തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പൊതു ഇടത്തില്‍ പ്രദര്‍ശിപ്പിച്ച് കോണ്‍ഗ്രസ്. തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്താണ് ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി കാണിച്ചത്. ശംഖുമുഖത്തെ പ്രദര്‍ശനത്തിന് മുമ്പായി പാര്‍ട്ടി നേതാക്കള്‍ക്കും ജീവനക്കാര്‍ക്കുമായി കെപിസിസി ആസ്ഥാനത്ത് ആദ്യം ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തങ്ങള്‍ ഡോക്യുമെന്ററി പ്രദര്‍ശനം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. ഒന്നാം ഭാഗത്തിന്റെ ആമുഖവും രണ്ടാംഭാഗം മൊത്തവുമായുമാണ് ശംഖുമുഖത്ത് പ്രദര്‍ശിപ്പിച്ചത്. സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് സിപിഎം-കോൺഗ്രസ് കൂട്ട്കെട്ട് നടത്തുന്നതെന്നാണ് റിപ്പോർട്ട്.
Discussion about this post