തിരുവനന്തപുരം : മയക്കുമരുന്ന് കേസും ലൈഫ് മിഷന് അഴിമതിയും സ്വര്‍ണക്കള്ളക്കടത്തും കൊണ്ട് പ്രതിസന്ധിയിലായിരിക്കുന്ന ഇടതുപക്ഷ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശരശയ്യയില്‍ മരണം കാത്തു കിടക്കുന്ന നിലയിലേക്ക് പാര്‍ട്ടി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്കാണോ ഭരണത്തിനാണോ കൂടുതല്‍ ദുര്‍ഗന്ധം എന്ന തര്‍ക്കം മാത്രമേ ഇപ്പോള്‍ നിലവില്‍ ഉള്ളൂവെന്നും ഈ ദുര്‍ഗന്ധത്തെ മുഴുവന്‍ സൗരഭ്യം ആയി ചിത്രീകരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനം നടത്തിയതെന്നും അതിനെ ന്യായീകരിച്ചു ഇന്നലെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന സിപിഎമ്മിന്റെ ആളുകള്‍ വിയര്‍ത്തൊലിച്ചു പോയതും നമ്മള് എല്ലാവരും കണ്ടതാണെന്നും ചെന്നിത്തല ആരോപിച്ചു.
അതേസമയം ഇപ്പോള്‍ എല്ലാം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കൂടാതെ ശിവശങ്കറിന്റെ സഹായത്തോടെ 21 തവണ സ്വര്‍ണക്കള്ളക്കടത്ത് നടന്നതെന്ന് ഇ.ഡിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. ശിവശങ്കറിന്റെ സഹായം എന്നത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സഹായം അഥവാ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായമാണെന്ന് ചെന്നിത്തല വ്യക്തമാക്കി.
രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;
ശരശയ്യയില്‍ മരണം കാത്തു കിടക്കുന്ന നിലയിലേക്ക് പാര്‍ട്ടി മാറിയിരിക്കുന്നു എന്നുള്ളതാണ് വസ്തുത. പാര്‍ട്ടിക്കാണോ ഭരണത്തിനാണോ കൂടുതല്‍ ദുര്‍ഗന്ധം എന്ന തര്‍ക്കം മാത്രമേ ഇപ്പോള്‍ നിലവില്‍ ഉള്ളൂ. ഈ ദുര്‍ഗന്ധത്തെ മുഴുവന്‍ സൗരഭ്യം ആയി ചിത്രീകരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ഇന്നലെ നടന്ന പത്രസമ്മേളനം നടത്തിയത്. അതിനെ ന്യായീകരിച്ചു ഇന്നലെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന സിപിഎമ്മിന്റെ ആളുകള്‍ വിയര്‍ത്തൊലിച്ചു പോയതും നമ്മള് എല്ലാവരും കണ്ടതാണ്.
ഇപ്പോള്‍ എല്ലാം ഒരു ഉദ്യോഗസ്ഥന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ലാവലിന്‍ അഴിമതി നടന്നപ്പോഴും പിണറായി വിജയന് ചെയ്തത് ഇതുതന്നെയായിരുന്നു. നാലര വര്‍ഷക്കാലം തന്റെ ആജ്ഞകളും നിര്‍ദ്ദേശങ്ങളും അനുസരിച്ച് പ്രവര്‍ത്തിച്ച ശിവശങ്കരനെ പ്രതിയാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്.
ശിവശങ്കരന്റെ സഹായത്തോടെയാണ് 21 തവണ സ്വര്‍ണ്ണക്കള്ളക്കടത്ത് നടന്നതെന്ന് ഇ.ഡിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. ശിവശങ്കരന്റെ സഹായം എന്നത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സഹായം അഥവാ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായമാണ്. സ്വര്‍ണ്ണം നയതന്ത്ര ബാഗേജ് വഴി കടന്നു വരാന്‍ വേണ്ടി കസ്റ്റംസ് ഉദ്യോഗസ്ഥന്മാരെ വിളിച്ചു എന്നുള്ളത് ശിവശങ്കര്‍ സമ്മതിച്ചിട്ടുള്ള കാര്യമാണ്. അങ്ങനെയെങ്കില്‍ ആ സന്ദര്‍ഭത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം ചെയ്ത തന്റെ പദവിയുടെ നഗ്നമായ ദുരുപയോഗം ആണ്.
Discussion about this post