തിരുവനന്തപുരം : കൊവിഡ് കാലത്ത് രാജ്യത്തെ പാവങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടികാണിച്ച് ബിജെപിയുടെ ബ്ലോഗ്. ഈ കൊവിഡ് കാലത്ത് രാജ്യത്ത് ലക്ഷകണക്കിന് ആളുകള്‍ പട്ടിണി കിടന്ന് മരിക്കേണ്ടി വരുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറഞ്ഞിരുന്നതായും എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ പട്ടിണി കിടക്കില്ല എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതും തുടര്‍ന്ന് രാജ്യത്തെ സംസ്ഥാനങ്ങള്‍ക്കായി നല്കിയ ഭക്ഷ്യ വസ്തുക്കളുടെ കണക്കുകളും ബ്ലോഗിലൂടെ ബിജെപി വ്യക്തമാക്കുന്നുണ്ട്.
ബിജെപിയുടെ ബ്ലോഗിന്റെ പൂര്‍ണരൂപം ;
ഇന്ത്യയില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ലക്ഷക്കണക്കിന് ആളുകള്‍ പട്ടിണി കിടന്ന് മരിക്കേണ്ടി വരുമെന്നായിരുന്നു അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തെ ജനങ്ങള്‍ പട്ടിണി കിടക്കേണ്ടി വരില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായാണ് 80 കോടി വരുന്ന രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് ആളൊന്നിന് അഞ്ചു കിലോ അരിയും കാര്‍ഡ് ഒന്നിന് ഒരു കിലോ പയര്‍ വര്‍ഗ്ഗങ്ങളും 1,70,000 കോടിയുടെ ആദ്യ കൊവിഡ് പാക്കേജില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇത് കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള എട്ടു മാസങ്ങളില്‍ മുടക്കം കൂടാതെ ജനങ്ങളില്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനായി.
ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം രാജ്യത്തെ ദരിദ്ര വിഭാഗക്കാര്‍ വരുന്ന, മഞ്ഞ കാര്‍ഡുള്ള അന്ത്യോദയ അന്ന യോജന വിഭാഗത്തിന് 30 കിലോ അരിയും 5 കിലോ ഗോതമ്പുമായിരുന്നു സൗജന്യമായി നല്കി കൊണ്ടിരുന്നത്. പിങ്ക് കാര്‍ഡുകാര്‍ക്ക് ഓരോ അംഗത്തിനും നിലവില്‍ 4 കിലോ അരിയും 1 കിലോ ഗോതമ്പുമാണ് നല്‍കുന്നത്. ഇതില്‍ 29.64 രൂപയുടെ അരി സബ്സിഡി കിഴിച്ചു 3 രൂപക്കും 22.09 രൂപയുടെ ഗോതമ്പ് സബ്സിഡി കിഴിച്ചു 2 രൂപക്കുമാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട മഞ്ഞ കാര്‍ഡുകാര്‍ക്കും, പിങ്ക് കാര്‍ഡുകാര്‍ക്കും നിലവില്‍ നല്കി കൊണ്ടിരിക്കുന്ന ഈ അരിക്ക് പുറമേയായിരുന്നു കൊവിഡ് പാക്കേജായി ആളൊന്നിനു അഞ്ചു കിലോ അരിയും കാര്‍ഡ് ഒന്നിന് ഒരു കിലോ പയര്‍ വര്‍ഗ്ഗങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്.
പൊതുവിഭാഗം സബ്സിഡി ( നീല കാര്‍ഡ്) വിഭാഗത്തില്‍പ്പെട്ട കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കിലും, പൊതുവിഭാഗം (വെള്ള കാര്‍ഡ്) ഉള്ളവര്‍ക്ക് കാര്‍ഡിന് രണ്ട് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും ആയിരുന്നു നിലവില്‍ ലഭിച്ചിരുന്നത്. കൊവിഡ് പാക്കേജിന്റെ ഭാഗമായി മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ട ഇവര്‍ക്ക് 10 കിലോ അരി 15 രൂപ നിരക്കില്‍ കേന്ദ്രസര്‍ക്കാര്‍ നല്കി.
കേന്ദ്ര സര്‍ക്കാരിന്റെ കണക്കില്‍ കേരളത്തില്‍ മുന്‍ഗണന വിഭാഗത്തിലുള്ളത് 15,480,012 പേരാണ്. കൊവിഡ് പാക്കേജിന്റെ ഭാഗമായി അവര്‍ക്കെല്ലാം 5 കിലോ വെച്ച് അരി നല്‍കാനായി 619,200.48 മെട്രിക് ടണ്‍ ധാന്യമാണ് കഴിഞ്ഞ എട്ടു മാസങ്ങളിലായി കേരളത്തിന് സൗജന്യമായി നല്‍കിയത്. ഇത് കൃത്യമായി ജനങ്ങളിലെത്തിച്ചു അതിലൂടെ ലോക്ക് ഡൌണ്‍ കാലത്ത് രാജ്യത്തെ ജനങ്ങള്‍ പട്ടിണി കൂടാതെ കഴിഞ്ഞെങ്കില്‍ അതിന്റെ ക്രെഡിറ്റ് കേന്ദ്ര സര്‍ക്കാരിനൊപ്പം തന്നെ രാജ്യത്തെ പൊതു വിതരണ സംവിധാനങ്ങള്‍ക്കും ഉള്ളതാണ്.
പൊതുവിതരണ സമ്പ്രദായം എന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തൊരുമിച്ചു എല്ലാവര്ക്കും ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തി വരുന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്നും താങ്ങുവില നല്കി ഭക്ഷ്യ വസ്തുക്കള്‍ എഫ് സി ഐ വഴി ശേഖരിക്കുന്നു. ഇങ്ങനെ ശേഖരിക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ ജനസംഖ്യ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്നു. അതതു സംസ്ഥാനങ്ങളിലെ എഫ് സി ഐ ഗോഡൗണുകളില്‍ കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കുകയും അവിടെ നിന്നും സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ക്ക് ലോക്ക്ഡൗണ്‍ കാലത്ത് സൗജന്യമായി ഭക്ഷണം നല്കുന്നതിനു 3,500 കോടിയായിരുന്നു കൊവിഡ് പാക്കേജിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ഈ സഹായം അര്‍ഹതപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ചുമതല ഓരോ സംസ്ഥാനത്തെയും സര്‍ക്കാരുകള്‍ക്ക് ആയിരുന്നു.
ഇത്തരത്തില്‍ ഈ കൊവിഡ് കാലത്ത് രാജ്യത്തെ പാവപ്പെട്ടവര്‍ക്കായ് കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്കിയ ധാന്യങ്ങള്‍ എഫ് സി ഐ ഗോഡൗണുകളില്‍ നിന്നും ശേഖരിച്ചു റേഷന്‍ കടകള്‍ വഴി കൃത്യമായി പാവങ്ങളിലേക്ക് എത്തിക്കുക എന്ന ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ നിറവേറ്റി, കേന്ദ്രത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ ഫല സമാപ്തിയില്‍ എത്തിച്ചു എന്നതില്‍ അവരും അഭിനന്ദനമര്‍ഹിക്കുന്നു.
Discussion about this post