Indus Scrolls Malayalam
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
Indus Scrolls Malayalam
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
Indus Scrolls Malayalam
No Result
View All Result
Home Politics

കണ്ണൂരിന്റെ മരുമകളായ ബിജെപി സ്ഥാനാര്‍ത്ഥി അസം സ്വദേശിനിയ്ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ സുരേഷ് ഗോപി

Indus Scrolls Bureau by Indus Scrolls Bureau
Nov 23, 2020, 10:49 pm IST
കണ്ണൂരിന്റെ മരുമകളായ ബിജെപി സ്ഥാനാര്‍ത്ഥി അസം സ്വദേശിനിയ്ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ സുരേഷ് ഗോപി
Share on FacebookShare on TwitterTelegram

കണ്ണൂര്‍ : കണ്ണൂരിന്റെ മരുമകളായ ഇരിട്ടി നഗരസഭയിലെ പതിനൊന്നാം വാര്‍ഡ് വികാസ് നഗറില്‍ നിന്നും മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയായ അസം സ്വദേശിനിയായ മുണ്‍മിക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ നടനും എം പിയുമായിരുന്നു സുരേഷ് ഗോപി. ഏഴുവര്‍ഷം മുന്‍പാണ് ഇരിട്ടിക്കാരനായ സതീഷിനെ വിവാഹം കഴിച്ച് മുണ്‍മി ഇരിട്ടിയുടെ മരുമകളായി എത്തിയത്. ഇരിട്ടി ഊവ്വാപ്പള്ളിയിലെ ഒറ്റമുറി വാടകവീട്ടിലാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്.

അസമിലെ ലോഹിന്‍പൂരിലെ ലീല ഗഗോയ്- ഭവാനി ഗഗോയ് ദമ്പതികളുടെ മകളാണ് ഈ ഇരുപത്തിയഞ്ചുകാരി. വഴിതെറ്റിയെത്തിയ ഒരു മിസ്ഡ് കോളാണ് മുണ്‍മിയുടെ ജീവിതത്തില്‍ വഴിതിരിവായത്. ചെങ്കല്‍ പണയിലെ ജോലിക്കാരെ തേടിയാണ് ഇരിട്ടി പയഞ്ചേരിയിലെ ഷാജി അസാമിലുള്ള തന്റെ പഴയ സുഹൃത്തിനെ വിളിച്ചത്. നമ്പര്‍ തെറ്റിവന്നതാണെന്ന് അറിയാതെ മറുതലക്കല്‍ കോള്‍ എടുത്തത് ഒരു യുവതി. ഹിന്ദി നന്നായി അറിയാവുന്ന ഷാജി പിന്നെ വീണ്ടും വീണ്ടും വിളിച്ചു. അത് പ്രണയമായി വളരാന്‍ താമസമുണ്ടായില്ല. ഒരു വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം ഇരിട്ടിയുടെ സ്വന്തം ഷാജി അസമിന്റെ സ്വന്തം മുന്‍മിയെ ജീവിത സഖിയാക്കി കൂടെ കൂട്ടി.

മലയാളം സംസാരിക്കുമെങ്കിലും എഴുതാനും വായിക്കാനും മുണ്‍മിക്ക് അത്ര വശമില്ല. വികസനം നടപ്പാക്കാനും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും ഭാഷ ഒരു പ്രശ്നമല്ലെന്നാണ് മുണ്‍മിയുടെ വാദം. കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന തന്റെ കുടുംബം മുഴുവന്‍ ബിജെപിയിലേക്ക് ചേര്‍ന്നുവെന്ന് മുണ്‍മി പറയുന്നു. ജീവിത പങ്കാളിയായ ഷാജി സംഘപരിവാര്‍ കുടുംബത്തിലെ അംഗമായതിനാല്‍ കേരളത്തിലെത്തിയ മുണ്‍മിക്ക് പിന്നീട് ഒന്നും ആലോചിക്കേണ്ടി വന്നില്ല.

അസമില്‍ മാത്രമല്ല തനിക്ക് ഇങ്ങ് കേരളത്തിലും നല്ല പിടിയാണെന്ന് മുണ്‍മി പറഞ്ഞാല്‍ ചിരിച്ചു തള്ളേണ്ട. നാട്ടിലുള്ള ഇടപെടലുകള്‍ തന്നെയാണ് ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടാന്‍ മുണ്‍മിയെ സഹായിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയും കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ നടപടികളുമാണ് ബിജെപി സ്ഥാനാർത്ഥിയാകാൻ തന്നെ പ്രേരിപ്പിച്ചതെന്നും കേന്ദ്ര സർക്കാരിന്റെ പല ജനക്ഷേമ പദ്ധതികളും രാഷ്ട്രീയ വിദ്വേഷം കാരണം കേരളത്തിലെ ഭരണാധികാരികൾ നേരിട്ട് ജനങ്ങളിൽ എത്തിക്കുന്നില്ല. ഈ അവസ്ഥയ്ക്ക് തന്റെ വാർഡിലെങ്കിലും ഒരു മാറ്റം കൊണ്ടു വരാൻ താൻ ആഗ്രഹിക്കുകയാണെന്നും മുൺമി പറഞ്ഞു.

Tags: FEATUREDSURESH GOPIbjp candidatemunmi
ShareSendTweetShare

Discussion about this post

RelatedNews

‘ബിയോണ്ട് റാമ്പേജ്’:  മലബാർ ഹിന്ദു വംശഹത്യയുടെ ചരിത്രസത്യങ്ങൾ

‘ബിയോണ്ട് റാമ്പേജ്’: മലബാർ ഹിന്ദു വംശഹത്യയുടെ ചരിത്രസത്യങ്ങൾ

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; 15 പേര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേരെ കാണാതായെന്നും റിപോർട്ടുകൾ

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; 15 പേര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേരെ കാണാതായെന്നും റിപോർട്ടുകൾ

ബംഗാളിൽ രാഹുൽ ഗാന്ധി പ്രചാരണം നടത്തിയ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസിന് കെട്ടിവെച്ച കാശ് പോയി

ബംഗാളിൽ രാഹുൽ ഗാന്ധി പ്രചാരണം നടത്തിയ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസിന് കെട്ടിവെച്ച കാശ് പോയി

ഷൊര്‍ണൂരില്‍ ബിജെപിയും യുഡിഎഫുമായുള്ള വ്യത്യാസം 753 വോട്ട് മാത്രം, 50 ശതമാനത്തിലധികം വോട്ടു വർധിപ്പിച്ച് ആശാനാഥ്

ഷൊര്‍ണൂരില്‍ ബിജെപിയും യുഡിഎഫുമായുള്ള വ്യത്യാസം 753 വോട്ട് മാത്രം, 50 ശതമാനത്തിലധികം വോട്ടു വർധിപ്പിച്ച് ആശാനാഥ്

Recent.

സർക്കാരിൽ നിന്ന് പങ്കുപറ്റിയെന്ന് വെള്ളാപ്പള്ളി; വിമര്‍ശനത്തിന് പിന്നാലെ സുകുമാരന്‍ നായരുടെ മകള്‍ രാജി വെച്ചു

സർക്കാരിൽ നിന്ന് പങ്കുപറ്റിയെന്ന് വെള്ളാപ്പള്ളി; വിമര്‍ശനത്തിന് പിന്നാലെ സുകുമാരന്‍ നായരുടെ മകള്‍ രാജി വെച്ചു

ഈരാറ്റുപേട്ടയിൽ കാലു കുത്തിയാൽ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്ന് പിസി ജോർജിന് വധഭീഷണി (വീഡിയോ)

‘അവന്റെ വാപ്പയെ തല്ലുവെന്ന് പറഞ്ഞേര്, നാളെ തന്നെ ഈരാറ്റുപേട്ടയിലൂടെ നടന്നു പോകും, എന്ത് ചെയ്യുമെന്ന് കാണാം’: പിസി ജോർജ്

ഈരാറ്റുപേട്ടയിൽ കാലു കുത്തിയാൽ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്ന് പിസി ജോർജിന് വധഭീഷണി (വീഡിയോ)

ഈരാറ്റുപേട്ടയിൽ കാലു കുത്തിയാൽ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്ന് പിസി ജോർജിന് വധഭീഷണി (വീഡിയോ)

രാജ്യത്ത്‌ കോവിഡ്‌ കുതിച്ചുയര്‍ന്നു; ബ്രസീല്‍ വകഭേദ വൈറസിൽ ഭയന്ന്‌ മഹാരാഷ്‌ട്ര : രാജ്യത്ത്‌ കനത്ത ജാഗ്രത

സംസ്ഥാനത്ത് ഇന്ന് 26,011 പേര്‍ക്ക് കോവിഡ്; വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 7,40,135 പേര്‍

  • Home
  • Our Mission
  • Our Projects
  • Support Us
  • Contact Us

© Indus Scrolls · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Politics
  • Media
  • Opinion
  • Entertainment
  • Our Mission
  • Privacy Policy
  • Our Projects
  • Support Us
  • Contact Us
  • ENGLISH – indusscrolls.com

© Indus Scrolls · Tech-enabled by Ananthapuri Technologies