തിരുവനന്തപുരം : കൊറോണയില്‍ നിന്ന് അകന്നു നില്‍ക്കണം എന്ന് പറയുന്നതുപോലെ എല്‍ ഡി എഫില്‍ നിന്നും വോട്ടര്‍മാര്‍ അകന്നു നില്‍ക്കേണ്ട സ്ഥിതിയാണ് ഇന്ന് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത്രമാത്രം അപചയവും തകര്‍ച്ചയുമാണ് കേരളത്തിലെ ഇടതുമുന്നണിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും നേരിടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള അഴിമതിയും, കൊള്ളയുമാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. ഈ വസ്തുതകള്‍ കണ്ടുകൊണ്ട് വേണം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വളരെ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ചെന്നിത്തല തന്റെ കുറിപ്പില്‍ വ്യക്തമാക്കി.
രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;
കൊറോണയില്‍ നിന്ന് അകന്നു നില്‍ക്കണം എന്ന് പറയുന്നതുപോലെ എല്‍ ഡി എഫില്‍ നിന്നും വോട്ടര്‍മാര്‍ അകന്നു നില്‍ക്കേണ്ട സ്ഥിതിയാണ് ഇന്ന് കേരളത്തിലുള്ളത്. അത്രമാത്രം അപചയവും തകര്‍ച്ചയുമാണ് കേരളത്തിലെ ഇടതുമുന്നണിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും നേരിടുന്നത്.
നിലവിലെ സാഹചര്യത്തില്‍ സിപിഎമ്മിന് ജനങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ടാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പുപ്രചാരണത്തിന് ഇറങ്ങാത്തത്.ഇത്ര പ്രധാന തിരഞ്ഞെടുപ്പുണ്ടായിട്ട് ഒരിടത്തു പോലും പ്രസംഗിക്കാന്‍ വരാതിരുന്നത് മുഖ്യമന്ത്രിയുടെ മുഖം കണ്ടാല്‍ ജനങ്ങള്‍ വോട്ട് ചെയ്യില്ല എന്ന തിരിച്ചറിവുകൊണ്ടാണ്. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ചും മുഖ്യമന്ത്രി പറയുന്നില്ല. ആയിരം രൂപയ്ക്ക് കിറ്റ് കൊടുക്കുന്നു എന്നു പറഞ്ഞിട്ട് 500 രൂപയുടെ കിറ്റുപോലുമില്ല. കിറ്റിനുള്ള സഞ്ചിയില്‍ തന്നെ കമ്മിഷനടിച്ചിരിക്കുകയാണ് .
കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള അഴിമതിയും, കൊള്ളയുമാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. ഈ വസ്തുതകള്‍ കണ്ടുകൊണ്ട് വേണം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍.
എല്ലാ സര്‍ക്കാറുകളും പെന്ഷന് കൊടുക്കുന്നുണ്ട്. പെന്ഷന് പദ്ധതി കൊണ്ടുവന്നത് കോണ്‍ഗ്രസ് സര്‍ക്കാറാണ്.
വളരെ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജനങ്ങളുടെ മുന്പില് ഒരു മാറ്റത്തിനു വേണ്ടിയാണ് യുഡിഎഫ് നിലകൊള്ളുന്നത്. കേരളത്തില്‍ ഒരു ഭരണ മാറ്റത്തിനുള്ള സമയമായിരിക്കുന്നു
Discussion about this post