മുംബൈ: യശ്വന്ത്റാവു ചവാൻ മഹാരാഷ്ട്ര ഓപ്പൺ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച 28-ാമത് ബിരുദദാന ചടങ്ങിന് ഇത്തവണ ഒരു പ്രത്യേകതയുണ്ടായിരുന്നു. മറ്റൊന്നുമല്ല കാഴ്ച വൈകല്യമുള്ള 48 തടവുകാർക്കും ചടങ്ങിൽ ബിരുദം നൽകി ആദരിച്ചു.
ഒരു ലക്ഷത്തിൽപ്പരം വിദ്യാർത്ഥികൾക്ക് ചടങ്ങിൽ ബിരുദം നൽകിയിരുന്നു. നാസിക്കിനൊപ്പം പൂനെ, അമരാവതി ഡിവിഷനുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് കൂടുതലും. ഇവർക്കൊപ്പം ജയിലിൽ ശിക്ഷ അനുഭവിക്കുന്ന കാഴ്ച വൈകല്യമുള്ള 48 തടവുകാരെയും ബിരുദം നൽകി ആദരിച്ചപ്പോൾ അത് ഏറെ അർത്ഥവത്തായി മാറി.
വിവിധ ജയിലുകളിൽ വ്യത്യസ്ത കേസുകളിൽ ശിക്ഷ അനുഭവിക്കുന്നവരാണിവർ. ഇവർക്ക് പഠിക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ സർക്കാർ പ്രത്യേകം ഒരുക്കി നൽകിയിരുന്നു. പലരും ഏറെ കഷ്ടപ്പെട്ടാണ് ബിരുദം സ്വന്തമാക്കിയത്. ഇവരെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയും രംഗത്തെത്തി. വിവിധ ഫാക്കൽറ്റികളിൽ നിന്നുള്ള വിദ്യാർഥികളെയും സ്വർണമെഡലുകളും സമ്മാനങ്ങളും നൽകി ആദരിച്ചു.
Discussion about this post