ന്യൂഡൽഹി : രാഹുലിന്റെ പ്രസ്താവനകൾ രാഷ്ട്രീയ അഭിനിവേശത്തിലുള്ളതാണെന്ന് ഗൗതം അദാനി . രാഹുല് ഗാന്ധി രാജ്യത്തെ ആദരിക്കപ്പെടുന്ന നേതാവ് തന്നെയാണ്. രാജ്യത്തിന്റെ പുരോഗതി ആഗ്രഹിക്കുന്നുമുണ്ടാകാം . എന്നാൽ തനിക്കെതിരായ പ്രസ്താവനകളെ രാഷ്ട്രീയ വാക്ചാതുര്യത്തിന് മുകളിൽ താൻ പരിഗണിക്കുന്നില്ല . -ഗൗതം അദാനി പറയുന്നു .
സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗൗതം അദാനി. “അദ്ദേഹം മാന്യനായ നേതാവാണെന്ന് ഞാൻ സമ്മതിക്കുന്നു. അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയും നടത്തുന്നു. ശരി, അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിന് വേണ്ടിയുള്ള പോരാട്ടമുണ്ട്, ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉണ്ട്. ഞാൻ ഒരു സാധാരണ വ്യവസായിയാണ്. ഞാൻ എന്റെ ജോലി ചെയ്യുന്നു.
അവർ അവരുടെ രാഷ്ട്രീയം അവരുടേതായ രീതിയിൽ ചെയ്യുന്നു.രാഹുലിന്റെ പ്രസ്താവനകൾ രാഷ്ട്രീയ പ്രസ്താവനകൾ എന്നതിലുപരിയായി കണക്കാക്കാറില്ല.“ അദാനി വ്യക്തമാക്കി. രാജ്യത്തെ 22 സംസ്ഥാനങ്ങളിൽ ഞങ്ങളുടെ ഗ്രൂപ്പിന്റെ ബിസിനസ്സ് നടക്കുന്നുണ്ട് . മോദി സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ നേടിയെന്ന ആരോപണങ്ങളും ഗൗതം അദാനി പൂർണമായും നിഷേധിച്ചു.
തന്റെ ബിസിനസ് രാജ്യത്തെ 22 സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്നുവെന്നും അവയെല്ലാം ഭരിക്കുന്നത് ബിജെപിയല്ലെന്നും അദ്ദേഹം പറഞ്ഞു. . മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ക്ഷണപ്രകാരമാണ് താൻ രാജസ്ഥാൻ നിക്ഷേപക ഉച്ചകോടിക്ക് പോയത്. പിന്നീട് രാഹുലും രാജസ്ഥാനിലെ ഞങ്ങളുടെ നിക്ഷേപത്തെ പ്രശംസിച്ചു. കഠിനാധ്വാനമാണ് തന്റെ വിജയത്തിന്റെ രഹസ്യമെന്നും അദാനി പറഞ്ഞു.
കോൺഗ്രസിന്റെ രാജീവ് ഗാന്ധി സർക്കാരിന്റെ കാലത്ത് തന്റെ ബിസിനസ്സ് പുരോഗമിച്ചു, ഇന്ന് അത് 22 സംസ്ഥാനങ്ങളിൽ വ്യാപിച്ചിരിക്കുന്നു.തന്റെ ബിസിനസ്സിലും പ്രായോഗിക ജീവിതത്തിലും കഠിനാധ്വാനം എന്ന ഒറ്റ തന്ത്രം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post