ന്യൂഡല്‍ഹി : നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ വിജയശാന്തി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേരും. ഞായറാഴ്ച വൈകിട്ട് വിജയശാന്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചു. ന്യൂഡല്‍ഹിയില്‍ എത്തിയായിരുന്നു താരത്തിന്റെ സന്ദര്‍ശനം. നേരത്തെ മോസ് ഹോം, ബിജെപി നേതാവ് ജി കിഷന് റെഡ്ഡി, തെലങ്കാന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാര്‍ എന്നിവരുമായി വിജയശാന്തി കൂടിക്കാഴ്ച നടത്തിയിരുന്നു.
വിജയശാന്തി 2014 ല്‍ ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുന്‍ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ താരം കഴിഞ്ഞ കുറച്ച് മാസങ്ങളായി തെലങ്കാനയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നില്ല. ബിജെപിക്കൊപ്പം രാഷ്ട്രീയ ജീവിതം ആരംഭിച്ച വിജയശാന്തി ടിആര്‍എസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. തെലങ്കാന സംസ്ഥാനം രൂപപ്പെടുന്നതിന് മുമ്പ് 2014 ല്‍ കോണ്‍ഗ്രസിനോട് വിശ്വസ്തത മാറി. എന്നാല്‍ താരം ഇപ്പോള്‍ വീണ്ടും തന്റെ ആദ്യ പാര്‍ട്ടിയിലേക്ക് തന്നെ തിരിച്ചു വരികയാണ്.
ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് (ജിഎച്ച്എംസി) തെരഞ്ഞെടുപ്പില്‍ ഗിജെപി വന്‍ നേട്ടങ്ങള്‍ കൈവരിച്ചതിനാല്‍ ബിജെപിയിലേക്കുള്ള താരത്തിന്റെ പ്രവേശനം പാര്‍ട്ടിക്ക് വലിയ ഊര്‍ജ്ജം പകരും. ജിഎച്ച്എംസി തെരഞ്ഞെടുപ്പില്‍ 48 സീറ്റുകള്‍ നേടി ബിജെപി വലിയ മുന്നേറ്റം നടത്തി. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) 55 സീറ്റുകള്‍ നേടി. അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള എ.ഐ.ഐ.എം 44 സീറ്റുകളും കോണ്‍ഗ്രസ് രണ്ട് സീറ്റുകളും നേടി.
നേരത്തെ ഖുഷ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചതിനു ശേഷം ബിജെപിയില്‍ ചേരുന്ന സൗത്തിലെ രണ്ടാമത്തെ ജനപ്രിയ താരമായിരിക്കും വിജയശാന്തി. കോണ്‍ഗ്രസില്‍ അഭിപ്രായ സ്വതന്ത്രവും വ്യക്തി സ്വാതന്ത്രവും ഇല്ലാ എന്നു പറഞ്ഞായിരുന്നു ഖുശ്ബു പാര്‍ട്ടി വിട്ടത്.
Discussion about this post