തിരുവനന്തപുരം: കൊവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ചതിനെത്തുടര്‍ന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ഐസിയുവിലേയ്ക്ക് മാറ്റി. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലാണ് അദ്ദേഹം. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളതിനാലാണ് വിദഗ്ധ ചികിത്സയ്ക്കായി സ്പീക്കറെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയത്.
അതേസമയം പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് സ്പീക്കറുടെ ചികിത്സ നടത്തുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 10 നാണ് സ്പീക്കര്‍ക്ക് കോവിഡ് പോസിറ്റീവ് ആയത്.
തുടര്‍ന്ന് ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് അദ്ദേഹത്തിന്റെ ചികിത്സ നടത്തുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു
Discussion about this post