തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ യൂ ട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മിക്കൊപ്പം ഒളിവില്‍ കഴിയുന്ന ദിയാ സനക്കെതിരെ വെളിപ്പെടുത്തലുമായി ട്രാന്‍സ്ജന്റര്‍ ശ്രീക്കുട്ടി നമിത. സ്വന്തം കുഞ്ഞിന്റെ ചോരക്കറ മാറും മുന്‍പ് വില്ക്കാന് ശ്രമിച്ചവളാണ് ദിയാ സനയെന്ന് ശ്രീക്കുട്ടി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. ഞങ്ങള്‍ക്ക് കുട്ടി ഉണ്ടാവില്ല. പ്രസവിക്കാനോ മാതാവാകാനോ ആവില്ല. എന്നാല്‍ ആ മൂല്യങ്ങള്‍ അറിയാം. അതിന്റെ മഹത്വം അറിയാം. ദിയാ സന അങ്ങനെയല്ല. അവര്‍ക്ക് 12 വയസുള്ള ഒരു കുട്ടിയുണ്ട്. ഉണ്ടായ കുഞ്ഞിന്റെ ചോരക്കറ മാറും മുന്‍പ് ട്രാന്‍സ്ജന്ററിനു വില്ക്കാന് ശ്രമിച്ചവളാണ് ദിയ. അതിന്റെ തെളിവ് ഉണ്ട്. ഞാന്‍ സാക്ഷിയാണ്. എത്ര ട്രാന്സ്ജന്ററിനെ ചതിച്ചു. ഞങ്ങളെ പറ്റിച്ചു. ഞങ്ങളുടെ ഒരു വാഹനം പോലും എടുത്തോണ്ട് പോയി. അതിനു തെളിവുണ്ട്. ഇവര്‍ ഒരു അമ്മയാണോ? സ്ത്രീയാണോ? ഇവരാണോ അക്ടിവിസ്റ്റ്?.
ട്രാന്സ്ജെന്റര് കമ്മ്യൂണിറ്റിയെ തമ്മിലടിപ്പിച്ചും അവര്‍ക്കൊപ്പം ചേര്‍ന്ന് പേരും പ്രശസ്തിയും നേടാനുമാണ് ശ്രമം. അവര്‍ക്കുവേണ്ടി എന്തൊക്കെയോ ചെയ്യുന്നുവെന്ന് വരുത്തിത്തീര്‍ത്ത് സ്ഥാപനങ്ങളില്‍പ്പോയി പണം പറ്റിയും കുതികാല് വെട്ടിയും ജീവിച്ച ദിയക്ക് ദൈവം കൊടുത്ത കടുത്ത ശിക്ഷയാണ് ഇപ്പോഴത്തേത്. ഒന്നാം നമ്പര്‍ തട്ടിപ്പുകാരിയാണ് ദിയ. ചെയ്യാത്ത കുറ്റം ഒരു ട്രാന്‍സ് വ്യക്തിയുടെ മേല്‍ ചാര്‍ത്തി വ്യക്തിഹത്യ ചെയുകയും മാനസികമായി പീഡിപ്പിച്ചതിനും ദൈവം നല്‍കിയതാണിത്. ഇത്തരത്തിലുള്ളവരെ ഭാഗ്യലക്ഷ്മി ചേച്ചി കൂട്ടുപിടിച്ചത് മോശമായിപ്പോയി.
ദിയയെ ദയവ് ചെയ്തു ആരും പിന്തുണക്കരുത്. പോലീസ് എത്രയും പെട്ടെന്ന് നടപടിയെടുക്കണം. അറസ്റ്റ് ചെയ്യണം. ദിയ കമ്മീഷന് വാങ്ങുന്നതിന്റെയും നിയമ വിരുദ്ധ കാര്യങ്ങളുടെയും ഇടനിലക്കാരിയാണ്. അവര്‍ വ്യക്തമാക്കി. നേരത്തെ നവജാത ശിശുവിനെ വില്‍പ്പന നടത്താന്‍ ദിയ ശ്രമിച്ചുവെന്ന് വിനോ ബാസ്റ്റിയന്‍ എന്നയാള്‍ ആരോപിച്ചിരുന്നു. ഇതില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/sreekutty.namitha.7/videos/840291930109844
Discussion about this post