കനത്ത പോളിംഗാണു ഇത്തവണ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രമുഖരും സെലിബ്രിറ്റികളും എല്ലാവരും മുടങ്ങാതെ വോട്ട് ചെയ്യുകയും ചെയ്തു. മമ്മൂട്ടി, സുരേഷ് ഗോപി പൃഥ്വിരാജ്, ഭാര്യ സുപ്രിയ, ആസിഫ് അലി, രഞ്ജി പണിക്കര്‍, ഗായിക സയനോര, സിതാര കൃഷ്ണകുമാര്‍, നീരജ് മാധവന്, രശ്മി സോമന്, കൃഷ്ണകുമാറും കുടുംബവും തുടങ്ങി നിരവധി താരങ്ങള്‍ വോട്ടു രേഖപ്പെടുത്തിയ ദൃശ്യങ്ങൾ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടി. എന്നാൽ ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച സുപ്രിയ മേനോന് പങ്കുവെച്ച ഒരു ചിത്രമാണ്.
ഇന്നലെ വൈകിട്ട് ബിജെപി ചിഹ്ന്നമായ താമരയുടെ ചിത്രം ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസിലൂടെ പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ മേനോന്. ഇതാണ് സംശയത്തിനിടയാക്കിയത്.തെരെഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ വിരിഞ്ഞ താമരയുടെ ചിത്രം സുപ്രിയ മേനോന് പങ്കുവെച്ചത് യാദൃശ്ചികമല്ലെന്നാണ് ആരാധകരുടെ അഭിപ്രായം.
താരത്തിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി ശ്രദ്ധയിൽപ്പെട്ടതോടെ താമര വിരിയുമോ,വോട്ട് നല്‍കുന്നത് ബിജെപിക്കാണോ എന്ന് തുടങ്ങിയ നിരവധി ചോദ്യങ്ങളും ചാണകത്തില്‍ വീണോ എന്ന തരത്തിലുള്ള പരിഹാസങ്ങളും കമന്റും തുടങ്ങി. വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെ സുപ്രിയ ചിത്രം ഡിലീറ്റ് ചെയ്യുകയായിരുന്നു. കൂടുതലും ഒരു പ്രത്യേക മതക്കാരുടെ പേരിൽ ഉള്ള ഐഡിയിൽ നിന്നായിരുന്നു ആക്രമണം.
Discussion about this post