ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നടത്തിയ മോശം പ്രകടനത്തിന്റെ സത്യം അംഗീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും ജനറല്‍ സെക്രട്ടറിയുമായ താരിഖ് അന്‍വര്‍. ട്വീറ്റിലുടെയാണ് കോണ്‍ഗ്രസിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മോശം പ്രകടനം ബീഹാറിലെ മഹാഗത്ബന്ധന് സര്‍ക്കാറിനെ നഷ്ടപ്പെടുത്തി, പ്രതിപക്ഷ സഖ്യത്തിലെ രണ്ടാമത്തെ വലിയ ഘടകമായ പാര്‍ട്ടിയുടെ പരാജയത്തെക്കുറിച്ച് അടിയന്തിരവും ആഴത്തിലുള്ളതുമായ ആത്മപരിശോധന വേണമെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.
हमें सच को स्वीकार करना चाहिए। कांग्रेस के कमज़ोर प्रदर्शन के कारण महागठबंधन की सरकार से बिहार महरूम रह गया।कांग्रेस को इस विषय पर आत्म चिंतन ज़रूर करना चाहिए कि उस से कहाँ चूक हुई ? MIM की बिहार में इंटरी शुभ संकेत नहीं है।
— Tariq Anwar (@itariqanwar) November 12, 2020
”നമ്മള് സത്യം അംഗീകരിക്കണം. കോണ്‍ഗ്രസിന്റെ മോശം പ്രകടനം കാരണം ബീഹാറില്‍ ഒരു മഹാഗത്ബന്ധന് സര്‍ക്കാരിനെ നഷ്ടപ്പെടുത്തി,” താരിഖ് അന്‍വര്‍ പറഞ്ഞു. മഹാഗത്ബന്ധനിനായി കോണ്‍ഗ്രസിന് സംസ്ഥാനത്ത് മത്സരിച്ച 70 സീറ്റുകളില്‍ 19 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. അഖിലേന്ത്യാ മജ്ലിസ് ഇ-ഇത്തിഹാദ്-ഉല്-മുസ്ലിമീന് (എ.ഐ.ഐ.എം.) ബീഹാറില്‍ പ്രവേശിച്ചതില്‍ താരിഖ് അന്‍വര്‍ ആശങ്ക പ്രകടിപ്പിച്ചു.
”എവിടെയാണ് തകരാര്‍ സംഭവിച്ചതെന്ന് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം. ബീഹാറിലെ എ.ഐ.ഐ.എം പ്രവേശനം നല്ലൊരു സൂചനയല്ല,” താരിഖ് അന്‍വര്‍ ട്വീറ്റ് ചെയ്തു. ”ഇത് സമൂഹത്തിന് വലിയ തോതില്‍ ഗുണകരമല്ല. ജനസാന്ദ്രത കൂടിയ കോസി സീമാഞ്ചല്‍ മേഖലയില്‍ മുസ്ലിംകള് കൂടുതലുള്ളതും എല്ലായ്പ്പോഴും സാമൂഹിക ഐക്യത്തിന് പേരുകേട്ടിടത്താണ് എഐഐഎം കടന്നുകയറിയത്,” താരിഖ് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
भाजपा की मेहरबानी रही तो नीतीश जी इस बार अंतिम रूप से मुख्य मंत्री का शप्त लेंगे-देखते हैं ‘बकरे की माँ कब तक खैर मनाएँगी”।
— Tariq Anwar (@itariqanwar) November 12, 2020
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ 70 സീറ്റുകളില്‍ 51 സീറ്റുകളും നഷ്ടപ്പെടുന്നത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തില്‍ ഇത് പാര്‍ട്ടി ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം കോണ്‍ഗ്രസിന് 70 സീറ്റുകള്‍ അനുവദിക്കാനുള്ള തീരുമാനം സിപിഐ എംഎല് സെക്രട്ടറി ജനറല്‍ ദിപങ്കര്‍ ഭട്ടാചാര്യ നേരത്തെ നിരസിച്ചിരുന്നു. ബിഹാറില്‍ മികച്ച പ്രകടനം പുറത്തെടുത്ത സിപിഐഎംഎല്‍ മത്സരിച്ച 19 ല്‍ 12 സീറ്റുകള്‍ നേടിയിട്ടുണ്ട്.
Discussion about this post