Indus Scrolls Malayalam
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
Indus Scrolls Malayalam
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
Indus Scrolls Malayalam
No Result
View All Result
Home Politics

സ്വര്‍ണക്കള്ളക്കടത്തുകാരെ സ്പീക്കര്‍ സഹായിച്ചത് കേരളത്തെ ഞെട്ടിപ്പിക്കുന്നു ; കെ സുരേന്ദ്രന്‍

Indus Scrolls Bureau by Indus Scrolls Bureau
Dec 8, 2020, 10:26 pm IST
സെക്രട്ടേറിയറ്റിലെ തീപിടുത്തം ; അന്വേഷണം മുഖ്യമന്ത്രി അട്ടിമറിക്കുന്നു ; കെ സുരേന്ദ്രന്‍
Share on FacebookShare on TwitterTelegram

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കേരള നിയസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സഹായിച്ചത് ഞെട്ടിപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളെ മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും സഹായിച്ചിരുന്നുവെന്നത് കേരളത്തിന് അപമാനമാണ്. അധോലോക സംഘങ്ങളെ സഹായിക്കാന്‍ നോതാക്കള്‍ പദവികള്‍ ദുരുപയോഗം ചെയ്തു. അനുമതിയില്ലാതെ സ്പീക്കര്‍ നടത്തിയ വിദേശയാത്രകള്‍ പലതും ദുരൂഹമാണ്. എറണാകുളം പ്രസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മീറ്റ് ദ പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രന്‍.

ഇടതു-വലതു മുന്നണികളുടെ ഭരണത്തില്‍ മടുത്ത ജനം എന്‍ഡിഎയ്ക്ക് അനുകൂലമായി വിധി എഴുതും. കൊറോണയുള്ള സാഹചര്യത്തില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ കനത്ത പോളിങ് നടക്കുന്നത് സര്‍ക്കാരിനെതിരായ ജനരോഷമാണ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് കോടതിവരെ പറഞ്ഞ സാഹചര്യമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസിനും നേരിട്ട് പങ്കുണ്ടെന്ന് ബിജെപി നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനുത്തരം നല്‍കാന്‍ സര്‍ക്കാരും സിപിഎമ്മും തയാറാകുന്നില്ല. അഴിമതിയെ പ്രതിരോധിക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വികസനത്തെക്കുറിച്ച് സംസാരിക്കാന്‍ ഇരുമുന്നണികള്‍ക്കും അവകാശമില്ല. അഴിമതി കേസില്‍ കെ. ബാബു രക്ഷപ്പെട്ടത് എല്‍ഡിഎഫിന്റെ ഔദാര്യം കൊണ്ടാണ്. സ്വര്‍ണ്ണക്കടത്ത് കേസിലെ ഉന്നതന്‍ ആരാണെന്ന് ഇപ്പോള്‍ പറയുന്നില്ല. കോടതിയുടെ മുമ്പിലുള്ള കേസില്‍ നിയമപരമായി പേരുകള്‍ പുറത്തുവരുന്നതാണ് നല്ലത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയല്ല കേരളത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ് പാര്‍ട്ടി മുന്‍തൂക്കം കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ സംവിധാനം ദുരുപയോഗിച്ചാണ് കള്ളക്കടത്ത് സംഘം പ്രവര്‍ത്തിച്ചതെന്ന ബി.ജെ.പിയുടെ ആരോപണം ശരി വെക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍ എന്ന് സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. ഭരണ സംവിധാനമാകെ സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സീല്‍ വെച്ച കവറില്‍ കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതികളുടെ രഹസ്യമൊഴി പുറത്തു വരുമ്പോള്‍ മുഖ്യമന്ത്രിക്കും ചില മന്ത്രിമാര്‍ക്കും ഭരണഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ക്കും രാജിവെക്കേണ്ടി വരുമെന്നും ഒരു ഭരണ സംവിധാനം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയാണ് അന്താരാഷ്ട്ര സ്വര്‍ണ്ണക്കടത്ത് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Tags: k surendranPINARAYI VIJAYANgold smuggling case
ShareSendTweetShare

Discussion about this post

RelatedNews

കേരളത്തിൽ കോവിഡ് ബാധിതർ 4 ലക്ഷം കടക്കും; സെർജ് പ്ലാൻ ഒരുക്കാൻ നിർദ്ദേശം: ഡബിൾ മാസ്ക് നിർബന്ധം

കേരളത്തിൽ കോവിഡ് ബാധിതർ 4 ലക്ഷം കടക്കും; സെർജ് പ്ലാൻ ഒരുക്കാൻ നിർദ്ദേശം: ഡബിൾ മാസ്ക് നിർബന്ധം

‘സൗജന്യ വാക്സിൻ നൽകിയ കേരളത്തിന്’ അഭിവാദ്യ പോസ്റ്ററുമായി കേന്ദ്രത്തിനെതിരെ വീട്ടു സമരത്തിൽ വീണയും റിയാസും

‘സൗജന്യ വാക്സിൻ നൽകിയ കേരളത്തിന്’ അഭിവാദ്യ പോസ്റ്ററുമായി കേന്ദ്രത്തിനെതിരെ വീട്ടു സമരത്തിൽ വീണയും റിയാസും

സ്വർണ്ണക്കള്ളക്കടത്തും മയക്കുമരുന്ന് കച്ചവടവും പരസ്പരം ബന്ധപ്പെട്ടത്: കെ.സുരേന്ദ്രൻ

കേന്ദ്രം ഇതുവരെ 75 ലക്ഷം ഡോസ് വാക്സിൻ കേരളത്തിന് നൽകി, സംസ്ഥാനം 3.5 ലക്ഷം ഡോസ് വിതരണം ചെയ്യാത്തതെന്ത്?

ഒടുവില്‍ മുട്ടുമടക്കി ; പോലീസ് നിയമ ഭേദഗതി നടപ്പിലാക്കുന്നതില്‍ നിന്നും പിണറായി സര്‍ക്കാര്‍ പിന്മാറി

ലാവ്ലിന്‍ കേസ്: തെളിവുകളുമായി ഹാജരാകാന്‍ ടി പി നന്ദകുമാറിന് ഇഡി നോട്ടീസ്

Recent.

‘ബിയോണ്ട് റാമ്പേജ്’:  മലബാർ ഹിന്ദു വംശഹത്യയുടെ ചരിത്രസത്യങ്ങൾ

‘ബിയോണ്ട് റാമ്പേജ്’: മലബാർ ഹിന്ദു വംശഹത്യയുടെ ചരിത്രസത്യങ്ങൾ

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; 15 പേര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേരെ കാണാതായെന്നും റിപോർട്ടുകൾ

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; 15 പേര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേരെ കാണാതായെന്നും റിപോർട്ടുകൾ

ബംഗാളിൽ രാഹുൽ ഗാന്ധി പ്രചാരണം നടത്തിയ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസിന് കെട്ടിവെച്ച കാശ് പോയി

ബംഗാളിൽ രാഹുൽ ഗാന്ധി പ്രചാരണം നടത്തിയ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസിന് കെട്ടിവെച്ച കാശ് പോയി

ഷൊര്‍ണൂരില്‍ ബിജെപിയും യുഡിഎഫുമായുള്ള വ്യത്യാസം 753 വോട്ട് മാത്രം, 50 ശതമാനത്തിലധികം വോട്ടു വർധിപ്പിച്ച് ആശാനാഥ്

ഷൊര്‍ണൂരില്‍ ബിജെപിയും യുഡിഎഫുമായുള്ള വ്യത്യാസം 753 വോട്ട് മാത്രം, 50 ശതമാനത്തിലധികം വോട്ടു വർധിപ്പിച്ച് ആശാനാഥ്

സർക്കാരിൽ നിന്ന് പങ്കുപറ്റിയെന്ന് വെള്ളാപ്പള്ളി; വിമര്‍ശനത്തിന് പിന്നാലെ സുകുമാരന്‍ നായരുടെ മകള്‍ രാജി വെച്ചു

സർക്കാരിൽ നിന്ന് പങ്കുപറ്റിയെന്ന് വെള്ളാപ്പള്ളി; വിമര്‍ശനത്തിന് പിന്നാലെ സുകുമാരന്‍ നായരുടെ മകള്‍ രാജി വെച്ചു

ഈരാറ്റുപേട്ടയിൽ കാലു കുത്തിയാൽ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്ന് പിസി ജോർജിന് വധഭീഷണി (വീഡിയോ)

‘അവന്റെ വാപ്പയെ തല്ലുവെന്ന് പറഞ്ഞേര്, നാളെ തന്നെ ഈരാറ്റുപേട്ടയിലൂടെ നടന്നു പോകും, എന്ത് ചെയ്യുമെന്ന് കാണാം’: പിസി ജോർജ്

ഈരാറ്റുപേട്ടയിൽ കാലു കുത്തിയാൽ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്ന് പിസി ജോർജിന് വധഭീഷണി (വീഡിയോ)

ഈരാറ്റുപേട്ടയിൽ കാലു കുത്തിയാൽ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്ന് പിസി ജോർജിന് വധഭീഷണി (വീഡിയോ)

രാജ്യത്ത്‌ കോവിഡ്‌ കുതിച്ചുയര്‍ന്നു; ബ്രസീല്‍ വകഭേദ വൈറസിൽ ഭയന്ന്‌ മഹാരാഷ്‌ട്ര : രാജ്യത്ത്‌ കനത്ത ജാഗ്രത

സംസ്ഥാനത്ത് ഇന്ന് 26,011 പേര്‍ക്ക് കോവിഡ്; വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 7,40,135 പേര്‍

  • Home
  • Our Mission
  • Our Projects
  • Support Us
  • Contact Us

© Indus Scrolls · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Politics
  • Media
  • Opinion
  • Entertainment
  • Our Mission
  • Privacy Policy
  • Our Projects
  • Support Us
  • Contact Us
  • ENGLISH – indusscrolls.com

© Indus Scrolls · Tech-enabled by Ananthapuri Technologies