ന്യൂഡൽഹി ;ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ഒട്ടേറെ ആരാധകരുണ്ട്. അവരുമായി അടുത്തിടപഴകാറുണ്ട് രോഹിത്. അത്തരമൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വീഡിയോയിൽ, പൊട്ടിക്കരയുന്ന തന്റെ കുട്ടി ആരാധകനെ ആശ്വസിപ്പിക്കുന്ന രോഹിത് ശർമ്മയെയാണ് കാണാനാവുക.
ചുറ്റുമുള്ളവർ കുട്ടിയെ കളിയാക്കുകയായിരുന്നു. അത് കേട്ട് കരയുകയായിരുന്ന കുട്ടിയുടെ അടുത്തെത്തി കവിളിൽ തലോടി കരയരുതെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നു രോഹിത്. @CricCrazyJohns എന്ന ഉപയോക്താവാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. വീഡിയോ വൈറലായതോടെ ഒട്ടേറെ പേരാണ് രോഹിതിനെ പ്രശംസിച്ച് രംഗത്തെത്തിയത്.
Discussion about this post