കോട്ടയം: മലബാര്‍ കലാപത്തില്‍ നിരവധി ക്രൈസ്തവരെയും മാപ്പിളമാര്‍ കൊന്നു തള്ളിയിട്ടുണ്ടെന്ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡണ്ട് അഡ്വ.നോബിള്‍ മാത്യു. യഥാര്‍ത്ഥത്തില്‍ മലബാറില്‍ മാപ്പിളമാര്‍ ചെയ്തത് ഹൈന്ദവ ക്രൈസ്തവ കൂട്ടക്കുരുതിയാണ്. ഇനിയൊരു മാപ്പിള ലഹള ഉണ്ടായാല്‍ ഒന്നിന് പത്തായി തിരിച്ചടിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞു കൊണ്ട് അതിനു വേണ്ടി പുനരര്‍പ്പണം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഹിന്ദുക്കളെ കൂട്ടക്കൊല നടത്തി തുവ്വൂര്‍ കിണറില്‍ മൂടിയതിന്റെ നൂറാം വര്‍ഷമാണ് ഇന്ന്. ഇത് ഹിന്ദു വംശഹത്യാ ദിനമായും ആചരിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മലബാര്‍ കലാപത്തില്‍ കൊല്ലപ്പെട്ടത്ത് കേവലം ഹിന്ദുക്കള്‍ മാത്രമല്ല .നിരവധി ക്രൈസ്തവരെയും മാപ്പിളമാര്‍ കൊന്നു തള്ളിയിട്ടുണ്ട് .യദാര്‍ത്ഥത്തില്‍ മലബാറില്‍ മാപ്പിളമാര്‍ ചെയ്തത് ഹൈന്ദവ ക്രൈസ്തവ കൂട്ടക്കുരുതിയാണ് . ലോകചരിത്രത്തില്‍ രക്തം കൊണ്ടെഴുതിയ വിലാപകാവ്യമാണ് അര്‍മേനിയന്‍ ഹോളോകാസ്റ് .തുര്‍ക്കിയിലെ മുസ്ലീങ്ങള്‍ ഓട്ടോമന്‍ സാമ്രാജ്യത്തിനുള്ളില്‍ പെട്ടുപോയ ക്രിസ്ത്യാനികളെ കൂട്ടക്കുരുതി നടത്തിയ സംഭവ പരമ്പര ആണത് .മറ്റെല്ലാ മുസ്ലിം രാജ്യത്തും ഉള്ളതുപോലെ അര്‍മേനിയന്‍ ക്രൈസ്തവരും ഓട്ടോമന്‍ മുസ്ളീം ഭീകര ഭരണകൂടത്തില്‍ ദിമ്മികള്‍ ആയിരുന്നു .
ദിമ്മി എന്ന വാക്ക് നാം നന്നായി ശ്രദ്ധിക്കേണ്ടതാണ്. ദിമ്മിറ്റിയൂഡ് എന്ന ഇസ്ലാമിക സങ്കല്പം മനസ്സിലാക്കാതെ അവരുടെ രാഷ്ട്രീയത്തെ അവലോകനം ചെയ്യുന്നത് തെറ്റാണ് .ഒരു ഇസ്ലാമിക ഖലീഫത്തിന് കീഴില്‍വരുന്ന അമുസ്ലിം ജനതയെ ,മുസ്ലിം രാഷ്ട്രം ദിമ്മികളായി കണക്കാക്കുന്നു.നാമമാത്രമായ അവകാശങ്ങള്‍ മാത്രമുള്ള ദിമ്മികള്‍ക്ക് മുസ്ലീങ്ങളുടെ കീഴില്‍ രണ്ടാം കിട പൗരന്മാരായി കഴിയാം .ഏതു നിമിഷവും ദിമ്മികളുടെ സ്വത്ത് കയ്യേറാനും അവരുടെ സ്ത്രീകളെ ലൈംഗിക അടിമകളാക്കാനും അവരെ കൊലപ്പെടുത്താനും ഇസ്ലാമിക രാഷ്ട്രഭരണകൂടത്തിനു കഴിയും .അര്‍മേനിയന്‍ ക്രൈസ്തവരും അങ്ങിനെ ദിമ്മികള്‍ ആയിരുന്ന ശേഷം മുസ്ലിം തീവ്രവാദികളാല്‍ കൊല്ലപ്പെട്ടവരാണ് .
അതേപോലെ മലബാറിലെ ഹൈന്ദവരെയും ദിമ്മികളായിട്ടാണ് മാപ്പിളമാര്‍ കരുതിയത് .എന്നാല്‍ ഏറെ കഴിയുന്നതിനു മുന്‍പ് തന്നെ മലാബാറിലെ ഇസ്ലാമിക രാജ്യത്തില്‍ മറ്റൊരു മതത്തിന്റെയും ആവശ്യമില്ലാത്തതിനാല്‍ എല്ലാ ഹിന്ദു ദിമ്മികളെയും പരിവര്‍ത്തനം ചെയ്യണമെന്നുള്ള ആശയം മാപ്പിളമാരില്‍ ശക്തിപ്പെട്ടു .അവര്‍ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങി. അവര്‍ ഹിന്ദു ഭവനങ്ങള്‍ കൊള്ളയടിക്കാനും ബലാല്സംഗങ്ങള് നടത്താനും തുടങ്ങി .നിലമ്പൂര്‍ കോവിലകവും നമ്പൂതിരി ബാങ്കും ഉള്‍പ്പെടെ കൊള്ളയടിച്ചു . ബ്രിട്ടീഷ് സേന വന്ന് മലപ്പുറത്തിനടുത്തുള്ള പൂക്കോട്ടൂരില്‍ നിര്‍ണായക യുദ്ധം നടത്തി മുസ്ലീം കലാപകാരികളില്‍ പലരെയും നശിപ്പിക്കുന്നത് വരെ ഹിന്ദുക്കളെ മതം മാറ്റുന്നതിനുള്ള മാപ്പിളമാരുടെ ശ്രമങ്ങള്‍ തുടര്‍ന്നുപോന്നു . തുവ്വൂരിലെ ഹിന്ദു വംശ ഹത്യ അടക്കമുള്ളവ അങ്ങിനെ നടന്നതാണ് .
മാപ്പിളമാര്‍ കൊലചെയ്തത് ഹൈന്ദവരെ മാത്രമല്ല .വാരിയന്‍ കുന്നനും അയാളോടൊപ്പം ഉണ്ടായിരുന്ന മുസ്ലിം വര്‍ഗീയ വാദികളും ആ പ്രദേശത്തുള്ള ക്രൈസ്തവരെയും കൊലചെയ്തിരുന്നു .കെപിസിസി നേതാവായിരുന്ന കെ മാധവന് നായര്‍ ഇത് വളരെ വിശദമായി തന്റെ പുസ്തകത്തില്‍ വി വരിക്കുന്നുണ്ട് .തിരുന്നാവായക്കടുത്ത് കൊടക്കല്‍ എന്ന സ്ഥലത്തെ ഓട്ടുകമ്പനി തൊഴിലാളികളായി ആയിരത്തോളം ക്രൈസ്തവര്‍ ഉണ്ടായിരുന്നു .കേവലം തൊഴിലാളികളും അത്തഴപ്പട്ടിണിക്കാരുമായ ഈ ക്രിസ്ത്യാനികളെ അവര്‍ കാഫിറുകളാണ് എന്ന ഒറ്റ കാരണം കൊണ്ടാണ് മാപ്പിളമാര്‍ കൊന്നു തള്ളിയത് .അറിയപ്പെടാത്ത അര്‍മേനിയന്‍ ഹോളോകാസ്റ്റിനു സമമായ ഒരു കൂട്ടക്കൊല ആയിരുന്നു അത് .
യേശുമിത്രന്‍ എന്ന് പേരായ ഒരു സ്കൂള്‍ മാസ്റ്ററെയും അദ്ദേഹത്തിന്റെ അഞ്ചു കുഞ്ഞുങ്ങളെയും മാപ്പിളമാര്‍ കൊലപ്പെടുത്തി .കൈക്കുഞ്ഞടക്കം അഞ്ചുകുട്ടികളെ വെട്ടി നുറുക്കി കൊല്ലുകയാണ് ഉണ്ടായത് . മലബാറിലെ വംശഹത്യ എന്ന് പറയുമ്പോള്‍ അതൊരു കേവലം ഹൈന്ദവ മുസ്ലിം വിഷയമാക്കി ചുരുക്കാനുള്ള ശ്രമം നടന്നിട്ടുണ്ട് .മുസ്ലിം പക്ഷപാതികളായ ചരിത്രകാരന്മാരും ഇടതുപക്ഷക്കാരും അതിനു ശ്രമിച്ചിട്ടുണ്ട് .എന്നാല്‍ മാപ്പിളമാര്‍ കൊന്നു തള്ളിയ നിരവധി അനവധി ക്രൈസ്തവരുണ്ട് എന്ന കാര്യം വിസ്മരിക്കരുത് .
ഇന്ന് സെപ്റ്റംബര്‍ 25 നു മലബാര്‍ ഹിന്ദു വംശഹത്യാ ദിനം കേരളമൊട്ടാകെ ആചരിക്കുകയാണ് .തുവ്വൂര്‍ കിണറില്‍ മാപ്പിളമാര്‍ കൊന്നു തള്ളിയ പാവപ്പെട്ട കര്‍ഷക തൊഴിലാളികളായിരുന്ന ഹൈന്ദവരെയും മാപ്പിളമാരുടെ ഹാലിളക്കത്തില്‍ ക്രിസ്ത്യാനി ആയതു കൊണ്ട് മാത്രം ജീവന് നഷ്ടപ്പെട്ട ക്രൈസ്തവരെയും സ്മരിക്കുന്നു . മലബാറില്‍ മാപ്പിളമാര്‍ നടത്തിയ ഹിന്ദു ക്രിസ്ത്യന്‍ കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തില്‍ ഇനിയൊരു മാപ്പിള ലഹള ഉണ്ടായാല്‍ ഒന്നിന് പത്തായി തിരിച്ചടിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞു കൊണ്ട് അതിനു വേണ്ടി പുനരര്‍പ്പണം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുന്നു .
https://www.facebook.com/AdvNobleMathewBJP/posts/1747986768709422
Discussion about this post