ന്യൂഡല്‍ഹി: 2019ലെ 67ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച നേട്ടം സ്വന്തമാക്കി മലയാളം. പ്രിയദര്ശന് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. തമിഴ്നടന്‍ ധനുഷും ബോളിവുഡ് നടന് മനോജ് ബാജ്പേയിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. വെട്രിമാരന് സംവിധാനം ചെയ്ത അസുരനിലെ കഥാപാത്രം ധനുഷിനെ പുരസ്കാര നേട്ടത്തിലേക്ക് കൈപിടിച്ച് നടത്തിയപ്പോള്‍ ഭോണ്‍സ്ലേയിലെ അഭിനയത്തിനാണ് മനോജ് ബാജ്പേയിക്ക് അംഗീകാരം.
മണികര്‍ണിക, പങ്ക എന്നി സിനിമകളിലെ അഭിനയത്തിന് കങ്കണാ റണാവത്തിനെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം ഹെലന് എന്ന സിനിമ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യര്‍ നേടി.മരയ്ക്കാര്‍ അറബിക്കടലിന്റെ ചിത്രത്തിന് നിരവധി അവാര്‍ഡുകള്‍ കിട്ടി.സ്പെഷല്‍ ഇഫക്റ്റ്സിനുള്ള പുരസ്കാരം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ സിദ്ധാര്‍ഥ് പ്രിയദര്ശന് നേടി. ഇതേ ഗണത്തിലുള്ള സംസ്ഥാനപുരസ്കാരവും സിദ്ധാര്‍ഥിനായിരുന്നു.
കോളാമ്പിയിലെ ഗാനരചയ്ക്ക് പ്രഭാവര്‍മ മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് നേടി. ഹെലനിലെ മേക്കപ്പിന് രഞ്ജിത്ത് പുരസ്കാരത്തിന് അര്‍ഹനായി. മരക്കാറിലെ കോസ്റ്റ്യൂം ഡിസൈനിങ്ങിനും പുരസ്കാരനേട്ടമുണ്ട്. വിജയ് സേതുപതിയും പല്ലവി ജോഷിയും മികച്ച സഹ നടിനടന്മാരായി തെരഞ്ഞെടുക്കപ്പെട്ടു. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തിന് രണ്ട് പുരസ്കാരങ്ങളാണ് ലഭിച്ചത്. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടം മികച്ച മലയാള സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. ബിരിയാണി സംവിധാനം ചെയ്ത സജിന്‍ ബാബു ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി.
പ്രധാന അവാര്‍ഡുകള്‍ ചുവടെ
മികച്ച ചിത്രം- മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം
മികച്ച നടി- കങ്കണ റണാവത്ത് (പങ്ക, മണികര്‍ണിക)
മികച്ച നടന്- മനോജ് ബാജ്പേയി (ഭോന്‍സ്ലെ), ധനുഷ് (അസുരന്)
മികച്ച ഛായാഗ്രാഹകന്‍-ഗിരീഷ് ഗംഗാധരന് (ജല്ലിക്കട്ട്)
മികച്ച സഹനടന്‍- വിജയ് സേതുപതി (സൂപ്പര്‍ ഡിലക്സ്)
മികച്ച കുടുംബ ചിത്രം (നോണ്‍ ഫീച്ചര്‍ ഫിലിം) – ഒരു പാതിര സ്വപ്നം പോലെ, ശരണ്‍ വേണുഗോപാല്‍
പ്രത്യേക ജൂറി പരാമര്‍ശം- ബിരിയാണി
സ്പെഷ്യല്‍ എഫക്ട്- മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, സിദ്ധാര്‍ഥ് പ്രിയദര്ശന്
മികച്ച വരികള്‍- കോളാമ്പി, പ്രഭ വര്‍മ
മികച്ച മലയാള ചിത്രം- കള്ളനോട്ടം
മികച്ച തമിഴ്ചിത്രം- അസുരന്
മികച്ച ഹിന്ദി ചിത്രം; ഛിഛോരെ
മികച്ച റീറെക്കോഡിങ്- ഒത്ത സെരുപ്പ് സൈസ് 7, റസൂല്‍ പൂക്കുട്ടി
മികച്ച സിനിമാ സൗഹൃദ സംസ്ഥാനം- സിക്കിം
Discussion about this post