ഐഎസ് തീവ്രവാദ സംഘടന അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന ഭീതി പടരുന്ന സാഹചര്യത്തിലാണ്, ഇത് വെളിവാക്കുന്നതരത്തില് അവര്‍ നല്കുന്ന ഓണ്‍ലൈന്‍ ട്രെയിനിങ് ക്യാമ്പുകള്‍ ശ്രദ്ധയില്‍ പെട്ടിരിക്കുന്നത്. ബോംബ് നിര്‍മ്മാണം വരെ ഇതുവഴി പഠിപ്പിക്കുന്നുണ്ടെന്നാണ് സൂചന. തീവ്രവാദത്തെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഗ്രന്ഥങ്ങളും ഇതുവഴി പ്രചരിപ്പിക്കുന്നുണ്ട്.
കൊലപാതകത്തിനോ വ്യക്തിഗത സംരക്ഷണത്തിനോ വേണ്ടി ഒറ്റത്തവണ പെന്‍-ടൈപ്പ് തോക്ക് എങ്ങനെ നിര്‍മ്മിക്കാമെന്ന് കാണിക്കുന്ന വീഡിയോ ഡൌണ്‍ലോഡ് ചെയ്യാനും ഇതിലെ അംഗങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. “താം താം” എന്ന റഷ്യയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ഇത്തരത്തിലുള്ള വീഡിയോ കണ്ടതായി “ദി സണ്‍ ഓണ്‍ലൈന്‍” റിപ്പോർട്ട് ചെയ്യുന്നു . സ്വകാര്യ ഗ്രൂപ്പുകളിലൂടെ ജിഹാദികള്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതായി ദി സണ്‍ ഓണ്‍ലൈനിന്റെ അന്വേഷണത്തില്‍ മനസ്സിലായിട്ടുണ്ട്.
ഇരട്ടവോട്ടുണ്ടെന്ന് സ്ഥിരീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്, 140 മണ്ഡലങ്ങളിലും അന്വേഷണം
ജിഹാദില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെ നിയമിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും വേണ്ടി സൈബര്‍ നെറ്റ് വര്‍ക്കില്‍ പ്രത്യേക ഗ്രൂപ്പുകളുണ്ട്. ഇത്തരത്തില്‍ ഓണ്‍ലൈനിന്റെ സഹായത്തോടെ സംഘടിച്ച് ശക്തിപ്രാപിക്കുന്ന ഇവര്‍ കുറച്ചു വര്‍ഷങ്ങള്‍ക്കകം തന്നെ യു കെ യെ തന്നെ ആക്രമിക്കുമെന്ന സൂചനയാണ് നൽകുന്നത്.
Discussion about this post