കൊച്ചി ; എറണാകുളം മരടിൽ രണ്ട് കണ്ടെയ്നർ പഴകിയ മത്സ്യം പിടികൂടി. ദുർഗന്ധം വമിക്കുന്ന നിലയിൽ വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ നഗരസഭാ ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് ചീഞ്ഞളിഞ്ഞ മത്സ്യം കണ്ടെത്തിയത്.
പിരാന, രോഹു ഇനങ്ങളിൽ പെട്ട മത്സ്യമാണ് അഴുകിയ നിലയിൽ പിടിച്ചെടുത്തിരിക്കുന്നത്. ആദ്യത്തെ കണ്ടെയ്നര്‍ തുറന്നപ്പോള്‍ ആകെ പുഴുവരിച്ച മീനായിരുന്നു ഉണ്ടായിരുന്നത്. രണ്ടാമത്തെ കണ്ടെയ്നറില്‍നിന്നാണ് ചീഞ്ഞതും പുഴുവരിച്ചതുമായ മീന്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയും കണ്ടെയ്നറില്‍ നിന്ന് മീന്‍ വില്‍പ്പനയാക്കായി കൊണ്ടുപോയതായി നാട്ടുകാര്‍ പറയുന്നു. രണ്ടാമത്തെ കണ്ടെയ്നറിലെ മീന്‍ ഉടന്‍ തന്നെ നശിപ്പിക്കാന്‍ തൃപ്പൂണിത്തുറയിലെ ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്കി.
മീനുകളിലാകെ പുഴു നിറഞ്ഞിരിക്കുകയാണ്. കടുത്ത ദുര്‍ഗന്ധമാണ് ഇവിടെനിന്ന് വമിക്കുന്നത് മീന്‍ സൂക്ഷിച്ചിരുന്ന രണ്ടു വാഹനത്തിലും ഡ്രൈവര്‍മാരെയോ മറ്റ് ജീവനക്കാരെയോ ഉണ്ടായിരുന്നില്ല. തുറക്കാവുന്ന വിധത്തിലായിരുന്നു ഇവയുടെ വാതിലുകള്‍. അതിനാലാണ് ഉദ്യോഗസ്ഥര്‍ക്ക് കണ്ടെയ്നര്‍ തുറക്കാനും മീന്‍ പുറത്തെടുക്കാനും കഴിഞ്ഞത്. നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
Discussion about this post