ന്യൂഡൽഹി: കേന്ദ്രമന്ത്രി ഹർദീപ് പുരിയുടെ പേരിലുള്ള വ്യാജ വാട്സ്ആപ്പ് അക്കൗണ്ടിൽ നിന്ന് സന്ദേശം. മന്ത്രിയുടെ ഫോട്ടോയാണ് വാട്സ്ആപ്പിൽ പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കുന്നത്. ബി.ജെ.പി ദേശീയ വക്താവും മിസോറാം ഇൻചാർജുമായ എംഹോൻലുമോ കിക്കോണിന് ഈ അക്കൗണ്ടിൽ നിന്ന് അടുത്തിടെ ഒരു സന്ദേശം വന്നിരുന്നു.
തുടർന്ന് കിഴക്കൻ ഡൽഹിയിലെ ഗീത കോളനി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ആൾമാറാട്ടം നടത്തിയെന്ന് പൊലീസ് സംശയിക്കുന്നയാളെ ചോദ്യം ചെയ്തുവരികയാണ്.
എന്നാൽ ഗീത കോളനിയിൽ താമസിക്കുന്ന കൂലിപ്പണിക്കാരനായ ഈ വ്യക്തി നിരപരാധിയാകാനുള്ള സാധ്യതകളാണ് കൂടുതലെന്നും മന്ത്രിയുടെ ചിത്രം പ്രൊഫൈൽ ചിത്രമാക്കി സന്ദേശങ്ങൾ അയക്കുന്ന കുറ്റവാളികൾ ഇയാളുടെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കാനുള്ള സാധ്യതയാണ് കൂടുതലെന്നും പൊലീസ് പറയുന്നു. ഫിഷിംഗ് ലിങ്ക് അയച്ചോ ഒ.ടി.പി വഴിയോ ഇയാളുടെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തതാകാമെന്നാണ് സംശയം.
Discussion about this post