കൊച്ചി: സ്വാതന്ത്ര്യ ദിനത്തില്‍ ഒരു രൂപക്ക് സാനിറ്ററി നാപ്കിന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി നടന് കൃഷ്ണകുമാര്‍. ഇന്ത്യ കൈവിട്ടുപോയെന്ന് തോന്നിപ്പിച്ച സമയത്തായിരുന്നു മോഡിയുടെ വരവ്. അതിന് ശേഷം ഇന്ത്യയില്‍ വളരെയധികം മാറ്റങ്ങളുണ്ടായി. ഏറ്റവും ഒടുവിലായി ആര്‍ത്തവം സംബന്ധിച്ച് അദ്ദേഹം സ്വാതന്ത്ര്യദിനത്തില്‍ പറഞ്ഞ കാര്യം. എത്ര മനോഹരമായാണ് അദ്ദേഹം അത് അവതരിപ്പിച്ചത്. ഇതേ ആര്‍ത്തവത്തെ എത്ര മോശമായാണ് ഇവിടെ ചിലര്‍ ചിത്രീകരിച്ചത്. എന്റെ വീട്ടില്‍ ഭാര്യയും മക്കളും അടക്കം അഞ്ച് സ്ത്രീകളുണ്ട്. പാഡിന്റെ പ്രാധാന്യം എന്തെന്ന് എനിക്കറിയാം. നല്ല തീരുമാനമാണെന്ന് വീട്ടിലുള്ളവര്‍ പറഞ്ഞു. ഉള്‍ഗ്രാമങ്ങളില്‍ നിരവധി സ്ത്രീകള്‍ ഇതുമായി ബന്ധപ്പെട്ട് വളരെയേറെ ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്. എത്രയോ വലിയ അന്താരാഷ്ട്ര കാര്യങ്ങള്‍ വരെ പറയേണ്ട ആളാണ് ഈ വിഷയത്തെ അഭിസംബോധന ചെയ്തത്. ചെറിയ കാര്യങ്ങളെപ്പോലും അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് അദ്ദേഹം കണ്ടു. അടുത്ത തലമുറക്കും പ്രധാനമന്ത്രിയെന്ന വ്യക്തി ഗുണം ചെയ്യുമെന്ന് അദ്ദേഹത്തെ കുറ്റം പറയുന്നവര്‍ക്കുമറിയാം. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.എന്‍. രാധാകൃഷ്ണനുമായുള്ള ഫേസ്ബുക്ക് ലൈവില്‍ കൃഷ്ണുകുമാര്‍ വ്യക്തമാക്കി.
ഗുണപരമായ ധാരാളം കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യയില്‍. അതില്‍ പ്രധാനമാണ് ഇന്ത്യയുടെ തലയെന്ന് പറയാവുന്ന കശ്മീരിന്റെ കാര്യം. സലാം കശ്മീര്‍ എന്ന സിനിമക്കായി അവിടെ ഒരു മാസത്തോളം താമസിച്ചിരുന്നു. അപ്പോഴാണ് അപകടം മനസ്സിലായത്. ഇതൊക്കെ നേരെയാക്കാന്‍ ഒരു സാധാരണ മനുഷ്യനും ഒരു സാധാരണ ഭരണകൂടത്തിനും സാധിക്കില്ല. അസാധാരണമായൊരു സര്‍ക്കാര്‍ വന്നു. ഇന്ന് കശ്മീര്‍ നമ്മുടേതാണെന്ന് ഉറച്ച് പറയാന്‍ കഴിയും. ഇന്ത്യയുടെ തല സുരക്ഷിതമായി. 1980ല്‍ തിരുവനന്തപുരത്ത് പുളിമൂട് ശാഖയില്‍ പോയിരുന്നതായും കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി. അന്ന് ആര്‍എസ്എസ് എന്നൊക്കെ പറഞ്ഞാല്‍ കേരളത്തില്‍ വളരെയധികം അകറ്റിനിര്‍ത്തുന്ന സാഹചര്യമാണ്. സിനിമയില്‍ വ്യക്തിപരമായ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്.
1989ല്‍ ദൂരദര്‍ശനില്‍ അനൗണ്‍സറായിട്ടാണ് കലാജീവിതം ആരംഭിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ പാലിക്കേണ്ട നിബന്ധനകളാണ് ആദ്യം അനൗണ്‍സ് ചെയ്തത്. കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് സീരിയലില്‍ എത്തുന്നത്. പട്ടാളത്തില്‍ പോകാനായിരുന്നു ആഗ്രഹം. കുടുംബത്തില്‍ അഛനുള്പ്പെടെ പലരും സൈന്യത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ എഴുത്തുപരീക്ഷ പലപ്പോഴും കടക്കാനായില്ല. റിജക്ഷന് എന്നത് റീ ഡയറക്ഷനാണെന്ന് കലാരംഗത്തെത്തിയപ്പോള്‍ മനസ്സിലായി. കശ്മീരം, മേല്‍വിലാസം എന്നീ സിനിമകൡ പട്ടാള വേഷം ചെയ്തു. അങ്ങനെ ആ ആഗ്രഹം കുറച്ചൊക്കെ സാധിക്കാനായി. അദ്ദേഹം വിശദീകരിച്ചു.
https://www.facebook.com/anrbjp/videos/351581522540158
Discussion about this post