ബെംഗളൂരു: ബെംഗളൂരു കലാപവും അക്രമവും സംബന്ധിച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) രാഷ്ട്രീയ വിഭാഗമായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നാല് ഓഫീസുകള്‍ ഉള്‍പ്പെടെ ബെംഗളൂരു നഗരത്തിലെ 43 സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ് നടത്തി. 2020 ഓഗസ്റ്റ് 11 ന് ബെംഗളൂരുവിലെ ഡിജെ ഹാലി, കെജി ഹല്ലി പോലീസ് സ്റ്റേഷനുകള്ക്കെതിരായിരുന്നു ആക്രമണം.
മാരകായുധങ്ങളുപയോഗിച്ച് വന്‍തോതില്‍ കലാപം നടത്തുകയും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്പ്പിക്കല്പ്പിക്കുകയും ഡിജെ ഹാലി, കെജി ഹാലി പോലീസ് സ്റ്റേഷനുകള്‍ കെട്ടിടങ്ങള്‍, പൊതു, സ്വകാര്യ വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പൊതു, സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്ത കേസിലാണ് റെയ്ഡ് നടന്നത്.
എന്‍.ഐ.എ അധികൃതര്‍ എസ്.ഡി.പി.ഐ / പോപ്പുലര്‍ ഫ്രണ്ട് സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ വടിവാള്‍, കത്തി, മറ്റു ചില മാരകമായ ആയുധങ്ങളും കണ്ടെത്തിയതായി പറഞ്ഞു. ഡി ജെ ഹള്ളി പോലീസ് സ്റ്റേഷന് കേസില്‍ ഇതുവരെ ഡിജെ ഹാലി പോലീസ് സ്റ്റേഷന് കേസില്‍ 124 പേരും കെജി ഹള്ളി പോലീസ് സ്റ്റേഷന് കേസില്‍ 169 പേരും അറസ്റ്റിലായിട്ടുണ്ട്.
‘കലാപം സമീപ പ്രദേശങ്ങളില്‍ ഭയത്തിനും പരിഭ്രാന്തിക്കും കാരണമായിയെന്നും ഇത് സമൂഹത്തില്‍ ഭീകരത ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും എന്‍ഐഎ പറഞ്ഞു. രണ്ട് കേസുകളുടെയും അന്വേഷണം ഏറ്റെടുക്കുന്നതായി എന്‍ഐഎ സെപ്റ്റംബര്‍ 22 ന് പ്രഖ്യാപിച്ചിരുന്നു. കേസുകളില്‍ കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
കാവല്ബിരസാന്ദ്രയിലെ കോണ്‍ഗ്രസ് എംഎല്‍എ നവീന്‍ ശ്രീനിവാസ് മൂര്‍ത്തിയുടെ (പുലകേഷി നഗര്‍ നിയോജകമണ്ഡലം) വീടിനു മുന്നില്‍ ആയിരത്തിലധികം ആളുകള്‍ തടിച്ചുകൂടിയപ്പോള്‍ വലിയ തോതിലുള്ള അക്രമങ്ങള്‍ ആണ് നടന്നത്. എംഎല്‍എയുടെ അനന്തരവന് മുഹമ്മദ് നബിയെക്കുറിച്ചുള്ള അവഹേളനപരമായ സോഷ്യല്‍ മീഡിയ (ഫേസ്ബുക്ക്) പോസ്റ്റിട്ടതിനു പിന്നാലെ മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് 2020 ഓഗസ്റ്റ് 11 ന് വൈകുന്നേരം 4 മണിയോടെ ജനക്കൂട്ടം പ്രതിഷേധിക്കുകയായിരുന്നു.
20 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ചതായും 50 ലക്ഷം രൂപയുടെ സ്വത്ത് തകര്‍ത്തതായും എഫ്ഐആറില്‍ പറഞ്ഞ മൂര്‍ത്തിയുടെ വീട്ടിലും ജനക്കൂട്ടം ആക്രമണം നടത്തിയിരുന്നു. ജനക്കൂട്ടം കെട്ടിടം കൊള്ളയടിക്കുകയും കത്തിക്കുകയും വിലപിടിപ്പുള്ള വസ്തുക്കളും ആഭരണങ്ങളും കൊള്ളയടിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post