ബെംഗളൂരു: മുസ്ലിം കലാപകാരികള്‍ക്കെതിരെ നടപടി കടുപ്പിച്ച് കര്മനാടക സര്‍ക്കാര്‍. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മാതൃകയാക്കി കലാപത്തിലെ നഷ്ടം അതിന്റെ ഉത്തരവാദികളില്‍നിന്ന് ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കം. യുപിയില്‍ സിഎഎ വിരുദ്ധ സമരത്തിന്റെ മറവില്‍ നടന്ന അക്രമത്തിലെ നഷ്ടം യോഗി ഇത്തരത്തില്‍ തിരിച്ചുപിടിച്ചിരുന്നു. കോണ്‍ഗ്രസ് എംഎല്‍എയുടെ ഓഫീസും മൂന്ന് പോലീസ് സ്റ്റേഷനുകളും ബംഗളുരുവില്‍ തകര്‍ക്കപ്പെട്ടിരുന്നു. ഇതിന് പുറമെ മുന്നൂറോളം വാഹനങ്ങളും അഗിനിക്കിരയാക്കി. കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇതുവരെ എസ്ഡിപിഐ ജില്ലാ നേതാവ് മുസമ്മില്‍ പാഷ ഉള്‍പ്പെടെ 145 പേര് അറസ്റ്റിലായിട്ടുണ്ട്.
കലാപത്തിലുണ്ടായ നാശനഷ്ടങ്ങളുടെ തുക കണക്കുകൂട്ടി വരികയാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ്് പറഞ്ഞു. കലാപം ആസൂത്രിതമാണെന്നും എസ്ഡിപിഐ ആദ്യമായല്ല സംസ്ഥാനത്തെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും കര്‍ണാടക ടൂറിസം മന്ത്രി ടിസി രവിയും ചൂണ്ടിക്കാട്ടി. മതതീവ്രവാദികള്‍ക്കെത്തിരെ കടുത്ത നടപടികള്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസിനും പൊതുജനങ്ങള്‍ക്കും നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ല. ഇത്തരം പ്രകോപനങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കില്ല. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. മുഖ്യമന്ത്രി അറിയിച്ചു.
അക്രമികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നും നഷ്ടപരിഹാരതുക ഈടാക്കണമെന്നും ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇക്കാര്യത്തില്‍ മാതൃകയാക്കണം. പ്രവാചകനായ മുഹമ്മദിനെ കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധു ഫേസ്ബുക്ക് പോസ്റ്റിട്ട് അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് ബംഗളൂരുവില്‍ മതതീവ്രവാദികള്‍ അഴിഞ്ഞാടിയത്.
Discussion about this post