കേന്ദ്രസര്‍ക്കാരിന്റെ 80 ലധികം പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ബംഗാളിലെ ദരിദ്രരില്‍ എത്തിക്കാന്‍ മമത ബാനര്‍ജി സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പശ്ചിമ ബംഗാളിലാണ് ഷാ. സന്ദര്‍ശനത്തിന്റെ ഭാഗമായി വ്യാഴാഴ്ച ബന്‍കുരയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പശ്ചിമ ബംഗാളിലെ ജനങ്ങള്‍ക്ക് മുഖ്യമന്ത്രി മമത ബാനര്‍ജിയോട് ദേഷ്യമുണ്ടെന്നും ഷാ തന്റെ പറഞ്ഞു.
പശ്ചിമ ബംഗാളില്‍ ഒരു മാറ്റം പ്രതീക്ഷിക്കുന്ന ജനങ്ങളുടെ കണ്ണില്‍ മമതാ ബാനര്‍ജിയോടുള്ള ദേഷ്യം എനിക്ക് കാണാന്‍ കഴിയും. മാറ്റം വരണമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മാത്രമേ സാധ്യമാകൂ. കേന്ദ്രസര്‍ക്കാരിന്റെ 80 ലധികം പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ബംഗാളിലെ ദരിദ്രരില്‍ എത്തിക്കാന്‍ മമത ബാനര്‍ജി സര്‍ക്കാര്‍ അനുവദിക്കുന്നില്ല, ”ഷാ പറഞ്ഞു.
ഗോത്ര നേതാവായ ബിര്‍സ മുണ്ടയുടെ പ്രതിമയ്ക്കും ഷാ പുഷ്പാര്‍ച്ചന നടത്തി. ”ഗോത്രവര്‍ഗ ആധിപത്യമുള്ള പ്രദേശങ്ങളില്‍, അവരുടെ ഭവനത്തിനുള്ള പണം അവര്‍ക്ക് എത്തുന്നില്ല, കര്‍ഷകര്‍ക്കുള്ള വാര്‍ഷിക കേന്ദ്ര സഹായമായ 6,000 രൂപ നിഷേധിക്കപ്പെടുന്നു,” ഷാ പറഞ്ഞു.
ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടത്തുന്ന രീതി, മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി അടുത്ത സര്‍ക്കാര്‍ ബംഗാളില്‍ രൂപീകരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. അതിര്‍ത്തി സംസ്ഥാനമായ ബംഗാളിന്റെ സുരക്ഷയുമായി രാജ്യത്തിന്റെ സുരക്ഷ അന്തര്‍ലീനമായി ബന്ധപ്പെട്ടിരിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷായുടെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പാണ് 25,000 അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് ഭൂമിയുടെ അവകാശം അനുവദിച്ചതെന്നും മൊത്തം 1.25 ലക്ഷം കുടുംബങ്ങള്‍ക്ക് ഭൂമി അവകാശം നല്‍കുമെന്നും മുഖ്യമന്ത്രി മമത പറഞ്ഞു. യാതൊരു നിബന്ധനകളുമില്ലാതെയായിരിക്കും ഭൂമി കരാര്‍ എന്ന് ഒരു വര്‍ഷം മുമ്പ് ഇക്കാര്യം അറിയിച്ച മുഖ്യമന്ത്രി മമത ബുധനാഴ്ച പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ തയ്യാറെടുപ്പുകളുടെ സ്റ്റോക്ക് എടുക്കാന്‍ അമിത് ഷായുടെ സംസ്ഥാന സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം.
Discussion about this post