ബംഗലൂരു: ദാദാ സാഹിബ് ഫാൽക്കെ അവാർഡ് സ്വീകരിച്ച് നടൻ ഋഷഭ് ഷെട്ടി. തിങ്കളാഴ്ച മുംബൈയിലെ താജ് ലാൻഡ്സ് എൻഡ് ഹോട്ടലിൽ നടന്ന പരിപാടിയിലാണ് അദ്ദേഹത്തെ പുരസ്കാരം നൽകി ആദരിച്ചത്.
ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ഒരു ഹിന്ദി സിനിമയ്ക്ക് (കാന്താര ഡബ്) നൽകുന്ന അവാർഡാണ്. കന്നഡ സിനിമയ്ക്ക് വേണ്ടിയല്ല. അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. അതോടൊപ്പം ഉത്തരവാദിത്തവും വർദ്ധിച്ചു. കന്നഡ സിനിമകൾക്ക് പ്രത്യേക ബഹുമാനം ലഭിക്കുന്നതിൽ സന്തോഷം. ഇനി കാന്താര 2ന്റെ നിർമ്മാണം തുടങ്ങും. മാർച്ച് മുതൽ ഫോൺ ഓഫ് ചെയ്യും ‘ ഋഷഭ് ഷെട്ടി പറഞ്ഞു.
ദൈവീകമായൊരു ഫാന്റസി സ്പർശത്തിലൂടെ നാടോടിക്കഥകളെ കൂട്ടിയിണക്കി അതിൽ പകയും പ്രതികാരവും പ്രണയവും ചാലിച്ച് ഒരുക്കിയ ചിത്രമാണ് കാന്താര. ചിത്രം പാൻ ഇന്ത്യൻ തലത്തിൽ വമ്പൻ വിജയം നേടിയിരുന്നു.
Discussion about this post