ന്യൂഡൽഹി : കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില ഡല്‍ഹിയില്‍ അടിയന്തരമായി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആംആദ്മി പാർട്ടി എംഎൽഎ ഷോയിബ് ഇഖ്ബാൽ. ഹൈക്കോടതിയോടാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.ഏറെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തില്‍ ആരെയും സഹായിക്കാന്‍ കഴിയാത്തതില്‍ ഒരു ജനപ്രതിനിധി എന്ന നിലയില്‍ അതിയായ ലജ്ജ തോന്നുന്നു.
റെംഡെസിവിർ കേന്ദ്രം കൊടുത്തത് 52000, കെജ്രിവാൾ പറഞ്ഞത് 2500 : പൊളിച്ചടുക്കി കോടതി
ആവശ്യമായ സഹായം നല്കാന് സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും ഷോയിബ് ഇഖ്ബാല്‍ പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഡൽഹിയിലെ സ്ഥിതി ദുഖിപ്പിക്കുന്നതാണ്. രോഗികൾക്ക് ഓക്സിജനോ മരുന്നുകളോ ലഭിക്കുന്നില്ല.
കേരളത്തിൽ കോവിഡ് ബാധിതർ 4 ലക്ഷം കടക്കും; സെർജ് പ്ലാൻ ഒരുക്കാൻ നിർദ്ദേശം: ഡബിൾ മാസ്ക് നിർബന്ധം
കോവിഡ് ബാധിച്ച തന്റെ സുഹൃത്ത് ഓക്സിജനോ വെന്റിലേറ്ററോ ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. അദ്ദേഹത്തിന് ആവശ്യമുള്ള റെംഡെസിവിർ എവിടെ നിന്നാണ് വാങ്ങേണ്ടത് എന്ന് അറിയില്ല.ഡൽഹി സർക്കാരും ഞങ്ങളെ പിന്തുണയ്ക്കുന്നില്ല, ഷോയിബ് ഇഖ്ബാല്‍ പറഞ്ഞു. .
Discussion about this post