കോട്ടയം: ചങ്ങനാശേരി വാഴപ്പള്ളി കൽക്കുളത്തുകാവ് ക്ഷേത്രത്തിൽ 12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന മുടിയെടുപ്പ് മഹോത്സവം 2023 ഏപ്രിൽ 21 ന് നടക്കും. ഉത്സവത്തിന് മുന്നോടിയായി പുറത്തിറക്കിയ ‘അമ്മത്തിരുവരവ്‘ എന്ന ഗാനം യൂട്യൂബിൽ വൻ വിജയമാകുന്നു. ഗാനത്തിന് ആശംസ അറിയിച്ച് സൂപ്പർ താരം മോഹൻലാൽ രംഗത്ത് എത്തിയതും ശ്രദ്ധേയമായിരുന്നു.
ദുർഗ വിശ്വനാഥ്, ജയദേവൻ ദേവരാജൻ എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നത് വിഷ്ണു നാരായണൻ ആണ്. അജിത് എം കുറുപ്പ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു.
അത്യപൂർവ്വമായ ആചാരങ്ങളോടെ നടത്തപ്പെടുന്ന മുടിയെടുപ്പ് മഹോത്സവത്തിനായി പ്രാർത്ഥനാപൂർവം കാത്തിരിക്കുകയാണ് ഭക്തർ.
Discussion about this post