തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും കരുക്കിലേക്ക്. മന്ത്രിയും സ്വപ്നയും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റിംഗ് വിവരങ്ങള്‍ എന്‍ഐഎക്ക് ലഭിച്ചു. മന്ത്രിയെ ഉടന്‍ ചോദ്യം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി. ജലീലിനും, മന്ത്രി ഇപി ജയരാജന്റെ മകനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും ഇപ്പോള്‍ത്തന്നെ കേസില്‍ കുരുക്കിലാണ്. ഇതിന് പിന്നാലെ മറ്റൊരു മന്ത്രി കൂടി അന്വേഷണ പരിധിയിലെത്തുന്നത് സര്‍ക്കാരിനും സിപിഎമ്മിനും താങ്ങാവുന്നതിലും അപ്പുറമാണ്.
എന്‍ഐഎയും കസ്റ്റംസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മുന്‍പു നടത്തിയ ചോദ്യംചെയ്യലില്‍ സ്വപ്ന പേരു വെളിപ്പെടുത്താതിരുന്ന പ്രമുഖരുമായുള്ള ഓണ്‍ലൈന്‍ ആശയവിനിമയ വിവരങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. സ്വപ്നയുടെയും സന്ദീപിന്റെയും മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്, ഹാര്‍ഡ് ഡിസ്ക് എന്നിവയില്‍ നിന്ന് 2000 ജിബി ഡേറ്റയാണ് (ഏകദേശം 2780 സിഡികളില്‍ കൊള്ളുന്ന വിവരം) വീണ്ടെടുത്തത് ഇതിലാണ് കടകംപള്ളിയുടെ ബന്ധം തെളിഞ്ഞത്. മറ്റു ചില പ്രതികളുടെ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നു വേറെ 2000 ജിബി ഡേറ്റയും ശേഖരിച്ചിട്ടുണ്ട്. പ്രതികള്‍ മായ്ച്ചുകളഞ്ഞ സന്ദേശങ്ങളും വീണ്ടെടുത്തു.
സ്വപ്ന പ്രമുഖരുമായി നടത്തിയ ഫോണ്‍ ചാറ്റുകള്‍ എന്‍.ഐ.എ. വീണ്ടെടുത്തത് കേസില്‍ നിര്‍ണ്ണായകമാകും. സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ സ്വപ്ന ഗൂഗിള്‍ ഡ്രൈവില്‍ പ്രത്യേകം സൂക്ഷിച്ചിരുന്നു. ഇതാണ് എന്‍.ഐ.എ.യ്ക്ക് ലഭിച്ചിരിക്കുന്നത്. പരിധിവിട്ടുള്ള ചാറ്റ് പിന്നീട് ബ്ലാക്ക് മെയിലിങ്ങിന് ഉപയോഗിക്കാനായിരിക്കാമെന്നു കരുതുന്നു. സ്വപ്നയുമായി ജലീലിന് പുറമെ മറ്റൊരു മന്ത്രിക്കും ബന്ധമുണ്ടെന്ന് പ്രമുഖ പത്രം വാര്‍ത്ത നല്‍കിയിരുന്നു. രണ്ടാമത്തെ മന്ത്രി ആരെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വിഷയം ചര്‍ച്ചയാവുന്നതിനിടെ ആ മന്ത്രി കടകംപള്ളിയാണെന്ന സൂചനയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് രംഗത്തുവന്നു. തിരുവനന്തപുരത്തെ ഒരു മന്ത്രിയെ രണ്ട് ദിവസമായി കാണാനില്ലെന്നും ഇത് എന്തു കൊണ്ടാണെന്ന് എല്ലാവര്ക്കും അറിയാമെന്നും സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സുരേന്ദ്രന് പറഞ്ഞു. കടകംപള്ളി മാത്രമാണ് തിരുവനന്തപുരത്ത് നിന്നുള്ള മന്ത്രി. രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.ജയശങ്കറും കടകംപള്ളിയാണെന്ന് സൂചിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.
https://www.facebook.com/AdvocateAJayashankar/posts/3086762838120088
Discussion about this post