കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ക്രൂഡ് ചെയിന്‍ രൂപത്തിലും ബെല്‍റ്റിന്റെ ബക്കിളിലും ഘടിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. ഗ്രീന്‍ ചാനല്‍ വഴി പുറത്തുവന്ന യാത്രക്കാരനില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചത്. സംഭവത്തില്‍ തൃശൂര്‍ സ്വദേശി ഷിഹാസിനെ അറസ്റ്റ് ചെയ്തു.
വെള്ളി നിറത്തില്‍ പൂശിയ രീതിയിലായിരുന്നു സ്വര്‍ണം ഘടിപ്പിച്ചിരുന്നത്. ഷിഹാസ് സ്വര്‍ണം കടത്തുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതെന്നാണ് വിവരം.
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരനായിരുന്നു ഷിഹാസ്. ഗ്രീന്‍ ചാനല്‍ വഴി പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടുന്നത്. 400 ഗ്രാമിലധികം സ്വര്‍ണമാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്.
Discussion about this post