കണ്ണൂര്‍: എ.ബി.വി.പി.പ്രവര്ത്തകന് കണ്ണൂര്‍ കണ്ണവത്തെ ശ്യാമപ്രസാദ് വധക്കേസിലെ പ്രതിയായ എസ്ഡിപിഐ പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു. സെയ്ദ് മുഹമ്മദ് സലാഹുദ്ദീന് ആണ് കൊല്ലപ്പെട്ടത്. 2018 ജനുവരി 19നാണ് ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്. പ്രതികളെല്ലാവരും പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐയുടെയും പ്രവര്‍ത്തകരായിരുന്നു. ഏഴാം പ്രതിയായിരുന്നു സലാഹുദ്ദീന്. കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് ആക്രമണമുണ്ടായത്.
ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. കണ്ണവത്തിനടുത്ത് കൈച്ചേരി എന്ന സ്ഥലത്തായിരുന്നു സംഭവം നടന്നത്. കാറില്‍ വരികയായിരുന്ന സലാഹുദ്ദീനെ ബൈക്കില്‍ പിന്തുടര്‍ന്ന സംഘം കാറില്‍ ഇടിക്കുകയായിരുന്നു. കാറ് നിര്‍ത്തി സലാഹുദ്ദീന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. ഗുരുതരമായി വെട്ടേറ്റ സലാഹുദ്ദീന്റെ കഴുത്ത് അറ്റു തൂങ്ങിയതായാണ് വിവരം. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചു. പിന്നീട് മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Discussion about this post