കാഞ്ഞിരപ്പള്ളി : ബിജെപി സ്ഥാനാര്‍ത്ഥിയോട് മത്സര രംഗത്തു നിന്ന് പിന്‍വാങ്ങിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് കോണ്‍ഗ്രസിന്റെ ഭീഷണി. കാഞ്ഞിരപ്പള്ളിക്കടുത്ത് പാറത്തോട് പഞ്ചായത്ത് ഏഴാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി റിനോ ജോര്‍ജിനോടാണ് മത്സര രംഗത്ത് നിന്ന് പിന്മാറിയില്ലെങ്കില് കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇത് സ്ഥിരീകരിക്കുന്ന ശബ്ദരേഖയും പ്രചരിക്കുന്നുണ്ട്.
ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യുവാണ് ശബ്ദരേഖ പുറത്തുവിട്ടിരിക്കുന്നത്. ഫോണ്‍ സംഭാഷണത്തില്‍ റിനോയോട് പിന്മാറണമെന്നും പിന്മാറിയാല് രണ്ട് ലക്ഷം രൂപ തരാമെന്നും പറയുന്നുണ്ട്. എന്നാല്‍ ഇതിനു വഴങ്ങാതിരുന്നതോടെയാണ് കൈയ്യും കാലും വെട്ടിമാറ്റുമെന്നടക്കം ഭീഷണി മുഴക്കിയിരിക്കുന്നത്. ഇവിടെ ക്രിസ്ത്യന്‍ വോട്ടുകള്‍ അധികം ഉള്ളതിനാലാണ് ക്രിസ്ത്യനായ റിനോ ജോര്‍ജിനോട് എന്‍ഡിഎ സ്ഥാനാര്തിത്ഥ്വത്തില് നിന്നും പിന്മാറാന് ഇവര്‍ ആവശ്യപ്പെടുന്നത്.
മാത്രമല്ല പാറത്തോട് പഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡില്‍ മല്‍സരിക്കുന്ന ഷോബിയുടെയും പതിനെട്ടാം വാര്‍ഡില്‍ മല്‍സരിക്കുന്ന അജയന്റെയുമൊക്കെ വീട്ടില്‍ കയറി വധഭീഷണി മുഴക്കിയിരിക്കുന്നുവെന്നും നോബിള്‍ മാത്യു തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്.
നോബിള്‍ മാത്യുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
കാഞ്ഞിരപ്പള്ളിക്കടുത്ത് പാറത്തോട് പഞ്ചായത്ത് ഏഴാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി റിനോ ജോര്‍ജ് മല്‍സര രംഗത്തു നിന്ന് പിന്‍വാങ്ങിയില്ലെങ്കില്‍ കൊന്നുകളയുമെന്നാണ് കോണ്‍ഗ്രസുകാരുടെ ഭീഷണി !
മാത്രമല്ല പാറത്തോട് പഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡില്‍ മല്‍സരിക്കുന്ന ഷോബിയുടെയും പതിനെട്ടാം വാര്‍ഡില്‍ മല്‍സരിക്കുന്ന അജയന്റെയുമൊക്കെ വീട്ടില്‍ കയറി വധഭീഷണി മുഴക്കിയിരിക്കുന്നു.
റിനോ ജോര്‍ജ് മല്‍സരിക്കുന്ന എഴാം വാര്‍ഡിലെ വോട്ട് നിലയും സ്ഥാനാര്‍ത്ഥി പട്ടികയും കാണുമ്പോള്‍ മനസ്സിലാകും ചിലരുടെ ഹാലിളക്കത്തിന്റെ രഹസ്യം.
ക്രിസ്ത്യന്‍: 556
മുസ്ലിം: 419
ഹിന്ദു: 300
സ്ഥാനാര്‍ത്ഥികള്‍:
1) കെ.എ.സിയാദ് – സി പി എം
2) സെയ്ദ് മുഹമ്മദ് – കോണ്‍ഗ്രസ്
3) റിനോ ജോര്‍ജ്- എന്‍ ഡി എ
https://www.facebook.com/AdvNobleMathewBJP/posts/1810005012507597
Discussion about this post