തിരുവനന്തപുരം: നവജാതശിശുവിനെ വില്ക്കാന് ശ്രമിച്ച സംഭവത്തില്‍ ദിയാ സനക്കെതിരെ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. വിനോ ബാസ്റ്റിയന്‍ എന്നയാളുടെ പരാതിയിലാണ് കേസ്. പോലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡിജിപിക്ക് നല്കിയ പരാതില്‍ ഗുഗുലോത്ത് ലക്ഷ്മണ് ഐപിഎസ്സിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയെന്ന് വിനോ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കുട്ടിയെ വില്ക്കാന് ദിയാ സന ഇടപെട്ടതായി വെളിപ്പെടുത്തി കുഞ്ഞിന്റെ അമ്മയും രംഗത്തുവന്നിരുന്നു. ട്രാന്‍സ്ജന്റര്‍ ശ്രീക്കുട്ടി നമിതയും ദിയക്കെതിരെ പ്രതികരിച്ചു. സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ യൂ ട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പം ഒളിവിലാണ് ദിയ.
ദിയക്കെതിരെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ നേരിട്ട് വിളിച്ചും ആളുകളെ കൊണ്ട് വിളിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഫോളോഅപ്പ് ചെയ്യാതിരിക്കാനും ചെയ്ത വാര്‍ത്തകള്‍ നീക്കം ചെയ്യിക്കാനും കൊണ്ടുപിടിച്ച് ശ്രമം നടത്തുകയാണെന്ന് വിനോ ബാസ്റ്റിയന്‍ പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരെയും മലയാളത്തിലെ മുഖ്യധാരാ പത്ര മാധ്യമത്തിന്റെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടറെയും ദിയ നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയിരിക്കുന്നു. ഗുണ്ടായിസവും ഭീഷണിയും തന്നെയാണ് ദിയയുടെ മെയ്ന്‍. ഞാന്‍ പറഞ്ഞത് നേരിട്ട് ബോധ്യപ്പെടാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ അവസരം ലഭിച്ചിരിക്കുന്നു.
പെണ്ണിന്റെ ശരീരം കച്ചവട വസ്തുവായി കണ്ട്, ടൂളാക്കി മാറ്റി പെണ്‍കുട്ടികളെ ചതിച്ചും, പ്രലോഭിപ്പിച്ചും, ബ്ലാക്ക്മെയില്‍ ചെയ്തും, ഇടനിലക്കാരിയായി നിന്ന് കൂട്ടിക്കൊടുപ്പു നടത്തിയും, ഗുണ്ടകളെയും, രാഷ്ട്രീയക്കാരെയും, പോലീസുദ്യോഗസ്ഥരെയും, സിനിമാക്കരെയും കൂടെ നിര്‍ത്തി ദിയ സന എന്ന ക്രിമിനല്‍ കാട്ടിക്കൂട്ടുന്നത് ആക്ടിവിസമല്ല, സാമൂഹവിരുദ്ധതയും സ്ത്രീ വിരുദ്ധതയും ക്രിമിനലിസവും തന്നെയാണ്. ഇതിനിരയാകുകയോ രക്ഷപ്പെട്ട് വന്ന് പ്രതികരിക്കുകയോ ചെയ്യുന്ന പെണ്‍കുട്ടികളെ മാനനഷ്ടക്കേസില്‍ കുടുക്കിയും ഭീഷണിപ്പെടുത്തിയും തന്നെയാണ് ദിയ സന ചെയ്ത എല്ലാ ക്രൈമുകളും മൂടിവെക്കുന്നത്.
ദിയ പോലീസില്‍ കൊടുത്ത ഓരോ പരാതിക്കും, കേസിനും പിന്നില്‍ ദിയ ചാരമിട്ട് മൂടിയ നിരവധി ക്രൈമുകളുണ്ട്. ആ ചാരം മൂടി കിടക്കുന്നതൊക്കെയും കനലുകളാണ്. ആ ചാരം നീങ്ങിയാല്‍ കനലുകള്‍ പൂര്‍ണ്ണശോഭയോടെ തെളിഞ്ഞുവരും, ആ കനലുകള്‍ തീയായി മാറും. കേസിനെയും ഭീഷണിയെയും മറികടന്ന് മുന്നോട്ട് വരാനായി പലര്‍ക്കും ഇന്ന് ധൈര്യം കൈവന്നിരിക്കുന്നു. പലരും ഇപ്പോള്‍ തുറന്ന് സംസാരിക്കാന്‍ തുടങ്ങുകയും, പ്രതികരിക്കാനുള്ള ധൈര്യം കൈവരിക്കുകയും ചെയ്തിരിക്കുന്നു. നവജാതശിശുവിനെ വില്പന നടത്താന്‍ നോക്കിയ കേസിലെ സാക്ഷികളെയും കുഞ്ഞിന്റെ അമ്മയെയും ഒളിവിലിരുന്നു നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. വിനോ പറഞ്ഞു.
https://www.facebook.com/100041721063952/videos/415619789838720
Discussion about this post