ആലപ്പുഴ: സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചതായി ആരോപണമുള്ള ചേര്‍ത്തല പള്ളിത്തോട്ടിലെ വ്യവസായി കിരണ്‍ മാര്‍ഷല്‍ പ്രവര്‍ത്തകരുടെ കണ്ണിലെ കരട്. പ്രാദേശിക നേതൃത്വത്തെ മറികടന്ന് കിരണ്‍ പാര്‍ട്ടിയില്‍ ഇടപെടുന്നതാണ് എതിര്‍പ്പിന് കാരണം. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ള കിരണ്‍ ഈ സ്വാധീനമുപയോഗിച്ച് കാര്യങ്ങള്‍ ചെയ്തുനല്‍കുന്നതും വിവാദമായിരുന്നു. പ്രദേശത്ത് സിപിഎം നേതാക്കള്‍ക്ക് വിലയില്ലാത്ത അവസ്ഥയായി. ആലപ്പുഴ ജില്ലയിലെ മന്ത്രിയായ ജി.സുധാകരന് ഇടപെട്ട് നടക്കാത്ത സംഭവങ്ങള്‍ പോലും കിരണിന് മുഖ്യമന്ത്രിയെ സ്വാധീനിച്ച് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സിപിഎം നേതാക്കള്‍ക്കും എംഎല്‍എമാര്‍ക്കും കിരണിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. വിരലിലെണ്ണാവുന്നവരുമായി മാത്രമാണ് പിണറായി അടുപ്പം പുലര്‍ത്തുന്നത്. ഇതില്‍ ആദ്യ പേരുകാരിലൊരാളാണ് കിരണ്‍. താന്‍ പിണറായിക്ക് മകനെപ്പോലെയാണെന്നാണ് ഇതിന് കിരണ്‍ പലരോടും മറുപടി നല്‍കിയിട്ടുള്ളത്.
സ്വപ്നയെ കിരണ്‍ സംരക്ഷിച്ച വിവരം മാധ്യമങ്ങള്‍ക്കും ബിജെപി നേതാവ് വി.വി. രാജേഷിനും നല്‍കിയത് പ്രാദേശിക നേതൃത്വമാണ്. പാര്‍ട്ടിക്ക് മുകളില്‍ പറക്കുന്ന കിരണിനെ ഒതുക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഇയാളുമായി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവും പുലര്‍ത്തുന്ന അസാധാരണമായ അടുപ്പം സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാണ്. മുഖ്യമന്ത്രിയുമായി പതിനെട്ടു വര്‍ഷത്തെ ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം കിരണ്‍ സമ്മതിച്ചിരുന്നു. പിണറായിയുടെ കാര്‍ വാങ്ങിയത് താനാണെന്നും വ്യക്തമാക്കിയ ഇദ്ദേഹം കഴിഞ്ഞ ദിവസം പോലീസ് ഉദ്യോഗസ്ഥര്‍ ആരും തന്നെ വീട്ടില്‍ എത്തിയിട്ടില്ലെന്നാണ് മാധ്യമങ്ങളോട് വിശദീകരിച്ചത്. എന്നാല്‍ താന്‍ കിരണിന്റെ വീട്ടില്‍ പോയിരുന്നതായി ജില്ലാ പോലീസ് മേധാവി പറഞ്ഞതോടെ ഇദ്ദേഹം പ്രതിരോധത്തിലായിരിക്കുകയാണ്. സ്വപ്നയെ കണ്ടിട്ടു പോലുമില്ലെന്ന വാദവും ഇത്തരത്തില്‍ പൊള്ളയാണെന്ന് വ്യക്തം.
സ്വര്‍ണ്ണക്കടത്ത് സംഘവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടാല്‍ അത് മുഖ്യമന്ത്രിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്ന് ഉറപ്പാണ്. എസ്പിയും ചേര്‍ത്തല ഡിവൈഎസ്പിയും കുത്തിയതോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ഇദ്ദേഹത്തിന്റെ വീട്ടില്‍ പോയെന്നും അരമണിക്കറോളം അവിടെ ചിലവഴിച്ചു എന്നുമാണ് വ്യക്തമായിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ അമര്‍ഷം അറിയിച്ചതായിട്ടാണ് സൂചന. സ്വപ്നയും മറ്റും എത്തിയ സമയം ഇവിടെ കണ്ടെയ്ന്മെന്റ് സോണ്‍ ആക്കിയതും ദുരൂഹമാണ്. തങ്ങള്‍ ഇടതുപക്ഷ കുടുബമെന്നാണ് കിരണ്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സിപിഎം കോസ്റ്റല്‍ ലോക്കല്‍ കമ്മറ്റി ഓഫീസ് പൂട്ടി പാര്‍ട്ടി പ്രവര്‍ത്തകരെ കെട്ടിടത്തില്‍ നിന്ന് ഇറക്കിവിട്ടതിനെത്തുടര്‍ന്ന് പ്രാദേശിക നേതൃത്വം ഇടഞ്ഞു നില്‍ക്കുകയായിരുന്നു. പിന്നീട് ജില്ലാ നേതൃത്വം ഇടപെട്ട് ഈ പ്രശ്നം പരിഹരിക്കുകയായിരുന്നു.
പിണറായി സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോള്‍ ഉപയോഗിച്ച കാറാണ് കിരണ്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് സമയത്ത് അരൂരില്‍ മുഖ്യമന്ത്രി വിശ്രമിച്ചതും കിരണിന്റെ വീട്ടിലാണ്. ഇയാളുടെ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തത് പിണറായിയുടെ ഭാര്യ കമലയാണെന്ന വിവരവും പുറത്തുവന്നു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും കിരണ്‍ മാര്‍ഷലും ഈയിടെ ഫോണില്‍ പല തവണ സംസാരിച്ചതിനും തെളിവ് ലഭിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ല റൈഫിള്‍ അസോസിയേഷന് സെക്രട്ടറി കൂടിയാണ് കിരണ്‍. മന്ത്രിമാരും സിനിമതാരങ്ങളും റൈഫിള്‍ അസോസിയേഷനില്‍ നിത്യസന്ദര്‍ശകരാണ്. നടന് മമ്മൂട്ടി അടുത്തിടെയാണ് ഈ അസോസിയേഷനില്‍ അംഗത്വം എടുത്തത്.
Discussion about this post