കൊച്ചി: ലൈഫ് മിഷന് അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും അറസ്റ്റിലാകുമെന്ന് ക്രൈം ചീഫ് എഡിറ്റര്‍ ടി.പി. നന്ദകുമാര്‍. പിണറായി വിജയനും മകള്‍ വീണയും സ്വപ്നയും നേരിട്ട് ഗള്‍ഫില്‍ പോയാണ് ലൈഫ് മിഷന് പദ്ധതിയും പണമിടപാട് തട്ടിപ്പുകളും പ്ലാന്‍ ചെയ്തത്. വിദേശത്ത് നിന്ന് സംഭാവന വരണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം എന്ന് മാത്രമല്ല, എഫ്സിആര്‍എ അനുമതികൂടി വേണം. അനുമതി പ്രാപ്തമായാല്‍ ലൈഫ് മിഷന്റെ ബാങ്ക് പ്രത്യേക അക്കൗണ്ട് തുടങ്ങുകയും ആ അകൗണ്ടിലേയ്ക്ക് പണം വരുകയും വേണം. എന്നാല്‍ ലൈഫ് മിഷന്, കേന്ദ്ര അനുമതിയോ എഫ്സിആര്‍എ അനുമതിയോ ഇല്ലാ. അതായത് വിദേശ സംഭാവന വിനിമയ നിയമങ്ങള്‍ തെറ്റിച്ചാണ് പണം വന്നത്.
ലൈഫ് മിഷന് പദ്ധതിയില്‍ 1 കോടി രൂപ സ്വപ്നയുടെയും ശിവശങ്കരന്റെയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിന്റെയും കൂടിയുള്ള ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചത് പിണറായിയുടെ മകള്‍ വീണക്കാണെന്ന വിവരം ഇന്ന് അങ്ങാടിപ്പാട്ടാണ്. ഇത് കൃത്യമായി തെളിഞ്ഞാല്‍ അറസ്റ്റ് ചെയ്യും. പിണറായി വിജയനും വീണയും സ്വപ്നയും ഗള്‍ഫില്‍ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുക്കുകയും കമ്മീഷന് കാര്യങ്ങള്‍ ഉറപ്പിക്കുകയും ചെയ്തു എന്നതാണ് വാസ്തവം. എന്തിനാണ് പിണറായി സ്വന്തം മകളെയും മകനെയുമെല്ലാം ഇത്തരത്തിലുള്ള ഇടപാടുകള്‍ക്ക് ബന്ധപെടുത്തിയത്? പണത്തോടുള്ള ആര്‍ത്തി മൂത്ത് അധികാര ഭ്രാന്തിനാല്‍ സ്വന്തം മക്കളെയും വിവാദങ്ങളിലേക്ക് എറിഞ്ഞു കൊടുത്ത പരമ ദുഷ്ടനായിട്ടായിരിക്കും ചരിത്രത്തില്‍ പിണറായി, താങ്കളെ അറിയപ്പെടുക. ഓരോ ദിവസം കൂടുന്തോറും താങ്കളുടെ കഴുത്തില്‍ നിയമത്തിന്റെ കുരുക്കുകള്‍ മുറുകിക്കൊണ്ടിരിക്കുകയാണ്. ഇനി നിങ്ങളെ രക്ഷിക്കുവാന്‍ ദൈവം തമ്പുരാന് വിചാരിച്ചാല്‍ പോലും നടക്കില്ല. നന്ദകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ലൈഫ് മിഷനും സിബിഐ ക്ക്..
പിണറായിയും മകളും അറസ്റ്റിലാകും…..?
SNC ലാവ്ലിന് കേസിന് ശേഷം ലൈഫ് മിഷനും CBI അന്വേഷണം ഏറ്റെടുത്തു. എന്താണ് SNC ലാവ്ലിനും ലൈഫ് മിഷനും തമ്മിലുള്ള ബന്ധം. രണ്ടും പിണറായി വിജയന് മുഖ്യ പ്രതിയായി വരുന്ന കേസാകുമെന്നത് കൊണ്ട് മത്രമല്ല, രണ്ടു കേസിലും പാവപെട്ട വരെ സഹായിക്കാന്‍ വിദേശ ഫണ്ട് നിയമ വിരുദ്ധമായി സ്വീകരിച്ചു പണം തട്ടിയെടുത്തു എന്നത് കൊണ്ട് കൂടിയാണ് സാമ്യമുണ്ടാകുന്നത്.
എസ്എന്‍സി ലാവ്ലിന് ഇടപാടില്‍ തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിന് കാനഡയില്‍ നിന്നും 98.5 കോടി രൂപ വിദേശ സംഭവന, പിണറായി നേരിട്ട് കാനഡയില്‍ പോയി SNC Lavlin നുമായി ധാരണ ഉണ്ടാക്കി നേടി എടുത്തതായി രുന്നൂ . FCRA പ്രകാരം മലബാര്‍ കാന്‍സര്‍ സെന്ററിന് കേന്ദ്ര സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന പ്രത്യേക അക്കൗണ്ട്ലേക്ക് മാത്രമേ, പണം വരാന്‍ പാടുള്ളു എന്ന നിബന്ധന ഉണ്ട്. എന്നാല്‍ മലബാര്‍ കാന്‍സര്‍ സെന്ററിന് വേണ്ടി തുടങ്ങിയ തലശേരിയിലെ SBI ബാങ്കില്‍ നിക്ഷേപിച്ച 500 രൂപയല്ലാതെ ഒരു രൂപ പോലും വന്നിട്ടില്ല.
25 കോടി രൂപ നിയമ വിരുദ്ധമായി ടെണ്ടര്‍ വിളിക്കാത മലബാര്‍ കാന്‍സര്‍ സെന്റര്‍ ബില്‍ഡിങ്ങിന്റെ കരാര്‍ പിണറായിയുടെ താല്പര്യ പ്രകാരം കൊടുത്ത ചെന്നൈ ടെക്നിക്കാലിയയിലേക്കാണ് പോയത്. ബാക്കി തുക പിണറായി വിജയന്റെ ഭാര്യയുടെ പേരില്‍ സിങ്കപ്പൂരിലെ കമല ഇന്റര്‍നാഷണല്‍ എക്സ്പോര്‍ട്ടിങ് കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പോയത്. ഇപ്പോള്‍ ഇതേ സ്ഥിതിയാണ് ലൈഫ് മിഷനിലും സംഭവിച്ചിരിക്കുന്നത്. പിണറായി വിജയനും മകള്‍ വീണയും സ്വപ്നയും നേരിട്ട് ഗള്‍ഫില്‍ പോയാണ് ലൈഫ് മിഷന് പദ്ധതിയും, പണമിടപാട് തട്ടിപ്പുകളും പ്ലാന്‍ ചെയ്തത്. വിദേശത്ത് നിന്ന് സംഭാവന വരണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം എന്ന് മാത്രമല്ല, FCRA അനുമതികൂടി വേണം. അനുമതി പ്രാപ്തമായാല്‍ ലൈഫ് മിഷന്റെ ബാങ്ക് പ്രത്യേക അക്കൗണ്ട് തുടങ്ങുകയും ആ അകൗണ്ടിലേയ്ക്ക് പണം വരുകയും വേണം. എന്നാല്‍ ലൈഫ് മിഷന്, കേന്ദ്ര അനുമതിയോ FCRA അനുമതിയോ ഇല്ലാ. അതായത് വിദേശ സംഭാവന വിനിമയ നിയമങ്ങള്‍ തെറ്റിച്ചാണ് പണം വന്നത്.
എന്തുകൊണ്ട് CBI…?
SNC ലാവ്ലിന് ഇടപാട് വിജിലന്‍സ് ആണ് അന്വേഷിച്ചിരുന്നത്. എന്നാല്‍ വിദേശ ഇടപാടുകളും FCRA ലംഘനങ്ങളും അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിക്കു മാത്രമേ അധികാരമുള്ളൂ. വിജിലന്‍സ് അന്വേഷിച്ച് പിണറായിയെ മുഖ്യ പ്രതിയാക്കിയാല്‍ പോലും വിജിലന്‍സിന്, അന്വേഷിക്കാന്‍ യോഗ്യതയില്ല എന്ന ഒരൊറ്റ കാരണത്താല്‍ തന്നെ ഈ കേസ് തള്ളി പോകുമായിരുന്നു.
ഈ കാരണങ്ങള്‍ ഞാന്‍ അന്നത്തെ വൈധ്യുതി മന്ത്രി ആര്യാടന് മുഹമ്മദിനെ നേരിട്ട് കണ്ട് ധരിപ്പിച്ചു. അത് സത്യമാണെന്ന് മനസിലാക്കിയ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ സര്‍ക്കാര്‍ ഒരു തിരുമാനമെടുക്കുകയും 2006 മാര്‍ച്ച് മാസത്തില്‍ സിബിഐ അന്വേഷണത്തിന് ലാവ്ലിന് കേസ് അയക്കുകയും ചെയ്തു. പിന്നീടത് അട്ടിമറിച്ച പ്പോള്‍ എന്റെ ഹരജിയെ തുടര്‍ന്ന് ഹൈക്കോടതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടു. ലൈഫ് മിഷന് പദ്ധതിയും FCRA ലംഘനവും വിദേശ ബന്ധങ്ങളുമുള്ള കേസാണ്. വിജിലന്‍സിന് അന്വേഷിക്കാന്‍ യാതൊരു നിയമ സാധ്യതയുമില്ല. കേന്ദ്ര ഏജന്‍സിക്ക് മാത്രമേ അതിന് യോഗ്യത ഉള്ളു. വിജിലന്‍സിന് അന്വേഷിക്കാന്‍ അധികാരമില്ല എന്ന് SNC ലാവ്ലിന് കേസ് നടത്തി പരിചയമുള്ള പിണറായിക്ക് വ്യക്തമായി അറിവുള്ളതാണ്. എന്നിട്ടും, ജനങ്ങളെയും, സ്വന്തം അണികളെയും പറ്റിക്കാന്‍ പിണറായിയുടെ തന്ത്രമായിരുന്നു വിജിലന്‍സ് അന്വേഷണം .
1 കോടി വീണയ്ക്ക്
ലൈഫ് മിഷന് പദ്ധതിയില്‍ 1 കോടി രൂപ സ്വപ്നയുടെയും ശിവശങ്കരന്റെയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിന്റെയും കൂടിയുള്ള ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചത് പിണറായിയുടെ മകള്‍ വീണക്കാണെന്ന വിവരം ഇന്ന് അങ്ങാടിപ്പാട്ടാണ്. ഇത് കൃത്യമായി തെളിഞ്ഞാല്‍ life mission പദ്ധതിയുടെ executive chairman ആയ പിണറായിയോടൊപ്പം വീണയെയും CBI ചോദ്യം ചെയ്യുമെന്ന് മാത്രമല്ല, സത്യമാണെന്ന് തെളിഞ്ഞാല്‍ അറസ്റ്റ് ചെയ്യുകയും ചെയ്യും. പിണറായി വിജയനും വീണയും സ്വപ്നയും ഗള്‍ഫില്‍ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുക്കുകയും കമ്മീഷന് കാര്യങ്ങള്‍ ഉറപ്പിക്കുകയും ചെയ്തു എന്നതാണ് വാസ്തവം. എന്തിനാണ് പിണറായി സ്വന്തം മകളെയും മകനെയുമെല്ലാം ഇത്തരത്തിലുള്ള ഇടപാടുകള്‍ക്ക് ബന്ധപെടുത്തിയത്?
എത്ര ദുഷ്ടന്മാരായാലും എല്ലാ പിതാക്കന്മാരും സ്വന്തം മക്കള്‍ സുരക്ഷിതരായി ഇരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പണത്തോടുള്ള ആര്‍ത്തി മൂത്ത് അധികാര ഭ്രാന്തിനാല്‍ സ്വന്തം മക്കളെയും വിവാദങ്ങളിലേക്ക് എറിഞ്ഞു കൊടുത്ത പരമ ദുഷ്ടനായിട്ടായിരിക്കും ചരിത്രത്തില്‍ പിണറായി, താങ്കളെ അറിയപ്പെടുക. ഓരോ ദിവസം കൂടുന്തോറും താങ്കളുടെ കഴുത്തില്‍ നിയമത്തിന്റെ കുരുക്കുകള്‍ മുറുകിക്കൊണ്ടിരിക്കുകയാണ്. ധ്രുതരാഷ്ട്രര്‍ , ജന്മനാ അന്ധനായ പിതാവ് മക്കളോടുള്ള അമിത സ്നേഹം കാരണവും അധികാര ഭ്രാന്ത് കാരണവും ആണ് മഹാഭാരത യുദ്ധത്തിനും സര്‍വ നാശത്തിനും കാരണമായത്. എന്നാല്‍, പിണറായി താങ്കള്‍ പണത്തോടുള്ള അത്യര്ത്തിയലും അധികാര ഭ്രാന്തിനാ ലും സമനില തെറ്റി കണ്ണ് കാണാനാവാതെ മാനസിക വിഭ്രാന്തിയില്‍ കേരളത്തിന്റെ സര്‍വ്വ നാശത്തിന് ഉള്ള പുറപ്പാടിലാണ്. ഇനി നിങ്ങളെ രക്ഷിക്കുവാന്‍ ദൈവം തമ്പുരാന് വിചാരിച്ചാല്‍ പോലും നടക്കില്ല.
Discussion about this post