കൊച്ചി ; ജീവനക്കാരുടെ ശമ്പള വിതരണത്തിന് പുതിയ നിർദ്ദേശവുമായി കെഎസ്ആർടിസി. അത്യാവശ്യക്കാർക്ക് ആദ്യ ഗഡു അഞ്ചാം തീയതിക്ക് മുൻപ് നൽകാം. ബാക്കി ശമ്പളം സർക്കാര്‍ ധനസഹായത്തിന് ശേഷം നല്‍കും. ഗഡുക്കളായി ശമ്പളം വേണ്ടാത്തവർ 25ന് മുൻപ് അപേക്ഷ നൽകണമെന്നാണ് ഉത്തരവ്.
അക്കൗണ്ടിലുള്ള പണവും ഓവർഡ്രാഫ്റ്റും എടുത്താണ് ആദ്യഗഡു നൽകുക. രണ്ടാമത്തെ ഗഡു സര്‍ക്കാര്‍ സഹായം ലഭിക്കുന്ന മുറയ്ക്ക് നൽകും. ശമ്പള വിതരണത്തിനുള്ള മൊത്തം തുകയിൽ പകുതി കെഎസ്ആർടിസി സമാഹരിക്കുന്നുണ്ട്. ഇത് വച്ചാണ് ആദ്യ ഗഡു കൊടുക്കാൻ ഉദ്ദേശിക്കുന്നതെന്നും എംഡിയുടെ ഉത്തരവില്‍ പറയുന്നു.
ജനുവരിയിലെ ശമ്പള വിതരണം പൂര്‍ത്തിയായിരുന്നു. എന്നാൽ അടുത്ത ശമ്പളത്തിന് പുതിയ പദ്ധതിയുടെ ആലോചനയ്ക്കായി മാനേജ്മെന്റും അംഗീകൃത യൂണിയനുകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഓരോ ഡിപ്പോയും ലാഭത്തിലാക്കിയാൽ മാത്രം അവിടെയുള്ള ജീവനക്കാർക്ക് പൂർണ ശമ്പളം അഞ്ചിനു മുൻപു ലഭ്യമാക്കുന്ന ടാർഗറ്റ് പദ്ധതിയായിരുന്നു ചർച്ചയിൽ ഗതാഗത സെക്രട്ടറിയും സിഎംഡിയുമായ ബിജു പ്രഭാകറും അവതരിപ്പിച്ചത്.
Discussion about this post