കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി.ജലീല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫിസിലെത്തിയത് ഒളിച്ച്. ഔദ്യോഗികവാഹനം അരൂരിലെ വ്യവസായിയുടെ സ്ഥലത്ത് നിര്‍ത്തിയിട്ട് അവിടെ നിന്ന് സ്വകാര്യവാഹനത്തില്‍ രാവിലെ കൊച്ചിയിലെ ഇഡി ഓഫിസിലേക്ക് പോവുകയായിരുന്നു. സൂചന ലഭിച്ച മാധ്യമ പ്രവര്‍ത്തകര്‍ വിളിച്ചു ചോദിച്ചപ്പോള്‍ ജീലില്‍ നുണ പറഞ്ഞു. തന്നെ ചോദ്യം ചെയ്യുകയോ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു അടുപ്പമുള്ള മാധ്യമ പ്രവര്‍ത്തകരോട് ഉള്‍പ്പെടെ ജലീല്‍ വ്യക്തമാക്കിയത്.
എന്നാല്‍ വൈകിട്ടോടെ എന്‍ഫോഴ്സ്മെന്റ് മേധാവിയുടെ വെളിപ്പെടുത്തല്‍ ദേശീയ വാര്‍ത്താ എജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടതോടെ ജലീലിന്റെ നുണ പൊളിഞ്ഞു. വെള്ളിയാഴ്ച രാവിലെ മുതല്‍ ഉച്ചവരെ ചോദ്യം ചെയ്തതെന്നാണ് സ്ഥിരീകരണം. യുഎഇ കോണ്‍സുലേറ്റ് ജനറലുമായുള്ള ബന്ധം, സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം, നയതന്ത്രമാര്‍ഗത്തില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങളാണ് ജലീലിനോട് ഇഡി ചോദിച്ചറിഞ്ഞത്.
മന്ത്രിയുടെ ഒളിച്ചുകളിക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തി. മന്ത്രി തലയില്‍ മുണ്ടിട്ടാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ ഹാജരായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. ഈ സംസ്ഥാനത്ത് ഇതുപോലൊരു സംഭവം ഉണ്ടായിട്ടില്ല. തുടര്‍ച്ചയായി ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന മന്ത്രിയെ സംരക്ഷിക്കുന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചുവരികയാണ്. മാര്‍ക്ക്ദാനത്തിലൂടെ ക്രിമിനല്‍ കുറ്റമാണ് അദ്ദേഹം ചെയ്തത്. അന്നും മുഖ്യമന്ത്രി സംരക്ഷിച്ചു. ഭൂമി വിവാദം വന്നപ്പോഴും മുഖ്യമന്ത്രി സംരക്ഷിച്ചു ഇപ്പോഴിതാ ഇഡിയുടെ ചോദ്യം ചെയ്യല്‍ വരുന്ന സമയത്തും മുഖ്യമന്ത്രിയെ സംരക്ഷിക്കുകയാണോയെന്നും ചെന്നിത്തല ചോദിച്ചു.
കുറ്റം ചെയ്തിട്ടില്ലെങ്കില്‍ എന്തിനാണ് ജലീല്‍ ചോദ്യം ചെയ്യല്‍ മറച്ചുവച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ചോദിച്ചു. എല്ലാം മറച്ചുവെച്ചു. രാജ്ഭവനിലെ ഒരു പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം നാട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ മന്ത്രി ഇഡി ഓപീസിലാണെത്തിയത്. മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും ഒരു വിശദീകരണവും നല്‍കാതെ ഒളിച്ചുകളിക്കുന്നത് എന്തിനാണ്. സത്യസന്ധനാണെങ്കില്‍ എന്തിനാണ് മറച്ചുവെക്കുന്നത്. അദ്ദേഹം ചോദിച്ചു.
https://www.facebook.com/watch/live/?v=612861202953000&ref=watch_permalink
Discussion about this post