മുംബൈ: ടെലി വിഷന്‍ നടിയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് കാസ്റ്റിംഗ് ഡയറക്ടര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുംബൈ പോലീസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ വച്ച് കാസ്റ്റിംഗ് ഡയറക്ടര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് നടി ആരോപിക്കുന്നു. 26 കാരിയായ ടെലി വിഷന്‍ നടിയുടെ ആരോപണത്തില്‍ ആണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതിയും ഇരയും കഴിഞ്ഞ രണ്ട് വര്‍ഷമായി പരസ്പരം അറിയാമായിരുന്നു. പ്രതി ടെലിവിഷന്‍ നടിയോട് വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയായിരുന്നു ബലാത്സംഗം ചെയ്തത്. എന്നാല്‍ പിന്നീട് ഇയാള്‍ വിവാഹം കഴിക്കുന്നതില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതോടെയാണ് താരം പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
ഡയറക്ടര്‍ക്കെതിരെ നവംബര്‍ 26 ന് മുംബൈയിലെ വെര്‍സോവ പോലീസ് സ്റ്റേഷനില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) രജിസ്റ്റര്‍ ചെയ്തു. എപിബി ന്യൂസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രതി കാസ്റ്റിംഗ് ഡയറക്ടറെ ആയുഷ് തിവാരിയാണെന്നും ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. പ്രതിയും ഇരയും രണ്ടുവര്‍ഷമായി ബന്ധത്തിലാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരത്തിലെ വിവിധ ഇടങ്ങളില്‍ വച്ച് പ്രതി ഇരയെ ബലാത്സംഗം ചെയ്തതായും പരാതിയില്‍ പറയുന്നുണ്ട്.
കാമുകന് രണ്ടുവര്‍ഷമായി ബലാത്സംഗം ചെയ്തതായി ഒരു നടി ആരോപിച്ചു. ഇത് വിവാഹത്തിന്റെ മറവിലാണ്. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 376 പ്രകാരം പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അന്വേഷണം തുടരുകയാണ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും വെര്‍സോവയുടെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് രഘവേന്ദ്ര താക്കൂര്‍ പറഞ്ഞു.
കാസ്റ്റിംഗ് ഡയറക്ടര്‍ ആയുഷ് തിവാരിക്കും സുഹൃത്ത് രാകേഷ് ശര്‍മയ്ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിവാഹത്തിന്റെ മറവില്‍ അദ്ദേഹം തന്നെ ബലാത്സംഗം ചെയ്യുകയും മാനസികമായും ശാരീരികമായും ആക്രമിക്കുകയും ചെയ്തുവെന്നും പോലീസ് ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല, അവര്‍ ഏതെങ്കിലും തരത്തിലുള്ള മെഡിക്കല്‍ പരിശോധനകള്‍ നടത്തിയിട്ടില്ലെന്നും നടി പറയുന്നു.
ഒരു വെബ്ബ് സീരീസിലും ടെലിവിഷന്‍ സീരിയലിലും അഭിനയിച്ചിട്ടുള്ള താരമാണ് പരാതി നല്കിയ നടി.
Discussion about this post