തിരുവനന്തപുരം; കോവിഡ് വാക്സിൻ വിഷയത്തിൽ കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗൃഹാങ്കണ സമരവുമായി മുഖ്യമന്ത്രിയുടെ മകൾ വീണയും ഭർത്താവ് മുഹമ്മദ് റിയാസും. രാജ്യത്ത് സൗജന്യ വാക്സിനേഷന് എന്ന ആവശ്യവും ഉയർത്തി കൂടാതെ സൗജന്യ വാക്സിൻ നൽകിയ കേരളത്തിന് അഭിവാദ്യവും എന്ന പ്ലക്കാർഡും പിടിച്ചാണ് സമരം നടത്തുന്നത്.
എംബി രാജേഷും പത്നിയും ഒപ്പം സിപിഎം നേതാക്കളും അനുഭാവികളും സമരത്തിൽ പങ്കുചേർന്നു. എന്നാൽ 75 ലക്ഷം കോവിഡ് വാക്സിനും കേന്ദ്രം സൗജന്യമായാണ് കൊടുത്തതെന്ന് പലരും ഓർമ്മിപ്പിച്ചിട്ടും യാതൊരു കുലുക്കവുമില്ലാതെയാണ് വ്യാജപോസ്റ്റർ പ്രചരിപ്പിക്കുന്നത്.
Discussion about this post