Indus Scrolls Malayalam
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
Indus Scrolls Malayalam
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
Indus Scrolls Malayalam
No Result
View All Result
Home Opinion

കണ്‍സള്‍ട്ടന്‍സികള്‍ക്കും ഇടനിലനില്‍ക്കുന്ന സ്വപ്‌നാദികള്‍ക്കും ഇഷ്ടംപോലെ പണം, ശില്‍പ്പി ശങ്കറിന് അപമാനവും അവമതിപ്പും

ഈ നിന്ദ കേരളം പൊറുക്കില്ലെന്ന് കുമ്മനം രാജശേഖരന്‍

Indus Scrolls Bureau by Indus Scrolls Bureau
Aug 18, 2020, 05:07 pm IST
കണ്‍സള്‍ട്ടന്‍സികള്‍ക്കും ഇടനിലനില്‍ക്കുന്ന സ്വപ്‌നാദികള്‍ക്കും ഇഷ്ടംപോലെ പണം, ശില്‍പ്പി ശങ്കറിന് അപമാനവും അവമതിപ്പും
Share on FacebookShare on TwitterTelegram

തിരുവനന്തപുരം: ശില്‍പ്പി ശങ്കറിനോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനക്കെതിരെ മിസോറാം മുന്‍ ഗവര്‍ണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരന്‍. ശില്പി ശങ്കറിനോടുള്ള നിന്ദ കേരളം പൊറുക്കില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ പേരിലുള്ള ദേശീയ സ്മാരകം പണിതിട്ട് ഇന്നുവരെ അതിന് ചിലവായ 3 കോടി രൂപ ശങ്കര്‍ക്ക് സര്‍ക്കാര്‍ കൊടുത്തിട്ടില്ല. എല്ലാ പ്രൊജെക്ടുകളില്‍ നിന്നായി 12 കോടിയോളം രൂപ അദ്ദേഹത്തിന് കിട്ടാനുണ്ട്. ഇങ്ങനെയൊക്കെ ആയിട്ടും കയ്യില്‍ നിന്നും പണമെടുത്ത് പൊന്‍മുടിയില്‍ സര്‍ക്കാറിന് വേണ്ടി പോലീസ് സ്റ്റേഷന്‍ പണിയുന്ന തിരക്കിലാണ് അദ്ദേഹം ഇപ്പോള്‍. നാടിന്റെ അഭിമാനമായി കെ.ആര്‍ നാരായണന്റെ സ്മാരകം തലഉയര്‍ത്തി നില്‍ക്കുന്നു. ഉജ്ജ്വല സ്മാരകം പണിതുയര്‍ത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ വിയര്‍പ്പു തുള്ളികള്‍ അധികൃതര്‍ കാണുന്നില്ല. അഭിമാനം വാനോളം ഉയര്‍ന്നു, പക്ഷേ ശില്പിക്ക് കിട്ടിയത് അപമാനവും അവമതിപ്പും. കോടികളുടെ കണക്കേ ധന മന്ത്രിക്ക് പറയാനുള്ളു. കിഫ്ബി, ലൈഫ് മിഷന്‍, സുഭിക്ഷ കേരളം , കെ. ഫോണ്‍ … അങ്ങനെ സഹസ്ര കോടികളുടെ പ്രോജെക്റ്റുകളെപ്പറ്റിയും പണമിടപാടിനെപ്പറ്റിയുമാണ് ദിവസവും വാതോരാതെ പ്രസ്താവനകള്‍. കണ്‍സള്‍ട്ടന്‍സികള്‍ക്കും ഇടനിലനില്‍ക്കുന്ന ‘സ്വപ്‌നാദികള്‍ക്കും ‘ ഇഷ്ടംപോലെ പണം. പക്ഷേ പണി പൂര്‍ത്തിയാക്കി എല്ലാ രേഖകളും സമര്‍പ്പിച്ചു വര്‍ഷങ്ങള്‍ ഏറെയായി ഭരണസിരാകേന്ദ്രത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ്, ചെയ്ത ജോലിയുടെ പണം തേടി ഒരാള്‍. വളരെ അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ട് ശങ്കറിന്റെ പരിദേവനത്തിന് പരിഹാരമുണ്ടാക്കണം. കുമ്മനം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശില്പി ശങ്കറിനോടുള്ള നിന്ദ കേരളം പൊറുക്കില്ല.
ശതകോടികളുടെ വന്‍ തട്ടിപ്പുകളും അഴിമതിക്കഥകളും കൊട്ടിയാടുന്ന സെക്രട്ടറിയറ്റിന് മുന്നില്‍ ചെയ്ത പണിയുടെ കൂലിക്ക് വേണ്ടി ഒരാള്‍ കേഴുന്നു. മറ്റാരുമല്ല, – ഉന്നതപദവികളില്‍ ഒന്നായ പദ്മശ്രീ നല്‍കി രാഷ്ട്രം ആദരിച്ച കേരളത്തിന്റെ അഭിമാനം പ്രശസ്ത വാസ്തു ശില്പി ആര്‍ക്കിടെക്ട് ജി. ശങ്കര്‍.

മുന്‍ രാഷ്ട്രപതി ശ്രി കെ.ആര്‍ നാരായണന്റെ പേരിലുള്ള ദേശീയ സ്മാരകം പണിതിട്ട് ഇന്നുവരെ അതിന് ചിലവായ 3 കോടി രൂപ ശില്പിയായ ശങ്കര്‍ക്ക് സര്‍ക്കാര്‍ കൊടുത്തിട്ടില്ല. എല്ലാ പ്രൊജെക്ടുകളില്‍ നിന്നായി 12 കോടിയോളം രൂപ അദ്ദേഹത്തിന് സര്‍ക്കാരില്‍ നിന്നും കിട്ടാനുണ്ട്. ഇതോടെ തിരസ്‌ക്കാരത്തിന്റെയും നിന്ദയുടേയും സ്മാരകമാവുകയാണ് നമ്മുടെ സെക്രട്ടറിയേറ്റ്. ഇങ്ങനെയൊക്കെ ആയിട്ടും കയ്യില്‍ നിന്നും പണമെടുത്ത് പൊന്‍മുടിയില്‍ സര്‍ക്കാറിന് വേണ്ടി പോലീസ് സ്റ്റേഷന്‍ പണിയുന്ന തിരക്കിലാണ് അദ്ദേഹം ഇപ്പോള്‍.

നാടിന്റെ അഭിമാനമായി കെ.ആര്‍ നാരായണന്റെ സ്മാരകം തലഉയര്‍ത്തി നില്‍ക്കുന്നു. ഉജ്ജ്വല സ്മാരകം പണിതുയര്‍ത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ വിയര്‍പ്പു തുള്ളികള്‍ അധികൃതര്‍ കാണുന്നില്ല. അഭിമാനം വാനോളം ഉയര്‍ന്നു, പക്ഷേ ശില്പിക്ക് കിട്ടിയത് അപമാനവും അവമതിപ്പും.

വാസ്തുകലയിലും നിര്‍മ്മാണ പ്രവര്‍ത്തനത്തിലും കേരളത്തിലെ ഏറ്റവും പ്രഗത്ഭനും പ്രമുഖനുമായ പ്രതിഭയാണ് ശങ്കര്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ കേരളത്തനിമ വിളിച്ചോതുന്നു. ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകര്ഷിച്ചതിലും ഇദ്ദേഹത്തിന്റെ പങ്ക് വലുതാണ്. കേരളത്തിന് യശസും സര്‍ക്കാരിന് വരുമാനവും ശങ്കറിന്റെ സൃഷ്ടികള്‍ കൊണ്ട് ഉണ്ടായിട്ടുണ്ട്.
ശങ്കറിന്റെ വൈദഗ്ദ്യം വിളിച്ചോതുന്ന ഒട്ടനവധി കെട്ടിട സമുച്ഛയങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം നമുക്ക് കാണാന്‍ സാധിക്കും.

തിരുവനന്തപുരം ഡിപിഐ ജംങ്ഷനിലുള്ള ഡിജിപി & എഡിജിപി മാരുടെ വസതികള്‍ , കേരള ദുരന്ത നിവാരണ അതോറിട്ടി സംസ്ഥാന കണ്ട്രോള്‍ റൂം , എ ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള താമസ മന്ദിരം ,വെള്ളയമ്പലം കേരള വാട്ടര്‍ അതോറിട്ടി കെട്ടിടം , തിരുവനന്തപുരം വിമന്‍സ് കോളേജിലെ ലൈബ്രറി ബ്ലോക്ക് , തമ്പാനൂര്‍ – പൊന്മുടി പോലീസ് സ്റ്റേഷനുകള്‍ , ടെക്‌നോപാര്‍ക്കിലെ ഒട്ടനവധി കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ ശില്പി ശങ്കര്‍ തന്നെയാണ്.

ദുരന്ത നിവാരണ അതോറിറ്റിയുടെ ആസ്ഥാനം മോടി പിടിപ്പിച്ചു. സര്‍വ്വകലാശാലയ്ക്കും നല്ലൊരു കെട്ടിടം പണിതുകൊടുത്തു.പക്ഷേ ഒന്നിനും പ്രതിഫലമായി കിട്ടാനുള്ള കോടികള്‍ക്കായി സെക്രട്ടറിയേറ്റിന്റെ പടിവാതിലുകള്‍ കയറി ഇറങ്ങുമ്പോഴും വാഗ്ദാനവും ഉറപ്പും മാത്രമാണ് മറുപടി. നിസഹായനായി വാതിലുകള്‍ മുട്ടുന്ന ആ ശില്പിയുടെ മുന്നില്‍ ഉത്തരവാദിത്തപെട്ടവര്‍ ഒഴിഞ്ഞുമാറുകയാണ്. കേരളം നമ്പര്‍ വണ്‍ ആണത്രേ !

കോടികളുടെ കണക്കേ ധന മന്ത്രിക്ക് പറയാനുള്ളു. കിഫ്ബി, ലൈഫ് മിഷന്‍, സുഭിക്ഷ കേരളം , കെ. ഫോണ്‍ … അങ്ങനെ സഹസ്ര കോടികളുടെ പ്രോജെക്റ്റുകളെപ്പറ്റിയും പണമിടപാടിനെപ്പറ്റിയുമാണ് ദിവസവും വാതോരാതെ പ്രസ്താവനകള്‍. കണ്‍സള്‍ട്ടന്‍സികള്‍ക്കും ഇടനിലനില്‍ക്കുന്ന ‘സ്വപ്‌നാദികള്‍ക്കും ‘
ഇഷ്ടംപോലെ പണം. പക്ഷേ പണി പൂര്‍ത്തിയാക്കി എല്ലാ രേഖകളും സമര്‍പ്പിച്ചു വര്‍ഷങ്ങള്‍ ഏറെയായി ഭരണസിരാകേന്ദ്രത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ്, ചെയ്ത ജോലിയുടെ പണം തേടി ഒരാള്‍.

വളരെ അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ട് ശങ്കറിന്റെ പരിദേവനത്തിന് പരിഹാരമുണ്ടാക്കണം.

സത്യത്തെയും ധര്‍മ്മത്തെയും എത്രനാള്‍ കുഴിച്ചു മൂടാന്‍ കഴിയും? നാടിനോട് ഇത്രയധികം പ്രതിബദ്ധത ഉണ്ടായിട്ടും അദ്ദേഹത്തോട് ഈ ക്രൂരത സര്‍ക്കാര്‍ നടത്തണമോ ?

 

Tags: MAINkummanam rajasekharanartist shankar
Share3SendTweetShare

Discussion about this post

RelatedNews

മാവോയിസ്റ്റ് പ്രസ്ഥാനം ആരംഭിച്ച നക്സൽബാരിയിൽ ചുവപ്പ് മങ്ങി കാവിയായി: ബിജെപിക്ക് വൻ വിജയം

മാവോയിസ്റ്റ് പ്രസ്ഥാനം ആരംഭിച്ച നക്സൽബാരിയിൽ ചുവപ്പ് മങ്ങി കാവിയായി: ബിജെപിക്ക് വൻ വിജയം

പശ്ചിമ ബംഗാളിൽ ടിഎംസിയുടെ വിജയത്തിന് തൊട്ടുപിന്നാലെ മമത ബാനർജി വീൽചെയർ മാറ്റി ഓടി നടന്നു!!

പശ്ചിമ ബംഗാളിൽ ടിഎംസിയുടെ വിജയത്തിന് തൊട്ടുപിന്നാലെ മമത ബാനർജി വീൽചെയർ മാറ്റി ഓടി നടന്നു!!

തൃശൂരിന്റെ തിടമ്പേറ്റി സുരേഷ് ഗോപി; നേമത്തും പാലക്കാട്ടും കുതിച്ചുയർന്ന് ബിജെപി

തൃശൂരിന്റെ തിടമ്പേറ്റി സുരേഷ് ഗോപി; നേമത്തും പാലക്കാട്ടും കുതിച്ചുയർന്ന് ബിജെപി

കെജ്‌രിവാളിന്റെ കള്ളക്കളി, 17ആശുപത്രികളിൽ ഓക്സിജൻ മതിയെന്ന് ആവശ്യപ്പെട്ട  കത്ത് പുറത്തുവിട്ട് നിർമ്മാതാക്കൾ’

റെംഡെസിവിർ കേന്ദ്രം കൊടുത്തത് 52000, കെജ്‌രിവാൾ പറഞ്ഞത് 2500 : പൊളിച്ചടുക്കി കോടതി

Recent.

‘ബിയോണ്ട് റാമ്പേജ്’:  മലബാർ ഹിന്ദു വംശഹത്യയുടെ ചരിത്രസത്യങ്ങൾ

‘ബിയോണ്ട് റാമ്പേജ്’: മലബാർ ഹിന്ദു വംശഹത്യയുടെ ചരിത്രസത്യങ്ങൾ

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; 15 പേര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേരെ കാണാതായെന്നും റിപോർട്ടുകൾ

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; 15 പേര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേരെ കാണാതായെന്നും റിപോർട്ടുകൾ

ബംഗാളിൽ രാഹുൽ ഗാന്ധി പ്രചാരണം നടത്തിയ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസിന് കെട്ടിവെച്ച കാശ് പോയി

ബംഗാളിൽ രാഹുൽ ഗാന്ധി പ്രചാരണം നടത്തിയ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസിന് കെട്ടിവെച്ച കാശ് പോയി

ഷൊര്‍ണൂരില്‍ ബിജെപിയും യുഡിഎഫുമായുള്ള വ്യത്യാസം 753 വോട്ട് മാത്രം, 50 ശതമാനത്തിലധികം വോട്ടു വർധിപ്പിച്ച് ആശാനാഥ്

ഷൊര്‍ണൂരില്‍ ബിജെപിയും യുഡിഎഫുമായുള്ള വ്യത്യാസം 753 വോട്ട് മാത്രം, 50 ശതമാനത്തിലധികം വോട്ടു വർധിപ്പിച്ച് ആശാനാഥ്

സർക്കാരിൽ നിന്ന് പങ്കുപറ്റിയെന്ന് വെള്ളാപ്പള്ളി; വിമര്‍ശനത്തിന് പിന്നാലെ സുകുമാരന്‍ നായരുടെ മകള്‍ രാജി വെച്ചു

സർക്കാരിൽ നിന്ന് പങ്കുപറ്റിയെന്ന് വെള്ളാപ്പള്ളി; വിമര്‍ശനത്തിന് പിന്നാലെ സുകുമാരന്‍ നായരുടെ മകള്‍ രാജി വെച്ചു

ഈരാറ്റുപേട്ടയിൽ കാലു കുത്തിയാൽ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്ന് പിസി ജോർജിന് വധഭീഷണി (വീഡിയോ)

‘അവന്റെ വാപ്പയെ തല്ലുവെന്ന് പറഞ്ഞേര്, നാളെ തന്നെ ഈരാറ്റുപേട്ടയിലൂടെ നടന്നു പോകും, എന്ത് ചെയ്യുമെന്ന് കാണാം’: പിസി ജോർജ്

ഈരാറ്റുപേട്ടയിൽ കാലു കുത്തിയാൽ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്ന് പിസി ജോർജിന് വധഭീഷണി (വീഡിയോ)

ഈരാറ്റുപേട്ടയിൽ കാലു കുത്തിയാൽ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്ന് പിസി ജോർജിന് വധഭീഷണി (വീഡിയോ)

രാജ്യത്ത്‌ കോവിഡ്‌ കുതിച്ചുയര്‍ന്നു; ബ്രസീല്‍ വകഭേദ വൈറസിൽ ഭയന്ന്‌ മഹാരാഷ്‌ട്ര : രാജ്യത്ത്‌ കനത്ത ജാഗ്രത

സംസ്ഥാനത്ത് ഇന്ന് 26,011 പേര്‍ക്ക് കോവിഡ്; വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 7,40,135 പേര്‍

  • Home
  • Our Mission
  • Our Projects
  • Support Us
  • Contact Us

© Indus Scrolls · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Politics
  • Media
  • Opinion
  • Entertainment
  • Our Mission
  • Privacy Policy
  • Our Projects
  • Support Us
  • Contact Us
  • ENGLISH – indusscrolls.com

© Indus Scrolls · Tech-enabled by Ananthapuri Technologies