കറാച്ചി: പാകിസ്താനിലെ കറാച്ചിയിൽ പൊലീസ് ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം. സ്ഥലത്ത് നിരവധി സ്ഫോടനങ്ങള്‍ നടന്നു ആക്രമണത്തിൽ 2 പോലീസുകാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അക്രമികളുമായി ഏറ്റുമുട്ടൽ തുടരുകയാണ്. പാകിസ്താൻ സമയം വൈകീട്ട് ഏഴുമണിയോടെ ഷെരിയാ ഫൈസൽ റോഡിലുള്ള കറാച്ചി പോലീസ് ആസ്ഥാനത്തേക്ക് ഇരച്ചു കയറിയ ഭീകരർ, ഗ്രനേഡാക്രമണം നടത്തുകയും തുരുതുരാ വെടിയുതിർക്കുകയായിരുന്നു.
ചാവേർ ആക്രമണകാരികളുൾപ്പെടെ 12 അക്രമികളാണുണ്ടായിരുന്നതെന്നും പൊലീസ് യൂണിഫോം ധരിച്ചെത്തിയായിരുന്നു ആക്രമണമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പാകിസ്താൻ റേഞ്ചേഴ്സ് നടത്തിയ പ്രത്യോക്രമണത്തിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടെന്നാണ് വിവരം
ആറ് തീവ്രവാദികളെങ്കിലും കെട്ടിട്ടത്തിനുള്ളിൽ ഇപ്പോഴും ഉണ്ടെന്നാണ് കരുതുന്നത്. അഞ്ച് നില കെട്ടിട്ടം കറാച്ചി പൊലീസും പാകിസ്താൻ റേഞ്ചേഴ്സും സൈനിക കമാൻഡോകളും ചേർന്ന് വളഞ്ഞിരിക്കുകയാണ്. താഴത്തെ നാല് നിലകൾ സൈനികർ ഇതിനോടകം ഒഴിപ്പിച്ചു കഴിഞ്ഞു.
Discussion about this post