തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവിക്കും ബിജെപിക്കുമെതിരെ ആരോപണമുന്നയിക്കുന്ന സിപിഎമ്മിനെ വെട്ടിലാക്കി വെളിപ്പെടുത്തല്‍. ജി.സുധാകരന്റെ മകന് ജനം ചാനലില്‍ ഷെയറുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ചീഫ് എഡിറ്ററായ ജി.കെ. സുരേഷ് ബാബുവിന്റേതാണ് വെളിപ്പെടുത്തല്‍.
5200 ഷെയര്‍ഹോള്‍ഡേഴ്സ് ജനത്തിന്റേതായുണ്ട്. ഓട്ടോറിക്ഷാ തൊഴിലാളി മുതല്‍ ഐടി പ്രൊഫഷണല്‍സ് വരെയുണ്ട്. ഇന്ത്യയെ സ്നേഹിക്കുന്ന എല്ലാ വിഭാഗക്കാരുമുണ്ട്. സിപിഎമ്മുകാരുമുണ്ട്. സര്‍ക്കാരിലെ ഏറ്റവും ശക്തനായ മന്ത്രിയായ ജി.സുധാകരന്റെ മകന് ഷെയറുണ്ട്. അദ്ദേഹത്തിന് കൈരളി ടിവിയിലുണ്ടോ. ജി.കെ. സുരേഷ് ബാബു ചോദിച്ചു. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നക്ക് ജനം ടിവിയുടെ അഞ്ച് ശതമാനം ഷെയര്‍ ഹോള്‍ഡര്‍ ഉണ്ടെന്ന് സിപിഎം പ്രചരിപ്പിച്ചിരുന്നു. ഇത് നിഷേധിക്കവെയാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.
ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്ററായ അനില്‍ നമ്പ്യാരെ കസ്റ്റംസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. സ്വപ്നയെ ഫോണ്‍ വിളിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. തുടര്‍ന്ന് അനിലിനെ ചാനല്‍ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തി. സാങ്കേതികമായി ബിജെപി ചാനലല്ലെങ്കിലും, ബിജെപി അനുകൂല നിലപാടാണ് ജനം ടിവിക്കുള്ളത്. ഈ സാഹചര്യത്തില്‍ മകന് ചാനലിലുള്ള ഓഹരി സംബന്ധിച്ച് ജി.സുധാകരന് പാര്‍ട്ടിയില്‍ വിശദീകരിക്കേണ്ടി വരും. പ്രത്യേകിച്ചും ചാനലിനെതിരെ സിപിഎം ആക്രമണം കടുപ്പിക്കുന്ന പശ്ചാത്തലത്തില്‍.
ഇതിനിടെ, അനില്‍ നമ്പ്യാര്‍ ജനം ടിവിയിലെ മുന്നൂറോളം ജീവനക്കാരില്‍ ഒരാള്‍ മാത്രമാണെന്നും ഓഹരി ഉടമ അല്ലെന്നും എം.ഡി. പി.വിശ്വരൂപന് വ്യക്തമാക്കി.ല്ല, കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ മാത്രമാണ്. ജനം ടിവി വെബ്സൈറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണവും വ്യാജമാണ്. ജനം ടിവിയുടെ നേരത്തെ ഉണ്ടായിരുന്ന ഒരു വെബ്സൈറ്റും പിന്‍വലിച്ചിട്ടില്ല. ജനംടിവിയില്‍ ആരൊക്കെ ഓഹരിയെടുത്തിട്ടുണ്ടെന്നുള്ള വിവരങ്ങള്‍ എല്ലാം രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഇതിനെപ്പറ്റി യാതൊരു വിവരവുമില്ലാത്തവരാണ് സാമൂഹ്യമാദ്ധ്യമങ്ങളില്‍ ദുഷ്പ്രചാരണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് കസ്റ്റംസ് അനില്‍ നമ്പ്യാരെ വിളിപ്പിച്ച് മൊഴിയെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം മാറി നില്ക്കും. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിന്ന് മുക്തനാകുമ്പോള്‍ അദ്ദേഹം തിരിച്ചെത്തുമെന്നും എം.ഡി. പി. വിശ്വരൂപന് വ്യക്തമാക്കി.
https://www.facebook.com/abhijith.rnair.739/posts/1495415337318902
Discussion about this post