Indus Scrolls Malayalam
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
Indus Scrolls Malayalam
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
Indus Scrolls Malayalam
No Result
View All Result
Home Politics

കേരളത്തിൽ കോവിഡ് ബാധിതർ 4 ലക്ഷം കടക്കും; സെർജ് പ്ലാൻ ഒരുക്കാൻ നിർദ്ദേശം: ഡബിൾ മാസ്ക് നിർബന്ധം

രോഗവ്യാപനം വർധിക്കുന്ന സാഹചര്യങ്ങൾക്കനുസരിച്ച് സെർജ് പ്ലാനുകൾ തയാറാക്കാൻ മെഡിക്കൽ കോളജുകളോട് ആവശ്യപ്പെട്ടു.

Indus Scrolls Bureau by Indus Scrolls Bureau
Apr 30, 2021, 07:04 pm IST
കേരളത്തിൽ കോവിഡ് ബാധിതർ 4 ലക്ഷം കടക്കും; സെർജ് പ്ലാൻ ഒരുക്കാൻ നിർദ്ദേശം: ഡബിൾ മാസ്ക് നിർബന്ധം
Share on FacebookShare on TwitterTelegram

തിരുവനന്തപുരം∙ മേയ് പകുതിയോടെ കോവിഡ് ബാധിതരുടെ എണ്ണം പരമാവധി ഉയരാനിടയുണ്ടെന്ന പ്രൊജക്‌ഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചികിത്സാസൗകര്യങ്ങൾ വർധിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി തുടങ്ങി. ഡോക്ടർമാരുടെ കുറവു പരിഹരിക്കാൻ അവസാന വർഷ മെഡിക്കൽ വിദ്യാർഥികളുടെ സേവനം പ്രയോജനപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.

ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്ത കോവിഡ് ബാധിതർ വീടുകളിൽ തന്നെ കഴിയണമെന്നു നിർദേശിക്കും. ഏതൊക്കെ രോഗികൾക്കാണ് ആശുപത്രിയിൽ കിടത്തിച്ചികിത്സ ആവശ്യമെന്നു കണ്ടെത്താൻ പ്രായോഗിക മാനദണ്ഡങ്ങൾ തയാറാക്കാനും മുഖ്യമന്ത്രി ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരുമായി ചർച്ച നടത്തി. രോഗവ്യാപനം വർധിക്കുന്ന സാഹചര്യങ്ങൾക്കനുസരിച്ച് സെർജ് പ്ലാനുകൾ തയാറാക്കാൻ മെഡിക്കൽ കോളജുകളോട് ആവശ്യപ്പെട്ടു.

കൂടുതൽ രോഗബാധിതരുള്ള കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ കിടക്കകളും ഐസിയു കിടക്കകളും വർധിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കാസർകോട്ടെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമമുണ്ടെന്ന റിപ്പോർട്ടിലും അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മേയ് പകുതിയോടെ നാലു ലക്ഷം കവിയുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രൊജക്‌ഷൻ റിപ്പോർട്ടിൽ മുന്നറിയിപ്പു നൽകിയിരുന്നത്.

അതേസമയം സംസ്ഥാനത്ത് ലോക്ഡൗണ്‍ നടപ്പാക്കുന്നത് ആലോചനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌ഡൗണിന് സമാനമായ നിയന്ത്രണമുണ്ടാകും. കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളില്‍ ലോക്‌ഡൗണ്‍ വേണ്ടിവരും. സംസ്ഥാനത്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഒഫീസുകളില്‍ അവശ്യ സേവനങ്ങള്‍ നടപ്പാക്കുന്ന ഓഫീസുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന കാര്യം ആലോചിക്കേണ്ടി വരും. ബാങ്കിംഗ് സേവനം നിലവില്‍ രണ്ട് മണിവരെയാണ്. പരമാവധി ഓണ്‍ലൈന്‍ ബാങ്കിംഗ് പ്രോത്സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ കൊവിഡ് രോഗത്തിന് ചികിത്സയിലുള‌ളവര്‍ മൂന്ന് ലക്ഷം കവിഞ്ഞിരിക്കുകയാണ്. ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ ആണ് അനുവദിച്ചിരിക്കുന്നത്. ഇത് സ്ഥല സൗകര്യമുള‌ള ക്ഷേത്രങ്ങളിലാണ്. ചെറിയവയില്‍ അതിനനുസരിച്ച്‌ നിയന്ത്രണം വേണം. ഹോട്ടലുകളിലും ഭക്ഷണശാലകളിലും പാഴ്‌സല്‍ സംവിധാനം മാത്രമാകും. തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കയാണ്. തിരഞ്ഞെടുപ്പിന്റെ വിജയാഘോഷം വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags: FEATUREDPINARAYI VIJAYANKerala covid
Share1SendTweetShare

Discussion about this post

RelatedNews

‘ബിയോണ്ട് റാമ്പേജ്’:  മലബാർ ഹിന്ദു വംശഹത്യയുടെ ചരിത്രസത്യങ്ങൾ

‘ബിയോണ്ട് റാമ്പേജ്’: മലബാർ ഹിന്ദു വംശഹത്യയുടെ ചരിത്രസത്യങ്ങൾ

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; 15 പേര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേരെ കാണാതായെന്നും റിപോർട്ടുകൾ

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; 15 പേര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേരെ കാണാതായെന്നും റിപോർട്ടുകൾ

ബംഗാളിൽ രാഹുൽ ഗാന്ധി പ്രചാരണം നടത്തിയ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസിന് കെട്ടിവെച്ച കാശ് പോയി

ബംഗാളിൽ രാഹുൽ ഗാന്ധി പ്രചാരണം നടത്തിയ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസിന് കെട്ടിവെച്ച കാശ് പോയി

ഷൊര്‍ണൂരില്‍ ബിജെപിയും യുഡിഎഫുമായുള്ള വ്യത്യാസം 753 വോട്ട് മാത്രം, 50 ശതമാനത്തിലധികം വോട്ടു വർധിപ്പിച്ച് ആശാനാഥ്

ഷൊര്‍ണൂരില്‍ ബിജെപിയും യുഡിഎഫുമായുള്ള വ്യത്യാസം 753 വോട്ട് മാത്രം, 50 ശതമാനത്തിലധികം വോട്ടു വർധിപ്പിച്ച് ആശാനാഥ്

Recent.

സർക്കാരിൽ നിന്ന് പങ്കുപറ്റിയെന്ന് വെള്ളാപ്പള്ളി; വിമര്‍ശനത്തിന് പിന്നാലെ സുകുമാരന്‍ നായരുടെ മകള്‍ രാജി വെച്ചു

സർക്കാരിൽ നിന്ന് പങ്കുപറ്റിയെന്ന് വെള്ളാപ്പള്ളി; വിമര്‍ശനത്തിന് പിന്നാലെ സുകുമാരന്‍ നായരുടെ മകള്‍ രാജി വെച്ചു

ഈരാറ്റുപേട്ടയിൽ കാലു കുത്തിയാൽ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്ന് പിസി ജോർജിന് വധഭീഷണി (വീഡിയോ)

‘അവന്റെ വാപ്പയെ തല്ലുവെന്ന് പറഞ്ഞേര്, നാളെ തന്നെ ഈരാറ്റുപേട്ടയിലൂടെ നടന്നു പോകും, എന്ത് ചെയ്യുമെന്ന് കാണാം’: പിസി ജോർജ്

ഈരാറ്റുപേട്ടയിൽ കാലു കുത്തിയാൽ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്ന് പിസി ജോർജിന് വധഭീഷണി (വീഡിയോ)

ഈരാറ്റുപേട്ടയിൽ കാലു കുത്തിയാൽ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്ന് പിസി ജോർജിന് വധഭീഷണി (വീഡിയോ)

രാജ്യത്ത്‌ കോവിഡ്‌ കുതിച്ചുയര്‍ന്നു; ബ്രസീല്‍ വകഭേദ വൈറസിൽ ഭയന്ന്‌ മഹാരാഷ്‌ട്ര : രാജ്യത്ത്‌ കനത്ത ജാഗ്രത

സംസ്ഥാനത്ത് ഇന്ന് 26,011 പേര്‍ക്ക് കോവിഡ്; വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 7,40,135 പേര്‍

  • Home
  • Our Mission
  • Our Projects
  • Support Us
  • Contact Us

© Indus Scrolls · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Politics
  • Media
  • Opinion
  • Entertainment
  • Our Mission
  • Privacy Policy
  • Our Projects
  • Support Us
  • Contact Us
  • ENGLISH – indusscrolls.com

© Indus Scrolls · Tech-enabled by Ananthapuri Technologies