കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ വിജയിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ചതായി ബി.ജെ.പി നേതാവ് പ്രളയ്പാലിന്റെ വെളിപ്പെടുത്തല്‍. നന്ദിഗ്രാമിലെ മുന്‍ തൃണമൂല്‍ നേതാവും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ സുവേന്ദു അധികാരിക്കെതിരായ മത്സരത്തില്‍ തന്നെ വിജയിപ്പിക്കണമെന്ന് മമത ആവശ്യപ്പെട്ടതായും പ്രളയ് പാല് അവകാശപ്പെട്ടു.’എന്നോട് മമതക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു.
തൃണമൂലിലേക്ക് മടങ്ങിവരണമെന്നാണ് ആവശ്യം. ഞാന്‍ സുവേന്ദു അധികാരിക്കൊപ്പവും സുവേന്ദു കുടുംബത്തിനൊപ്പവും കാലങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ ഞാന്‍ ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. ഇടതുഭരണകാലത്ത് സി.പി.എം ഞങ്ങളെ പീഡിപ്പിക്കുമ്പോള്‍ ഞങ്ങള്‍ക്കൊപ്പം നിന്നത് സുവേന്ദു കുടുംബമാണ്. അതിനാല്‍ ഞാന്‍ ഒരിക്കലും അവര്‍ക്കെതിരായി പ്രവര്‍ത്തിക്കില്ല -പ്രളയ് പാല് പറഞ്ഞു.
മമത ബാനര്‍ജിക്ക് നന്ദിഗ്രാമില്‍ സുവേന്ദു അധികാരി ജയിക്കുമെന്ന് അറിയാമെന്നും പ്രളയ് പാല് പറഞ്ഞു. തൃണമൂലിനെതിരെ മമതയുടേതെന്ന് അവകാശപ്പെടുന്ന ഓഡിയോ ക്ലിപ്പ് പ്രചാരണ ആയുധമാക്കുകയാണ് ബി.ജെ.പി. ബി.ജെ.പി നേതാവ് അമിത് മാളവ്യയടക്കം ട്വിറ്ററില്‍ വിഡിയോ ഷെയര്‍ ചെയ്തുമമതയുടെയും പ്രളയ് പാലിന്റേതുമെന്നും അവകാശപ്പെടുന്ന ഓഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.
മമത തന്നെ വിളിച്ചതായും നന്ദിഗ്രാമില്‍ വിജയിപ്പിക്കാന്‍ അഭ്യര്‍ഥിച്ചതായും പ്രളയ് പാല് പറയുന്ന വിഡിയോ ബി.ജെ.പി പുറത്തുവിട്ടു. അതേസമയം മമതയുടേതെന്ന് അവകാശപ്പെടുന്ന ഓഡിയോ ക്ലിപ്പിന്റെ ആധികാരികത പരിശോധിച്ചിട്ടില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. അതേസമയം മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നന്ദിഗ്രാമിലെ ബിജെപി നേതാവുമായ സുവേന്ദു അധികാരിയുടെ സഹോദരനായ സൗമേന്ദു അധികാരിയെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായി റിപ്പോർട്ട് .
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റ് റാം ഗോവിന്ദ് ദാസ് മൂന്ന് ബുത്തുകളില്‍ കൃത്രിമം കാണിച്ചെന്നും തന്റെ വാഹനം ഉള്‍പ്പടെ തകര്‍ത്തെന്നും സൗമേന്ദു ആരോപിച്ചു. റാം ഗോവിന്ദിന്റെ നേതൃത്വത്തില്‍ മൂന്ന് ബുത്തുകളില്‍ കൃത്രിമം നടന്നു. ഇത് തടയാനെത്തിയ തന്നെ ആക്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്തു- സൗമേന്ദു അധികാരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
Massive! Mamata Banerjee calls Proloy Pal, BJP’s district Vice President in Nandigram and pleads for help!
Proloy tells her that he was humiliated in TMC and he along with this family cannot betray the BJP.
Pishi is definitely losing Nandigram and TMC Bengal…#AmarVoteBJPKe pic.twitter.com/EqKEwvsy3Z
— Amit Malviya (@amitmalviya) March 27, 2021
Discussion about this post