ന്യൂഡൽഹി : നൂറ് ദിവസം പിന്നിട്ടിതിന് പിന്നലെ മറ്റൊരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഋഷബ് ഷെട്ടിയുടെ കാന്താര. ബോക്സ് ഓഫീസ് തരംഗമായിരുന്ന ‘കാന്താരയ്ക്ക് 2 ഓസ്കാർ നോമിനേഷനാണ് ലഭിച്ചിരിക്കുന്നത്.
മികച്ച ചിത്രം, മികച്ച നടൻ എന്നീ വിഭാഗങ്ങളിലെ മത്സര പട്ടികയിലാണ് കാന്തര ഇടം നേടിയിരിക്കുന്നത്. ഇതോടെ പ്രധാന നോമിനേഷനിൽ കാന്താര എത്തുന്നതിനായി ഓസ്കർ അംഗങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം.
രാജമൗലിയുടെ ആർആർആറും, ഋഷബ് ഷെട്ടിയുടെ കാന്താരയുമാണ് ഇപ്പോൾ ഇന്ത്യയുടെ ഓസ്കർ നോമിനേഷൻ പട്ടികയിൽ മത്സരിക്കുന്നത്. ആർആർആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം അവസാന പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച നടൻ, മികച്ച ദൃശ്യാവിഷ്കാരം എന്നീ വിഭാഗങ്ങളിലായാണ് ആർആർആർ മത്സരിച്ചത്.
ചിത്രം യോഗ്യത പട്ടികയിൽ ഇടം നേടിയതിൽ സന്തോഷമുണ്ടെന്ന് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസ് അറിയിച്ചു. ‘കാന്താരയ്ക്ക് 2 ഓസ്കാർ നാമനിർദേശങ്ങൾ ലഭിച്ചുവെന്നത് പങ്കിടുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്! ഞങ്ങളെ പിന്തുണച്ച എല്ലാവർക്കും ഹൃദയംഗമമായ നന്ദി. മുന്നോട്ടുള്ള ഈ യാത്ര എല്ലാവരുമായും പങ്കിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങളുടെ പിന്തുണ വേണം’ ഹൊംബാളെ ഫിലിംസ് അറിയിച്ചു.
Discussion about this post