കൊച്ചി: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക് സൊലൂഷന് പ്രൈവറ്റ് ലിമിറ്റഡും വിവാദ സ്ഥാപനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് കമ്പനിയും തമ്മില്‍ ബന്ധം. മുഖ്യമന്ത്രിയുടെ മകളുടേത് ഏകാംഗ ഡയറക്ടര്‍ കമ്പനിയാണ്. രാജ്യത്ത് ലക്ഷക്കണക്കിന് ഏകാംഗ ഡയറക്ടര്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവയിലൊന്നും തന്നെ ബഹുരാഷ്ര കമ്പനികളുടെ ഡയറക്ടര്‍മാര്‍ കണ്‍സള്‍ട്ടന്റുമാരായി പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ മകളുടെ ഏകാംഗ ഡയറക്ടര്‍ കമ്പനിയുടെ കണ്‍സള്‍ട്ടന്റ് ബഹുരാഷ്ട കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് കമ്പനി ഡയറക്ടര്‍ ജെയ്ക് ബാലകുമാറാണ്.
കമ്പനിയുടെ വരവുചിലവ് സംബന്ധിച്ച് കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തില്‍ നിന്നും ലഭിച്ച കണക്കുപ്രകാരം ജെയ്ക് ബാലകുമാറിന് ശമ്പളം കൊടുക്കുന്നതായി ഓഡിറ്റ് രേഖയില്‍ കാണാനില്ല. എന്നാല്‍ ജെയ്ക് ബാലകുമാറിന്റെ കമ്പനിക്ക് മുഖ്യമന്ത്രി ധാരാളം കണ്‍സള്‍ട്ടന്‍സി വാരിക്കോരി കൊടുക്കുകയാണ്. 2016 മുതല്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ കണ്‍സള്‍ട്ടന്റായ ജെയ്ക് ബാലകുമാര്‍ ഡയറക്ടറായ പിഡബ്ല്യൂസിയ്ക്ക് വ്യവസായ ഇടനാഴി 14000 കോടി രൂപ, കെ ഫോണ്‍ 2000 കോടി, ഇ ബസ് 6000 കോടി, ഇ മോബിലിറ്റി (തുക കണക്കാക്കിയിട്ടില്ല) അടക്കം ഏകദേശം 25000 കോടി രൂപയുടെ ചിലവ് വരുന്ന പദ്ധതികളുടെ കണ്‍സള്‍ട്ടന്‍സിയാണ് നല്‍കിയത്. മകളുടെ കമ്പനിയുടെ കണ്‍സള്‍ട്ടന്‍സി ഫീസ് ഈ ഇനത്തിലാണ് കണക്കാക്കുന്നതെന്നാണ് ആരോപണം.
സ്വര്‍ണക്കള്ളകടത്ത് പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞത് സ്വപ്നയെ നിയമിച്ചത് പിഡബ്ല്യൂസിയാണെന്നും തന്റെ കീഴിലുള്ള ഐടി വകുപ്പിന് അതില്‍ പങ്കില്ലെന്നുമാണ്. എന്നാല്‍ 17/7/2020 ഇഒആര്ടി 2295 ആയി പുറത്തുവന്ന ശിവശങ്കറിനെതിരെയുള്ള ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത് ശിവശങ്കറാണ് സ്വപ്നയെ നിയമിച്ചത് എന്നാണ്. ഇതില്‍ മുഖ്യമന്ത്രിക്കു നേരിട്ട് ഉത്തരവാദിത്തമുണ്ട്.
സ്വപ്ന സുരേഷ് കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് നല്കിയ പത്രക്കുറിപ്പിലും തങ്ങള്‍ മുഖേനയാണ് സ്പേസ് പാര്‍ക്കില്‍ സ്വപ്നയെ നിയമിച്ചതെന്നാണ് പറഞ്ഞിരുന്നത്. അത് മുഖ്യമന്ത്രി പല തവണ എടുത്ത് പറയുകയും ചെയ്തിരുന്നു. ഇപ്പോള്‍ പി.ഡബ്ല്യൂ.സിയെ സഹായിക്കാന്‍ ചീഫ് സെക്രട്ടറിയെക്കൊണ്ട് റിപ്പോര്‍ട്ട് എഴുതിച്ചിരിക്കുന്നതും കൂടുതല്‍ ദുരൂഹത വളര്‍ത്തുന്നു. ചട്ട വിരുദ്ധമായ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ കണ്‍സട്ടന്റിന്റെ സ്വാധീനം പ്രകടമാണ്.
Discussion about this post