുന്നേല്‍ കുറുവച്ചന്‍ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ പൃഥ്വിരാജ് നായകനായ കടുവ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതോടെ സിനിമ ചിത്രീകരണം മുടങ്ങുകയും ചെയ്തു.

Tags: KADUVAKaduvakunnel KuruvachanPrithviraj SukumaranMAINSURESH GOPI
Share28SendTweetShare

Discussion about this post

RelatedNews

കാഴ്ച വൈകല്യമുള്ള 48 ജയിൽ തടവുകാർക്ക് ബിരുദം; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

കാഴ്ച വൈകല്യമുള്ള 48 ജയിൽ തടവുകാർക്ക് ബിരുദം; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

മുടിയെടുപ്പ് മഹോത്സവത്തിനൊരുങ്ങി കൽക്കുളത്തുകാവ്; യൂട്യൂബിൽ വൻ വിജയമായി ‘അമ്മത്തിരുവരവ്‘ ഗാനം; ആശംസകൾ അറിയിച്ച് മോഹൻലാൽ

മുടിയെടുപ്പ് മഹോത്സവത്തിനൊരുങ്ങി കൽക്കുളത്തുകാവ്; യൂട്യൂബിൽ വൻ വിജയമായി ‘അമ്മത്തിരുവരവ്‘ ഗാനം; ആശംസകൾ അറിയിച്ച് മോഹൻലാൽ

കാപ്പ കേസ് പ്രതിയുടെ വീട് കയറി ആക്രമിച്ചു, അമ്മ മർദ്ദനമേറ്റ് മരിച്ചു

അടൂരിൽ വീട്ടമ്മ വെട്ടേറ്റു മരിച്ച കേസ്; മക്കൾ അറസ്റ്റില്‍

ഇൻഡോ-നേപ്പാൾ അതിർത്തി വഴി സ്വർണക്കടത്ത്; സുഡാനികൾ അടക്കം പിടിയിൽ

ഇൻഡോ-നേപ്പാൾ അതിർത്തി വഴി സ്വർണക്കടത്ത്; സുഡാനികൾ അടക്കം പിടിയിൽ

Recent.

റൗഫ് ഷെറീഫിൻ്റെയും ബദറുദ്ദീൻ്റെയും മൊഴികൾ  പി എഫ് ഐ കമാൻഡർ കെ പി കമാലിനു കുരുക്കായി 

റൗഫ് ഷെറീഫിൻ്റെയും ബദറുദ്ദീൻ്റെയും മൊഴികൾ  പി എഫ് ഐ കമാൻഡർ കെ പി കമാലിനു കുരുക്കായി 

സൗദിയിൽ നോമ്പുകാലത്ത് ഉച്ചഭാഷിണികൾക്ക് നിയന്ത്രണം; ചടങ്ങുകളിൽ മിതത്വം പാലിക്കാൻ നിർദേശം

സൗദിയിൽ നോമ്പുകാലത്ത് ഉച്ചഭാഷിണികൾക്ക് നിയന്ത്രണം; ചടങ്ങുകളിൽ മിതത്വം പാലിക്കാൻ നിർദേശം

ബിഎംഎസ് ബഹുമാനിക്കപ്പെടേണ്ട സംഘടനയാണ്, പരിപാടിയിൽ പങ്കെടുത്തതിന് സംഘിയാക്കുകയാണെങ്കിൽ ആയിക്കോട്ടെ”: സുജയ്യ പാർവ്വതി

ബിഎംഎസ് ബഹുമാനിക്കപ്പെടേണ്ട സംഘടനയാണ്, പരിപാടിയിൽ പങ്കെടുത്തതിന് സംഘിയാക്കുകയാണെങ്കിൽ ആയിക്കോട്ടെ”: സുജയ്യ പാർവ്വതി

ഹവാല ഫണ്ട് കൈമാറ്റം :ജോയ്ആലുക്കാസ് സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന

ഹവാല ഫണ്ട് കൈമാറ്റം :ജോയ്ആലുക്കാസ് സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന

കാഴ്ച വൈകല്യമുള്ള 48 ജയിൽ തടവുകാർക്ക് ബിരുദം; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

കാഴ്ച വൈകല്യമുള്ള 48 ജയിൽ തടവുകാർക്ക് ബിരുദം; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

വിനു വി ജോണിനു മുന്നിൽ മുട്ടു മടക്കി കെയുഡബ്ല്യുജെയിലെ സി ഐ ടി യു ലോബി

വിനു വി ജോണിനു മുന്നിൽ മുട്ടു മടക്കി കെയുഡബ്ല്യുജെയിലെ സി ഐ ടി യു ലോബി

മുടിയെടുപ്പ് മഹോത്സവത്തിനൊരുങ്ങി കൽക്കുളത്തുകാവ്; യൂട്യൂബിൽ വൻ വിജയമായി ‘അമ്മത്തിരുവരവ്‘ ഗാനം; ആശംസകൾ അറിയിച്ച് മോഹൻലാൽ

മുടിയെടുപ്പ് മഹോത്സവത്തിനൊരുങ്ങി കൽക്കുളത്തുകാവ്; യൂട്യൂബിൽ വൻ വിജയമായി ‘അമ്മത്തിരുവരവ്‘ ഗാനം; ആശംസകൾ അറിയിച്ച് മോഹൻലാൽ

കാപ്പ കേസ് പ്രതിയുടെ വീട് കയറി ആക്രമിച്ചു, അമ്മ മർദ്ദനമേറ്റ് മരിച്ചു

അടൂരിൽ വീട്ടമ്മ വെട്ടേറ്റു മരിച്ച കേസ്; മക്കൾ അറസ്റ്റില്‍

  • Home
  • Our Mission
  • Our Projects
  • Support Us
  • Contact Us

© Indus Scrolls · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Politics
  • Media
  • Opinion
  • Entertainment
  • Our Mission
  • Privacy Policy
  • Our Projects
  • Support Us
  • Contact Us
  • ENGLISH – indusscrolls.com

© Indus Scrolls · Tech-enabled by Ananthapuri Technologies