ന്യൂഡല്‍ഹി: ഇസ്ലാമിക ഭീകരതയായ ലൗ ജിഹാദ് തടയാന്‍ നിര്‍ണായക നീക്കവുമായി മോഡി സര്‍ക്കാര്‍. പ്രണയ മതംമാറ്റ ഭീകരതക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്താന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നിയമമന്ത്രാലയം ആരംഭിച്ചു. നിലവില്‍ ലൗ ജിഹാദിന് നിയമപരമായ നിര്‍വ്വചനമില്ല. നിയമത്തില്‍ നിര്വ്വചനമില്ലാത്തതിനാല് ഇത്തരത്തിലുള്ള സംഭവങ്ങളില്‍ നടപടികള്‍ക്കും പരിമിതിയുണ്ട്. നേരിട്ടുള്ള ഭീകരവാദ ബന്ധം തെളിയിച്ചാല്‍ മാത്രമാണ് ശക്തമായ നടപടികള്‍ ഉണ്ടാകുന്നത്. എന്നാല്‍ പ്രണയ മതംമാറ്റം പോലുള്ളവ നടപ്പാക്കുന്നത് നിരോധിക്കപ്പെട്ടിട്ടില്ലാത്ത ചില സംഘടനകളുടെ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ്. അതിനാല്‍ എല്ലാ സംഭവങ്ങളിലും ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് സാധ്യവുമല്ല. ഇത് മറികടക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഹിന്ദു പേരുകളില്‍ മുസ്ലിം തീവ്രവാദികള്‍ ഇതര മതസ്ഥരായ യുവതികളെ പ്രണയക്കുടുക്കില്പ്പെടുത്തുന്നതായി അസമിലെ ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ തുറന്നടിച്ചിരുന്നു. നിയമനിര്‍മ്മാണം നടത്തണമെന്ന് വിഎച്ച്പിയും ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ഹിന്ദു നേതാക്കള്‍ പ്രധാനമന്ത്രിയെ സമീപിക്കുമെന്നും സൂചനയുണ്ട്. ലൗ ജിഹാദ് ഇരകള്‍ വര്‍ദ്ധിച്ചുവരുന്നതായി വിശ്വ ഹിന്ദു പരിഷത് കേന്ദ്ര സമിതി ജനറല്‍ സെക്രട്ടറി ഡോ സുരേന്ദ്ര ജയിന് പറഞ്ഞു. കേരളം മുതല്‍ ജമ്മു കശ്മീര്‍ വരെ വ്യാപിച്ചു കിടക്കുന്ന ഒരു ലോബിയാണ് ഇതിനു പിന്നിലുള്ളത്. മറ്റു വിഭാഗങ്ങളില്‍ പെടുന്ന പെണ്‍കുട്ടികളെ ചതിച്ചും ബ്ലാക്ക്മെയില്‍ ചെയ്തും തങ്ങളുടെ വലയില്‍ കുടുക്കുന്നത് സംസ്കാരമുള്ള സമൂഹത്തിന് ചേര്‍ന്ന നയമല്ല. ഇത് മതതീവ്രവാദ പ്രവര്‍ത്തനം കൂടിയാണ്. വളരെ നിന്ദ്യമായ ഒരു മതംമാറ്റ പരിപാടിയാണ് ഈ ലൗ ജിഹാദ് എന്ന് വിശേഷിപ്പിച്ചത് കേരള ഹൈക്കോടതിയാണെന്നും അദ്ദേഹം പറഞ്ഞു.
ലൗ ജിഹാദിന് പിന്നിലെ സാമ്പത്തിക സ്രോതസ്സുകള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്, സിമി, ഐഎസ്ഐ തുടങ്ങിയ സംഘടനകളാണ്. കേരളത്തിലെ ഹാദിയയ്ക്ക് വേണ്ടി വലിയ ഫീസ് വാങ്ങി ഒരു സുപ്രീംകോടതി വക്കീല്‍ ഹാജരായ സംഭവം നമ്മുടെ മുന്നിലുണ്ട്. പല കേസുകളിലും ഈ പണിയുടെ പ്രതിഫലമായി തങ്ങള്‍ക്ക് ചില മൗലവിമാര്‍ പണം നല്‍കിയിരുന്നതായി അറസ്റ്റ് ചെയ്യപ്പെട്ട ജിഹാദികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വോട്ടു ബാങ്ക് രാഷ്ട്രീയവും മറ്റു പല സ്ഥാപിത താല്‍പ്പര്യങ്ങളും കാരണം ഇന്ത്യയിലെ മതേതരസംഘം ഈ ജിഹാദികളെ പരസ്യമായി പിന്തുണയ്ക്കുന്ന ഒരു സ്ഥിതിവിശേഷമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദിനെ കുറിച്ചുള്ള ആശങ്ക അറിയിക്കുന്നതോടൊപ്പം സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പുതിയ നിയമ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള കര്‍ക്കശമായ അടിയന്തിര നടപടികള്‍ ആവശ്യപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഉള്‍പ്പെടെ കാലങ്ങളായി നീറിയിരുന്ന പ്രശ്നങ്ങളില്‍ ശക്തമായ തീരുമാനമെടുത്ത മോഡി സര്‍ക്കാര്‍ ഈ വിഷയത്തിലും അനുകൂല നിടപാട് സ്വീകരിക്കുമെന്നാണ് വിഎച്ച്പി പ്രതീക്ഷിക്കുന്നത്. നേരത്തെ ഹിന്ദു സംഘടനകള്‍ മാത്രമാണ് ലൗ ജിഹാദ് ഉന്നയിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ക്രിസ്ത്യന്‍ സഭകളും ഇതേ നിലപാടുമായി രംഗത്തുണ്ട്. കേരളത്തില്‍ ഉള്‍പ്പെടെ നിരവധി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലൗ ജിഹാദിന് ഇരയാക്കിയതായി ക്രിസ്ത്യന്‍ സമൂഹം ചൂണ്ടിക്കാട്ടുന്നു. മതംമാറ്റി ഐഎസ് കേന്ദ്രത്തിലേക്ക് കടത്തിയവരിലും ക്രിസ്ത്യന്‍ പെണ്‍കുട്ടികളുണ്ട്. വിഷയത്തില്‍ ക്രൈസ്തവ സമൂഹത്തിന്റെ പിന്തുണ ലഭിക്കുമെന്നും കേന്ദ്രം വിലയിരുത്തുന്നു.
Discussion about this post