തൃശൂര്‍: സീരിയല്‍ നടന് ആദിത്യനെ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തി . കാറിനുള്ളില്‍ ഞരമ്പ് മുറിച്ച നിലയിലാണ് ആദിത്യനെ കണ്ടെത്തി. തൃശ്ശൂര്‍ നായ്ക്കനാല്‍ പരിസരത്ത് നിര്‍ത്തിയിട്ട കാറില്‍ തളര്‍ന്ന് കിടന്ന ആദിത്യനെ നാട്ടുകാരാണ് തിരിച്ചറിഞ്ഞത്.
ഇവര്‍ വിവരമറിയിച്ചതനുസരിച്ച് തുടര്‍ന്ന് പൊലീസെത്തി ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം ആദിത്യനെതിരെ ഭാര്യയും നടിയുമായ അമ്പിളി ദേവി നടത്തിയ വെളിപ്പെടുത്തല്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
തൃശൂരില്‍ വിവാഹിതയായ മറ്റൊരു യുവതിയ്ക്ക് ഒപ്പമാണ് ആദിത്യന്റെ ഇപ്പോഴത്തെ ജീവിതമെന്നും വിവാഹമോചനത്തിനായി തന്നെ ഭീഷണിപ്പെടുത്തിയെന്നമായിരുന്നു അമ്പിളി ദേവി പറഞ്ഞത്. ഇതിനു മറുപടിയുമായി അമ്പിളിക്കെതിരെ ആരോപണവുമായി ആദിത്യനും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആദിത്യന്റെ ആത്മഹത്യാശ്രമം.
Discussion about this post